November 21, 2024

അര്‍ജുന്റെ കുടുംബത്തിന്റെ പരാതി; മനാഫിനെതിരെ കേസ് എടുക്കില്ല

കോഴിക്കോട്‌: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അര്‍ജുന്റെ കുടുംബം നല്‍കിയ പരാതിയില്‍ എടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബര്‍ ആക്രമണം നടക്കുന്നു എന്നായിരുന്നു കുടുംബത്തിന്റെ പരാതി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും എന്നാല്‍ എഫ്‌ഐആറില്‍ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നും പോലീസ് അറിയിച്ചു. അന്വേഷണം നടത്തി ആവശ്യമെങ്കില്‍ മനാഫിനെ എഫ്‌ഐആറില്‍ നിന്ന് ഒഴിവാക്കുമെന്ന് ഇന്നലെ പോലീസ് […]