അരവിന്ദാക്ഷൻ സമർപ്പിച്ച ബാങ്ക് രേഖകളിലും വ്യാജൻ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസില്‍ അറസ്റ്റിലായ സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആര്‍.അരവിന്ദാക്ഷൻ അമ്മയുടെ പേരിൽ നൽകിയ ബാങ്ക് രേഖകൾ പലതും വ്യാജമാണെന്ന് ഇ.ഡി. യുടെകണ്ടെത്തൽ . 90വയസ്സുള്ള അമ്മ ചന്ദ്രമതിയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ബാങ്കിന്റെ സെക്രട്ടറി ഇഡിയെഅറിയിച്ചിരുന്നുഈ അക്കൗണ്ടിലൂടെ 63 ലക്ഷത്തിന്റെ ഇടപാട് നടന്നതിന് തെളിവായി ബാങ്ക് സ്റ്റേറ്റ്‌മെന്റും ഇഡി കോടതിയില്‍ നല്‍കി. ഇത് അമ്മയുടെ അക്കൗണ്ടാണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചെന്നും ഇഡി കോടതിയെ […]