പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി സി കൃഷ്ണകുമാറെന്ന് സൂചന

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് നേരിടുന്ന പാലക്കാട്ടെ രാഷ്ട്രീയത്തിലേക്ക് ഏവരും ഒരുപോലെ ഉറ്റുനോക്കിയിരിക്കുകയാണ്. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ആര് ? എന്ന ചോദ്യം അതില്‍ പ്രധാനമായിരുന്നു.ഇപ്പോഴിതാ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാര്‍ തന്നെയാകും ബിജെപി സ്ഥാനാര്‍ത്ഥിയാകുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ സി കൃഷ്ണകുമാറിനാണ് മുന്‍ഗണന എന്നാണ് സൂചന. Also Read ; പാലക്കാട് കെ ബിനുമോള്‍ സിപിഐഎം […]

കേരളത്തില്‍ നിന്നും ബിജെപിയില്‍ അംഗത്വമെടുക്കുന്ന മൂന്നാമത്തെ മുന്‍ ഡിജിപി

കോഴിക്കോട്: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ ബിജെപി പ്രവേശനത്തോടെ ബിജെപിയില്‍ ചേരുന്ന ഡിജിപിമാരുടെ എണ്ണം മൂന്നായി മാറിയിരിക്കുകയാണ്.മുന്‍ ഡി.ജി.പിമാരായ ടി.പി.സെന്‍കുമാര്‍, ജേക്കബ് തോമസ് എന്നിവരാണ് ഇതിനുമുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന കേരളാ പോലീസ് മേധാവികള്‍. Also Read ; മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു ; സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി 2017ലാണ് ടി.പി.സെന്‍കുമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. അന്ന് ബിജെപി പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനാണ് സെന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. പാര്‍ട്ടി പ്രവേശനത്തിനു പിന്നാലെ കുട്ടനാട് […]

മുന്‍ ഡിജിപി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു ; സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അംഗത്വം നല്‍കി

തിരുവനന്തപുരം: മുന്‍ ഡിപിജി ആര്‍ ശ്രീലേഖ ബിജെപിയില്‍ ചേര്‍ന്നു. വൈകുന്നേരം നാലുമണിക്ക് ശ്രീലേഖയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് അംഗത്വം നല്‍കിയത്.കേരളത്തില്‍ ഡിജിപി റാങ്കിലെത്തിയ ആദ്യ വനിതയാണ് ശ്രീലേഖ. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയാണ് ശ്രീലേഖ. 1987 ബാച്ച് ഉദ്യോഗസ്ഥയാണ്. 2020ലാണ് വിരമിച്ചത്. കേരളത്തില്‍ ബിജെപിയില്‍ ചേര്‍ന്ന മൂന്നാം ഡിജിപിയാണ് ശ്രീലേഖ. Also Read ; കാശ് കൊടുത്താല്‍ ബിജെപിയുടെ ‘മധുര പ്രതികാരം’ രാഹുലിന് കഴിക്കാം അതേസമയം 3 ആഴ്ചത്തെ ആലോചനക്ക് ശേഷമാണ് ബിജെപിയില്‍ […]

കാശ് കൊടുത്താല്‍ ബിജെപിയുടെ ‘മധുര പ്രതികാരം’ രാഹുലിന് കഴിക്കാം

ഡല്‍ഹി: ഹരിയാനയില്‍ ഹാട്രിക് വിജയം നേടിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി. ഒരു കിലോ ജിലേബി രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് ഓര്‍ഡര്‍ ചെയ്ത് അയച്ചാണ് ബിജെപി മധുര പ്രതികാരം ചെയ്തത്. പക്ഷേ, ഓര്‍ഡര്‍ ചെയ്ത ജിലേബി ക്യാഷ് ഓണ്‍ ഡെലിവറി ആണെന്ന് മാത്രം. അക്ബര്‍ റോഡിലുള്ള രാഹുല്‍ ഗാന്ധിയുടെ വസതിയിലേയ്ക്ക് കൊണാട്ട് പ്ലേസിലെ ബികാനെര്‍വാലയില്‍ നിന്നാണ് ജിലേബി ഓര്‍ഡര്‍ ചെയ്തത്. Also Read ; അടിച്ചു മോനേ….. തിരുവോണം ബമ്പര്‍ ഭാഗ്യനമ്പര്‍ ഇതാ…… സ്വിഗ്ഗിയില്‍ […]

ഹരിയാനയില്‍ മൂന്നാംമൂഴത്തിന് ഒരുങ്ങി ബിജെപി ; ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം

ഛണ്ഡീഗഡ്: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ രാജ്യം ഒരുപോലെ ആകാംഷയോടെ നോക്കിനിന്ന സംസ്ഥാനമായിരുന്നു ഹരിയാന. എന്നാല്‍ വോട്ടെണ്ണല്‍ ട്വിസ്റ്റുകള്‍ക്കൊടുവില്‍ മൂന്നാമതും ഭരണം നിലനിര്‍ത്തി ബിജെപി.ആദ്യ ഘട്ടത്തില്‍ മുന്നേറിയ കോണ്‍ഗ്രസ് വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പിറക പോയത് പാര്‍ട്ടി നേതാക്കളെ ഞെട്ടിച്ചു. ജാട്ട് സമുദായത്തിന് മുന്‍തൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സീറ്റ് നിലയിലെത്തി. അതേസമയം ദുഷ്യന്ത് ചൗതാലയുടെ ജെജെപി തകര്‍ന്നടിഞ്ഞു. ഐഎന്‍എല്‍ഡി ഒരു സീറ്റില്‍ ഒതുങ്ങി. കോണ്‍ഗ്രസിന് 36 […]

