ഹസീനക്ക് രാജ്യംവിടാന്‍ കിട്ടിയത് വെറും 45 മിനിറ്റ്; അധിക വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ സാധിച്ചില്ലെന്ന് റിപ്പോര്‍ട്ട്

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടാന്‍ വെറും 45 മിനിറ്റ് മാത്രമാണ് സൈന്യം നല്‍കിയതെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റ് അഞ്ചിന് ഇന്ത്യയിലേക്ക് മിലിട്ടറി ട്രാന്‍സ്‌പോര്‍ട്ട് ജെറ്റില്‍ പുറപ്പെട്ട ഹസീന ഡല്‍ഹിക്ക് സമീപമുള്ള ഹിന്‍ഡണ്‍ എയര്‍ബേസിലാണ് ഇറങ്ങിയത്. തന്റെ സഹോദരിയായ ഷെയ്ഖ് രെഹാനക്കും അടുത്ത സഹായികള്‍ക്കുമൊപ്പമാണ് ഹസീന ഇന്ത്യയിലെത്തിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവച്ച ഹസീനക്കും സംഘത്തിനും അധിക വസ്ത്രങ്ങള്‍ പോലും എടുക്കാന്‍ സാധിക്കാതെയാണ് രാജ്യം വിടേണ്ടി വന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ പ്രോട്ടോക്കോള്‍ ഓഫീസിലെ അംഗങ്ങളാണ് സംഘത്തിനുളള […]