‘എന്റെ അമ്മ മരിച്ചപ്പോള്‍ പോലും കൃഷ്ണകുമാര്‍ വന്നില്ല’, പാലക്കാട് സ്ഥാനാര്‍ത്ഥിക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യര്‍

പാലക്കാട്: പാലക്കാട് ബിജെപിയില്‍ വിഭാഗീയതയ്‌ക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാര്യര്‍. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്ദീപ് വാര്യര്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്നും അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും മാനസികമായി കടുത്ത സമ്മര്‍ദ്ദത്തിലാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. മനുഷ്യന്റെ ആത്മാഭിമാനം പരമപ്രധാനമാണ്.ഒരു പരിപാടിയില്‍ മാത്രം സംഭവിച്ച അപമാനം അല്ല തനിക്കുള്ളത്. നിരവധി സംഭവങ്ങള്‍ തുടര്‍ച്ചയായിട്ട് ഉണ്ടായിട്ടുണ്ടെന്നും സന്ദീപ് കുറിച്ചു. Also Read; പൊതുസ്ഥലത്തെ മദ്യപാനം ചോദ്യം ചെയ്തതിന് വീട്ടില്‍ കയറി ആക്രമിച്ചു ; […]

കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ബിജെപിക്കായി കള്ളപ്പണമെത്തിയതായി ധര്‍മരാജന്റെ മൊഴി പുറത്ത്

തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ അക്ഷരാര്‍ത്ഥത്തില്‍ ബിജെപിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്കായി കള്ളപ്പണമെത്തിച്ചെന്നാണ് ധര്‍മരാജന്റെ മൊഴി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ  കള്ളപ്പണമെത്തിയെന്നാണ് മൊഴി. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കാസര്‍കോട് പോയി കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് നല്‍കിയത് ഒന്നര കോടി, കോഴിക്കോട് ഒരു കോടി, ആലപ്പുഴ ഒന്നര കോടി എന്നിങ്ങനെയാണ് മൊഴി. ആകെ എട്ട് കോടി കവര്‍ച്ച ചെയ്യപ്പെട്ടു എന്നും ആദ്യ […]

വഖഫ് ബിൽ ബി.ജെ.പിയുടെ ഒളിയജണ്ട : നാഷണൽ ലീഗ്

എറണാകുളം: ബി ജെ പി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന വഖഫ് സ്വത്തുക്കള്‍ കോര്‍പ്പറേറ്റുകളും വ്യവസായ പ്രമുഖരുമുള്‍പ്പെടെയുള്ളവര്‍ക്ക് കീഴടക്കാന്‍ അവസരമൊരുക്കലും സാമുദായികമായ ചേരിതിരിവിന് കളമൊരുക്കലുമാണെന്ന് നാഷണല്‍ ലീഗ് സംഘടിപ്പിച്ച വഖഫ് സെമിനാര്‍. മുനമ്പം പ്രശ്‌നം നീതിപൂര്‍വ്വകമായും നിയമപരമായും പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. നാഷണല്‍ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിപി നാസര്‍ കോയ തങ്ങള്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു. അലിയാര്‍ ഖാസിമി മുഖ്യപ്രഭാഷണം നടത്തി. ടി എ […]

കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം : കെ മുരളീധരന്‍

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍. കുഴല്‍പ്പണ ആരോപണം വെറും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള ആരോപണം മാത്രമായി അവസാനിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാര്‍ അന്വേഷിച്ച ശേഷം ഇഡിയോട് അന്വേഷണത്തിന് ആവശ്യപ്പെടണമെന്നും തയ്യാറാകാത്ത പക്ഷം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. Also Read ; ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെ സര്‍ജറി ; 14 കാരന്റെ വയറ്റില്‍ ബാറ്ററി, ബ്ലേഡ് ഉള്‍പ്പെടെ 65 സാധനങ്ങള്‍ ‘പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. ഇത്തരത്തിലാണെങ്കില്‍ കേരളത്തിലേക്ക് പണമൊഴുകും. […]

സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് പോകില്ല, പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകും : സി കൃഷ്ണകുമാര്‍

പാലക്കാട്: സന്ദീപ് വാര്യര്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അതിനെ നിഷേധിച്ച് പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ട് പോകില്ലെന്നും മറ്റ് പാര്‍ട്ടികളിലേക്ക് പോകുമെന്നത് തെറ്റായ വാര്‍ത്തയാണെന്നും എ കെ ബാലനെ പോലെയുള്ളവര്‍ക്ക് അത് ആഗ്രഹിക്കാമെന്നുമാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. പാലക്കാട്ട് കണ്‍വെന്‍ഷന്‍ നടന്ന ദിവസം താന്‍ തന്നെയാണ് സന്ദീപിനെ ക്ഷണിച്ചത്. കൊട്ടാരക്കര പരിപാടിയില്‍ പങ്കെടുക്കാനാണ് സന്ദീപ് പോയത്. വരും ദിവസം സജീവമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സന്ദീപ് വാര്യര്‍ ഉണ്ടാകുമെന്നും കൃഷ്ണകുമാര്‍ […]