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക് ; ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയായേക്കും

ശ്രീനഗര്‍: പതിറ്റാണ്ടിനുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് – നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം അധികാരത്തിലേക്ക്. ഒമര്‍ അബ്ദുള്ള തന്നെ മുഖ്യമന്ത്രിയായേക്കും. മത്സരിച്ച രണ്ടിടത്തും ഒമര്‍ മുന്നിലാണ്. ബിജെപിയുടെ ലീഡ് ജമ്മു മേഖലയില്‍ മാത്രമായി ചുരുങ്ങി. മെഹ്ബൂബ മുഫ്തിയുടെ പിഡിപി മൂന്ന് സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. Also Read ; എഡിജിപി പി.വിജയന്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി ; ഉത്തരവിറക്കി സര്‍ക്കാര്‍ ഉച്ച വരെയുള്ള കണക്ക് പ്രകാരം നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 49 സീറ്റുകളിലാണ് മുന്നേറുന്നത്. […]

തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയില്‍ ; ഹരിയാനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ്

ഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നീക്കവുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ വെകിപ്പിക്കുന്നുവെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ രണ്ടു മണിക്കൂറായി തെരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുന്നുവെന്നാണ് പരാതി. നേരത്തെ, കമ്മീഷനെതിരെ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് രംഗത്തെത്തിയിരുന്നു. Also Read ; ‘ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ കയറും’ ; പ്രതിപക്ഷ സീറ്റില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ തറയില്‍ ഇരിക്കും – പി വി അന്‍വര്‍ കമ്മീഷന്‍ ഫലങ്ങള്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നത് […]

ഹരിയാനയില്‍ നിര്‍ണായക നീക്കവുമായി ബിജെപി ; ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ജെ പി നദ്ദ

ഡല്‍ഹി: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപിക്ക് സന്തോഷിക്കാവുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ലീഡ് ഉയര്‍ന്ന സാഹചര്യത്തില്‍ നിര്‍ണായക നീക്കവുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. ജനറല്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. നിലവിലെ ലീഡ് നിലയോടുകൂടി മുന്നോട്ട് പോവുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണ് ബിജെപി കേന്ദ്ര നേതാക്കള്‍. ഇന്ന് രാവിലെ വരെ ബിജെപി കേന്ദ്രങ്ങള്‍ നിരാശയിലായിരുന്നു. ഹരിയാനയില്‍ പ്രതീക്ഷയില്ലെന്ന് തന്നെയായിരുന്നു നേതാക്കള്‍ പറഞ്ഞിരുന്നതും. അതിനിടയിലാണ് […]

ഹരിയാനയിലെ ട്വിസ്റ്റില്‍ അമ്പരന്ന് കോണ്‍ഗ്രസ് ; എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങള്‍ നിര്‍ത്തി, കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി

ഡല്‍ഹി: ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലത്തിലെ ട്വിസ്റ്റില്‍ അമ്പരന്ന് കോണ്‍ഗ്രസ് നേതൃത്വം. വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കേവല ഭൂരിപക്ഷത്തിനടുത്തേക്ക് മുന്നേറിയ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി ലീഡ് ഉയര്‍ത്തുകയായിരുന്നു. ഇതോടെ എഐസിസി ആസ്ഥാനത്തെ ആഘോഷങ്ങള്‍ കോണ്‍ഗ്രസ് നിര്‍ത്തിവെച്ചു. ഹരിയാനയിലെ ആഘോഷങ്ങളും കോണ്‍ഗ്രസ് നിര്‍ത്തി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഹരിയാനയില്‍ ബിജെപി ലീഡ് നിലയില്‍ മുന്നേറുകയാണ്. രാവിലെ 9.55വരെയുള്ള കണക്കുകള്‍ പ്രകാരം ബിജെപി ലീഡ് നിലയില്‍ കേവല ഭൂരിപക്ഷം മറികടന്നു. ലീഡ് നിലയില്‍ പിന്നോട്ട് പോയതോടെ കോണ്‍ഗ്രസ് […]

ഹരിയാന തെരഞ്ഞെടുപ്പില്‍ വന്‍ ട്വിസ്റ്റ് ; കോണ്‍ഗ്രസിന് ആശങ്ക, ലീഡ് ഉയര്‍ത്തി ബിജെപി

ഡല്‍ഹി: ജമ്മു കശ്മീര്‍, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം പുറത്തുവരുമ്പോള്‍ രണ്ടിടങ്ങളിലും പ്രവചിക്കാനാവാത്ത രീതിയിലാണ് ഫലം മാറിവരുന്നത്. ഫലം വന്ന് 9.45 ആവുമ്പോള്‍ ഹരിയാനയില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുന്നത്. ഹരിയാനയില്‍ കോണ്‍ഗ്രസ് 40, ബിജെപി 43, മറ്റുള്ളവ-7 എന്നിങ്ങനെയാണ് ലീഡ്.അതേസമയം നേരത്തെ, കോണ്‍ഗ്രസ് മുന്നിലായിരുന്നപ്പോള്‍ കോണ്‍ഗ്രസിന്റെ എഐസിസി ആസ്ഥാനത്ത് ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു.എന്നാല്‍ നിലവില്‍ ലീഡ് മാറിമറിയുന്നതിനിടയില്‍ കോണ്‍ഗ്രസ്സ് ആസ്ഥാനത്ത് നേതാക്കള്‍ക്ക് ആശങ്കയുടെ നിഴല്‍ പടരുകയാണ്. എഐസിസിയിലെ ആഘോഷം നിര്‍ത്തി വെച്ചു. Also Read […]