ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന ആരോപണം;മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്
ലഖ്നൗ: ഗുണ്ടാത്തലവനും മുന്‍എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്. മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്‍സാരിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. Also Read ; ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം; പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു ജയിലിലായിരിക്കെയാണ് അന്‍സാരിയുടെ മരണം. തുടര്‍ന്ന് മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാന്ദ ജയിലിലുള്ളപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. […]