പൂരവേദിയില്‍ ആംബുലന്‍സിലെത്തിയ സംഭവം ; സുരേഷ്‌ഗോപിക്കെതിരെ കേസെടുത്ത് പോലീസ്

തൃശ്ശൂര്‍: പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലന്‍സില്‍ എത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്കെതിരെ കേസെടുത്ത് പോലീസ്. സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരേഷ്‌ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചുവെന്നാണ് സുരേഷ്‌ഗോപിക്കെതിരെയുള്ള എഫ്‌ഐആര്‍. സുരേഷ് ഗോപി ഉള്‍പ്പടെ പ്രതികള്‍ 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. Also Read; കെ സുരേന്ദ്രനെ പിന്തുണച്ച് ശോഭാ സുരേന്ദ്രന്‍ ഇമേജ് നശിപ്പിക്കാനാണോ ഉദ്ദേശിക്കുന്നത്, ആര്‍ക്ക് വേണ്ടിയാണ് ശോഭ കള്ളം […]

കെ സുരേന്ദ്രനെ പിന്തുണച്ച് ശോഭാ സുരേന്ദ്രന്‍ ഇമേജ് നശിപ്പിക്കാനാണോ ഉദ്ദേശിക്കുന്നത്, ആര്‍ക്ക് വേണ്ടിയാണ് ശോഭ കള്ളം പറയുന്നതെന്ന് തിരൂര്‍ സതീശ്

തൃശൂര്‍: തന്നെ സി പി എം വിലയ്‌ക്കെടുത്തെന്ന ബി ജെ പി ആരോപണം തളളിയ ബി ജെ പി ഓഫീസ് മുന്‍ സെക്രട്ടറി തിരൂര്‍ സതീശ് ശോഭാ സുരേന്ദ്രന്‍ കള്ളം പറയുകയാണെന്ന് തുറന്നടിച്ചു. ആര്‍ക്കും തന്നെ വിലയ്ക്ക് വാങ്ങാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ശോഭാ സുരേന്ദ്രന് വ്യക്തതയുള്ള നേതാവ് എന്ന ഇമേജുണ്ടായിരുന്നു. അത് മാറ്റാനാണോ അവര്‍ സുരേന്ദ്രനെ പോലുള്ളവര്‍ മുന്നോട്ടുവെക്കുന്ന ആരോപണങ്ങള്‍ ഏറ്റുപിടിക്കുന്നത്. ജില്ലാ നേതാക്കളെ പിന്തുണച്ച് ശോഭാ […]

‘കൊടകര കുഴല്‍പ്പണ കേസിലെ വെളിപ്പെടുത്തല്‍ ഗുരുതരം , ഇ ഡി അന്വേഷിക്കണം’: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിലെ വെളിപ്പെടുത്തലില്‍ ശക്തമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കൊടകര കേസ് ഇഡി അന്വേഷിക്കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. എല്ലാം നടന്നത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നത് ബിജെപിയുടെ രീതിയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. Also Read; ഇനി വേഗം അല്‍പം കൂടും…. കൊങ്കണ്‍ വഴിയോടുന്ന ട്രെയിനുകള്‍ക്ക് പുതിയ സമയം ഈ തെരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്. ഇഡിക്കാണ് കേസ് അന്വേഷിക്കാന്‍ കഴിയുകയെന്ന് ചൂണ്ടിക്കാട്ടിയ […]

കൊടകര കുഴല്‍പ്പണ കേസ് ; പണം കൈകാര്യം ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ട് : തിരൂര്‍ സതീഷ്

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഉന്നയിച്ച ആരോപണത്തില്‍ ഉറച്ച് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കൊടകര കുഴല്‍പ്പണ കേസിലെ മുഴുവന്‍ സത്യങ്ങളും പോലീസിനോട് പറയുമെന്നും തിരൂര്‍ സതീഷ് പറഞ്ഞു. അതോടൊപ്പം പണം കൈകാര്യം ചെയ്തതിന്റെ തെളിവുകള്‍ കയ്യിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തൃശ്ശൂര്‍ ബിജെപി ഓഫീസില്‍ കോടികള്‍ക്ക് കാവല്‍ നിന്നെന്ന് വെളിപ്പെടുത്തിയ സതീഷ് തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഓഫീസില്‍ പണമൊഴുകുകയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം സാമ്പത്തിക ക്രമക്കേടില്‍ നടപടി എടുത്തെന്ന വാദം തെറ്റാണെന്നും […]

പാലക്കാട് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എം വി ഗോവിന്ദന്‍

പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഡോ സരിന്റെയും ഷാനിബിന്റെയും അഭിപ്രായം ശരിയായിരുന്നുവെന്നാണ് പാലക്കാട്ടെ പുതിയ സംഭവ വികാസങ്ങള്‍ കാണിക്കുന്നതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എംവി ഗോവിന്ദന്‍ പറയുന്നു. പാലക്കാട് ഡിസിസി തീരുമാനം മറികടന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്, ഇതോടെ ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ ഡീല്‍ വ്യക്തമായി. ഡിസിസിയുടെ ലിസ്റ്റില്‍ ഇല്ലാതിരുന്നയാളെ സതീശനും കൂട്ടരും അണികള്‍ക്ക് മേല്‍ അടിച്ചേല്‍പിച്ചുവെന്നും മുരളീധരന്‍ നിയമസഭയിലെത്തുന്നതിനെ സതീശന്‍ ഭയക്കുന്നുവെന്നും ലേഖനത്തിലുണ്ട്. Also Read; പി സരിന്റെ ചിഹ്നം […]