അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല ; നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട് ഷുക്കൂര്‍

പാലക്കാട്: പാലക്കാട്ടേ സിപിഐഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് പാലക്കാട്ടു നിന്നും വന്നിരുന്നത്. എന്നാല്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല. മണ്ഡലം കണ്‍വെന്‍ഷന്‍ നടക്കുന്ന വേദിയില്‍ നേതാക്കള്‍ക്കൊപ്പം എത്തിയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. സിപിഐഎം മുതിര്‍ന്ന നേതാക്കള്‍ അബ്ദുള്‍ ഷുക്കൂറുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിച്ചെന്നാണ് സൂചന. Also Read; എഡിഎം നവീന്‍ ബാബുവിന്റെ മരണം; അന്വേഷണത്തിന് ആറംഗ പ്രത്യേക സംഘം അതേസമയം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍ […]

സിപിഎം വിട്ട അബ്ദുള്‍ ഷുക്കൂറിനെ റാഞ്ചാന്‍ കോണ്‍ഗ്രസും ബിജെപിയും; പിടിച്ചു നിര്‍ത്താന്‍ സിപിഎം, ഷുക്കൂര്‍ ആര്‍ക്കൊപ്പം?

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ചൂടിനിടെ മുന്നണികള്‍ക്കുള്ളില്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വാരസ്യങ്ങളും ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പി സരിന്‍ പാര്‍ട്ടി വിട്ടതും തുടര്‍ന്ന് സിപിഎം ചേരിയില്‍ ചേര്‍ന്നതും രാഷ്ട്രീയ കേരളം കണ്ടതാണ്. ഇപ്പോഴിതാ പാലക്കാട്ടെ സിപിഎമ്മിനുള്ളിലും പൊട്ടിത്തെറികള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പാലക്കാട് സിപിഎം ഏരിയാ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.  പാര്‍ട്ടി വിടുകയാണെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഷുക്കൂറിനെ സ്വാഗതം ചെയ്ത് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി. Also Read; കോണ്‍ഗ്രസ് വോട്ടുകള്‍ ഭിന്നിച്ചു പോകും; ഷാനിബ് പിന്‍മാറണമെന്ന് പി […]

‘കോണ്‍ഗ്രസ് വര്‍ഗീയതയുടെ ആടയാഭരണം അണിയുന്നു,നാല് വോട്ടിന് അവസരവാദ നിലപാടെടുക്കുന്നു’ : മുഖ്യമന്ത്രി

തൃശ്ശൂര്‍: കോണ്‍ഗ്രസിനെയും ബിജെപിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് വോട്ടിന് വേണ്ടി അവസരവാദ നിലപാടെടുക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കൂടാതെ കോണ്‍ഗ്രസ് നേതാക്കളെയും അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ഒരു നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്കു വെച്ചുവെന്നും, മറ്റൊരു നേതാവ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്നും മുഖ്യമന്ത്രി പരസ്യമായി പറഞ്ഞു. കേരളം വര്‍ഗീയതയില്ലാത്ത നാടല്ല, വര്‍ഗീയ സംഘര്‍ഷമില്ലാത്ത നാടാണ്. വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കാത്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. […]

എ.എ.പിക്കെതിരെ പ്രതിഷേധിച്ച് യമുനയിലെ മലിനജലത്തിലിറങ്ങി ; ബിജെപി അധ്യക്ഷന്റെ ശരീരം ചൊറിഞ്ഞുതടിച്ചു

ന്യൂഡല്‍ഹി: യമുനാ നദി ശുദ്ധീകരണത്തില്‍ വീഴ്ച സംഭവിച്ച ഡല്‍ഹി സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായി യമുനാനദിയിലെ മലിനജലത്തില്‍ മുങ്ങിക്കുളിച്ച ഡല്‍ഹി ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യമുനാശുദ്ധീകരണത്തിന് എ എ പി സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിച്ചിട്ടും അത് പ്രാവര്‍ത്തികമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണ് ബിജെപി നേതാവ് വീരേന്ദ്ര സച്‌ദേവ് പ്രതിഷേധ സൂചകമായി യമുനയിലറങ്ങിയത്. സര്‍ക്കാരിന്റെ തെറ്റിനോട് നദിയോട് മാപ്പുചോദിച്ച് പ്രസ്താവനയും നടത്തി. Also Read; ‘മോസ്റ്റ് വാണ്ടഡ്’ ലിസ്റ്റില്‍ അന്‍മോള്‍ ബിഷ്‌ണോയി; വിവരം നല്‍കുന്നവര്‍ക്ക് 10 […]

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് യുഡിഎഫ് നിലനിര്‍ത്തും, സരിനൊപ്പമുള്ള ആള്‍ക്കൂട്ടം വോട്ടാകില്ല: കെ മുരളീധരന്‍

ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലം യുഡിഎഫ് നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പാലക്കാട് സരിനൊപ്പം കണ്ട ആള്‍ക്കൂട്ടം വോട്ടാവില്ലെന്നും എന്ത് ഡീല്‍ നടന്നാലും യുഡിഎഫ് ജയിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു. അതേസമയം പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെ വിമര്‍ശിച്ച മുരളീധരന്‍ കൃഷ്ണകുമാറിന് വോട്ടിനോടല്ല നോട്ടിനോടാണ് താല്‍പര്യമെന്നും പറഞ്ഞു. കോര്‍പറേഷന്‍ നോക്കാന്‍ അറിയാത്ത ആളെയാണ് ബിജെപി വയനാട് സ്ഥാനാര്‍ഥിയാക്കിയതെന്നും മുരളീധരന്‍ പരിഹസിച്ചു. ജനങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ നല്‍കുന്നതില്‍ പ്രിയങ്കാ ഗാന്ധി മുന്‍പന്തിയില്‍ നില്‍ക്കുമെന്നും രാഹുല്‍ ഗാന്ധി നേടിയതിനേക്കാള്‍ […]

‘കണ്ണൂരിലെ പെട്രോള്‍ പമ്പിലും എല്‍ഡിഎഫ്-യുഡിഎഫ് ഡീലുണ്ട്’ : കെ സുരേന്ദ്രന്‍

പാലക്കാട്: കേരള രാഷ്ട്രീയത്തിലെ ഗതി മാറ്റത്തിനു തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍ഡിഎയുടെ ശരിയായ മൂന്നാം ബദല്‍ കേരളമാകെ സ്വീകരിക്കപ്പെടും. സംസ്ഥാനത്ത് എല്‍ഡിഎഫ് – യുഡിഎഫ് ഡീലാണ് നടക്കുന്നതെന്നും കണ്ണൂരിലെ പെട്രോള്‍ പമ്പിന് സ്ഥലം ലഭിക്കാന്‍ ഇടപെട്ടത് ഡിസിസി ഭാരവാഹിയാണെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. Also Read ; ഉദയനിധി സ്റ്റാലിന്‍ ഔപചാരിക വസ്ത്രധാരണമെന്ന ഉത്തരവ് ലംഘിച്ചു ; ഹര്‍ജി നല്‍കി അഭിഭാഷകന്‍ കോണ്‍ഗ്രസില്‍ കെ.സുധാകരന്റെയും മുരളീധരന്റെയും ചാണ്ടി ഉമ്മന്റെയും രമേശ് […]

പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് ; കെ സുരേന്ദ്രന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും

പാലക്കാട്: പാലക്കാട്ട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എത്തിയേക്കും. നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണ നേടാന്‍ കഴിയുന്ന നേതാവ് എന്ന നിലക്കാണ് കെ സുരേന്ദ്രന്റെ പേര് ഉയര്‍ന്നിട്ടുള്ളത്. Also Read ; പാലക്കാട്ട് ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ തന്നെ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയിലെ, പ്രത്യേകിച്ച് നഗരസഭയിലെ ബിജെപിക്കുള്ളില്‍ വിഭാഗീയത ശക്തമായിരുന്നു. അത് കൊണ്ട് തന്നെ ജില്ലക്കകത്ത് നിന്ന് ഏത് നേതാവായാലും വിഭാഗീയത വിനയാവും […]

പാലക്കാട്ട് ഇടത് സ്ഥാനാര്‍ത്ഥി സരിന്‍ തന്നെ; സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ അംഗീകാരം

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ സരിന്‍ തന്നെ ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്‌സ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഡോ.പി സരിന്‍ എല്‍ഡിഎഫില്‍ ചേരുകയായിരുന്നു. ഇതിന് പിന്നാലെയാണ് സരിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള തീരുമാനം പാലക്കാട് ജില്ലാ സെക്രട്ടറേറ്റ് ഏകകണ്ഠമായി അംഗീകരിച്ചത്. Also Read ; ആലുവയിലെ ജിം ട്രെയിനറുടെ കൊലപാതകം ; പ്രതിയായ ജിം ഉടമ അറസ്റ്റില്‍ പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിന്‍ മികച്ച സ്ഥാനാര്‍ത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റില്‍ അംഗങ്ങള്‍ വിലയിരുത്തിയത്. സെക്രട്ടറിയേറ്റിന്റെ തീരുമാനം സംസ്ഥാന […]

‘സ്ഥാനാര്‍ത്ഥി തീരുമാനം പുനഃപരിശോധിക്കണം, വ്യക്തിതാല്‍പര്യമല്ല ഇവിടെ വേണ്ടത്’: പി സരിന്‍

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത് പുന:പരിശോധിക്കണമെന്ന് പി. സരിന്‍. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആരുടെയെങ്കിലും വ്യക്തിതാല്‍പര്യമല്ല കൂട്ടായ തീരുമാനമാണ് ആവശ്യമെന്നും സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ പ്രഹസനമാണെന്നും പി സരിന്‍ പറഞ്ഞു. രണ്ടാമത് ബി.ജെ.പിയാണെന്ന് മനസ്സിലാക്കണമെന്നും പാര്‍ട്ടി തിരുത്തി ശരിയിലേക്ക് എത്തുമെന്നും ആ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Also Read; കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി സിവില്‍ സര്‍വിസില്‍ നിന്ന് ജോലി രാജിവെച്ച് […]

കെ സുരേന്ദ്രന് തിരിച്ചടി; മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കാസര്‍കോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ കാസര്‍കോട് സെഷന്‍സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സര്‍ക്കാര്‍ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. ഹര്‍ജിയില്‍ കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് നല്‍കിയിട്ടുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]