ചേലക്കരയില്‍ 5000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് വി ഡി സതീശന്‍; ദുഷ് പ്രചാരണങ്ങള്‍ ജനം തിരിച്ചറിയുന്നുണ്ടെന്ന് കെ രാധാകൃഷ്ണന്‍

തൃശൂര്‍: ചേലക്കരയില്‍ അയ്യായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിക്ക് പരാജയഭീതിയാണെന്നും അദ്ദേഹം പരിഹസിച്ചു. സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വിരോധം മാറി, വെറുപ്പായി. പിണറായി വിജയന് തുടക്കത്തിലെ അറിയാം തോല്‍ക്കുമെന്ന്. അതാണ് പേരിനു വന്ന് പ്രചാരണം നടത്തിയത്. കാപട്യങ്ങളുടെ പാര്‍ട്ടിയാണ് സിപിഎമ്മെന്നും സതീശന്‍ പറയുന്നു. അതേസമയം, ചേലക്കരയില്‍ എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷം ഉണ്ടാകുമെന്ന് കെ രാധാകൃഷ്ണന്‍ പ്രതികരിച്ചു. കള്ള പ്രചാരണങ്ങള്‍ വിലപ്പോവില്ല. ദുഷ്പ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ വരവ് നേട്ടമുണ്ടാക്കുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. […]

വഖഫിലെ വിവാദ പരാമര്‍ശം ; സുരേഷ്‌ഗോപിക്കെതിരെ കോണ്‍ഗ്രസിന്റെ പരാതി

കല്‍പ്പറ്റ: വഖഫിലെ വിവാദ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റ് അനൂപ് വി ആര്‍ ആണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയത്. നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗത്തിലെ പരാമര്‍ശം. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കവേയാണ് സുരേഷ് ഗോപിയുടെ പരാമര്‍ശം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന […]

വഖഫില്‍ വിവാദ പരാമര്‍ശവുമായി സുരേഷ്‌ഗോപിയും, ബി ഗോപാലകൃഷ്ണനും

കല്‍പ്പറ്റ:വഖഫില്‍ വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി രംഗത്ത്. വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്നാണ് കേന്ദ്ര മന്ത്രി നടത്തിയ പരാമര്‍ശം. ആ ബോര്‍ഡിന്റെ പേര് താന്‍ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വീഡിയോ ഉണ്ട്. അത് ഇവിടെ പ്രചരിപ്പിക്കണമെന്ന് വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി വ്യക്തമാക്കി. Also Read; പാര്‍ട്ടി നടപടി അംഗീകരിക്കുന്നുവെന്ന് പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ; വ്യാജപ്രചരണങ്ങളെ […]

സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ; ജി 7 ഉച്ചക്കോടിയിലെ പ്രതിനിധിയാക്കി പ്രധാനമന്ത്രി

ഡല്‍ഹി: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 7 ഉച്ചക്കോടിയിലെ പ്രതിനിധി സംഘത്തില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തിയതിനൊപ്പം പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിക്ക് നല്‍കി. അതോടൊപ്പം കേരളത്തിലെ വഖഫ് വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. അതേസമയം കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ പ്രധാനമന്ത്രി ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലെത്തിയ സുരേഷ് ഗോപിയെ വൈകിട്ട് നേരില്‍ക്കണ്ടാണ് പ്രധാനമന്ത്രി അധിക ചുമതല നല്‍കിയത്. Also […]

പാലക്കാട്ടെ പാതിരാ പരിശോധന ; കൈരളി ടിവിയെ അറിയിച്ചിട്ടാണോ പോലിസ് റെയ്ഡിന് എത്തിയതെന്ന് വിഡി സതീശന്‍

പാലക്കാട്: ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ പാതിരാ പരിശോധന ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകമാണിതെന്നും സതീശന്‍ കുറ്റപ്പെടുത്തി. Also Read ; പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തം, കള്ളപ്പണമുണ്ടാക്കുന്നത് ഞങ്ങളല്ല പിണറായിയുടേയും കെ സുരേന്ദ്രന്റേയും പാര്‍ട്ടി: കെ സുധാകരന്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പോലിസ് റെയ്ഡിന് എത്തിയത്. […]

പോലീസിന്റെ പാതിരാ പരിശോധന ; ഹോട്ടലിലെ സിസിടിവി പരിശോധിക്കണം,യുഡിഎഫ് കള്ളപ്പണം ഒഴുക്കിയെന്ന് ബിജെപി, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പാലക്കാട്: പാലക്കാട്ടേ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. നേതാക്കള്‍ താമസിച്ച ഹോട്ടലിലെ സിസിടിവി പരിശോധിക്കണമെന്നും കള്ളപ്പണമിടപാട് നടന്നിട്ടുണ്ടെന്നുമാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും ബിജെപി പരാതിയില്‍ ആവശ്യപ്പെട്ടു. Also Read; ‘പോലീസ് പരിശോധന ആസൂത്രിതം, കാരണം പരാജയഭീതി, രാഷ്ട്രീയമായും നിയമപരമായും നേരിടും’ – രാഹുല്‍ മാങ്കൂട്ടത്തില്‍ അതേസമയം പോലീസ് പരിശോധന നടക്കുന്ന […]

കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസിന്റെ പാതിരാ പരിശോധന ; പാലക്കാട് പ്രതിഷേധം, സംഘര്‍ഷം

പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ്. അതില്‍ ഏറ്റവും ശക്തമായ ഒന്നായിരുന്നു ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ നടന്ന പാതിരാ പരിശോധന. ട്രോളി ബാഗുകളിലാക്കി തെരഞ്ഞെടുപ്പിന് ആവശ്യമായ കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പരിശോധന നടത്തിയത്. പാലക്കാട് കെപിഎം റീജന്‍സി എന്ന ഹോട്ടലിലായിരുന്നു പോലീസ് പരിശോധന. വികെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നപ്പോളാണ് മൂന്ന് നിലകളിലായി […]

സന്ദീപ് വാര്യരെ അപമാനിച്ചിട്ടില്ല, ആരെയും അവഗണിക്കുന്ന നിലപാട് പാര്‍ട്ടിക്കില്ല : ബിജെപി ജില്ലാ പ്രസിഡന്റ്

പാലക്കാട്: സന്ദീപ് വാര്യരുമായുള്ള പ്രശ്‌നത്തില്‍ പ്രതികരണവുമായി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ്. സന്ദീപ് വാര്യരെ അപമാനിച്ചിട്ടില്ലെന്നും സന്ദീപിന്റെ പരസ്യവിമര്‍ശനം ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. Also Read; ആന്റോ ജോസഫ് മാനസികമായി ബുദ്ധിമുട്ടിപ്പിച്ചു, അസോസിയേഷന്‍ ഭാരവാഹികളുടെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണം : സാന്ദ്രാ തോമസ് സന്ദീപ് വാര്യര്‍ വിഷയത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നും ഇല്ല. ഈ വിവാദങ്ങളൊന്നും പ്രചാരണത്തെ ബാധിക്കില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നല്ലരീതിയില്‍ തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ആരെയങ്കിലും അവഗണിക്കുകയോ […]

കുടുംബങ്ങളില്‍ ഏട്ടനനിയന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങളില്ലേ? സന്ദീപുമായുള്ള പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ : സി കൃഷ്ണകുമാര്‍

പാലക്കാട്: പാലക്കാട്ടെ ബിജെപിയില്‍ വിഭാഗീയത ശക്തമായിരിക്കെ പാര്‍ട്ടിക്കെതിരെ കഴിഞ്ഞ ദിവസം സന്ദീപ് വാര്യര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പ്രതികരിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍. സന്ദീപ് വാര്യരുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് തങ്ങള്‍ ഒരു മിനിറ്റ് ഒരുമിച്ച് കണ്ടാല്‍ പരിഹരിക്കാവുന്നതേയുള്ളൂവെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. Also Read; പ്രതിയെ പിടിക്കാന്‍ ബൈക്കില്‍ സിനിമാ സ്‌റ്റൈല്‍ ചേസിങ്; റീല്‍സിലൂടെ പ്രശസ്തയായ വനിതാ എസ് ഐക്കും കോണ്‍സ്റ്റബിളിനും ദാരുണാന്ത്യം കുടുംബങ്ങളില്‍ ഏട്ടനനിയന്മാര്‍ തമ്മില്‍ പ്രശ്നങ്ങളില്ലേ? സന്ദീപ് എനിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുണ്ടായിരുന്ന ആളാണ്. പ്രശ്നങ്ങളുണ്ടെങ്കില്‍ അത് […]

സന്ദീപ് വാര്യര്‍ ഇടത് നയം അംഗീകരിച്ചാല്‍ സ്വീകരിക്കുമെന്ന് ടി പി രാമകൃഷ്ണന്‍, സന്ദീപിനെ പാര്‍ട്ടിയിലെടുക്കുക എളുപ്പമല്ലെന്ന് എം വി ഗോവിന്ദന്‍

പാലക്കാട്: ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുന്ന സന്ദീപ് വാര്യരെ വീണ്ടും സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എല്‍എഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും. സന്ദീപ് ഇടത് നയം അംഗീകരിച്ചാല്‍ സ്വീകരിക്കാമെന്നാണ് ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കിയത്. സന്ദീപ് ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണെന്നും സരിനെപോലെയല്ല സന്ദീപെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ ഇടത് നയം സ്വീകരിച്ച് വന്നയാളാണ്. ഇടത് നയം സ്വീകരിക്കുന്ന ആരെയും സ്വീകരിക്കും. അത്തരത്തില്‍ നയം മാറ്റി […]