December 27, 2024

ലക്ക്‌കെട്ട് വെബ്‌സൈറ്റ്; മദ്യം ഇനി ഓണ്‍ലൈനായി ലഭിക്കാന്‍ കാത്തിരിക്കണം

തിരുവനന്തപുരം: ഇനിമുല്‍ ബെവ്‌കോയുടെ വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴി മുന്‍കൂറായി പണമടച്ച് മദ്യം വാങ്ങാന്‍ സാധിക്കില്ല. വെബ്‌സൈറ്റില്‍ ഗുരുതര പിഴവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് താല്‍കാലികമായി സൈറ്റ് വഴിയുള്ള മദ്യ വില്‍പന നിര്‍ത്തിവെച്ചത്. വിലകൂടിയ മദ്യം വെബ്‌സൈറ്റിലൂടെ കുറഞ്ഞ തുകയ്ക്ക് ബുക്ക് ചെയ്യാന്‍ കഴിയുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെബ്‌സൈറ്റിലൂടെ മദ്യം ബുക്ക് ചെയ്യുന്ന സംവിധാനം നിര്‍ത്തിവെച്ചത്. ഓണ്‍ലൈനിലൂടെ പണമടച്ച് അതിന്റെ കോഡുമായി ബെവ്‌കോ മദ്യശാലയിലെത്തി മദ്യം വാങ്ങാന്‍ കഴിയുമായിരുന്നു. Also Read; പ്രതിപക്ഷനേതാവിനെ ഭീരു എന്നേ വിളിക്കാന്‍ പറ്റൂ: മുഹമ്മദ് റിയാസ് […]