ചംപയ് സോറന്‍ ബിജെപിയിലേക്ക് ; ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍ ബിജെപിയിലേക്ക്. വെള്ളിയാഴ്ച ബിജെപിയില്‍ ചേരുമെന്നാണ് നിഗമനം. റാഞ്ചിയില്‍ വെച്ചായിരിക്കും പാര്‍ട്ടി പ്രവേശം നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചംപയ് സോറന്‍ കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുതിര്‍ന്ന നേതാവുമായ ചംപയ് സോറന്‍ മറുവശത്തേക്ക് മാറുന്നത് തെരഞ്ഞെടുപ്പില്‍ ജെഎംഎമ്മിനെ ബാധിക്കുമെന്നതില്‍ സംശയമില്ല. Also Read ; കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍ ; നാട്ടുകാര്‍ ഭീതിയില്‍ കഴിഞ്ഞ ദിവസം […]

ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചു; അമിത് ഷായ്‌ക്കെതിരെ ജയറാം രമേശിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അവകാശലംഘന നോട്ടീസ്. കോണ്‍ഗ്രസ് എം പി ജയറാം രമേശാണ് നോട്ടീസ് നല്‍കിയത്. ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും കേരള സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്നായിരുന്നു അമിത് ഷാ സഭയെ അറിയിച്ചത്. എന്നാല്‍ ഈ പ്രസ്താവന തെറ്റാണെന്ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണെന്ന് ജയറാം രമേശ് പറഞ്ഞു. Also Read ; ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ദുരന്തഭൂമിയില്‍ ; […]

പുതിയ പാര്‍ലമെന്റ് മന്ദിരം ചോര്‍ന്നൊലിക്കുന്നു ; ബിജെപിയുടെ പുതിയ ഡിസൈനാണോയെന്ന് പരിഹസിച്ച് പ്രതിപക്ഷം

ഡല്‍ഹി : ശതകോടികള്‍ ചെലവാക്കി നിര്‍മിച്ച പുതിയ പാര്‍ലമെന്റ് കെട്ടിടം ചോര്‍ന്നൊലിക്കുന്ന സാഹചര്യത്തില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഡല്‍ഹിയില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ലോബി ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.പണി പൂര്‍ത്തിയായി ഒരു വര്‍ഷം മാത്രമായ കെട്ടിടമാണ് ചോര്‍ന്നൊലിക്കുന്നത്. നേരത്തെ അയോധ്യയില്‍ പുതുതായി പണിത രാമക്ഷേത്രം ചോര്‍ന്നൊലിക്കുന്നതും വാര്‍ത്തയായിരുന്നു. Also Read ; വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍: കാണാതായ റിട്ട.അധ്യാപകന്റെ മൃതദേഹം കണ്ടെത്തി അതേസമയം സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് […]

ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ നാലില്‍ നാലും നേടി തൃണമൂല്‍ കോണ്‍ഗ്രസ്; BJP-ക്ക് വന്‍ തിരിച്ചടി

കൊല്‍ക്കത്ത: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്ന പശ്ചിമബംഗാളിലെ നാല് മണ്ഡലങ്ങളില്‍ നാലും നേടി തൃണമൂല്‍ കോണ്‍ഗ്രസ്. നിലവിലെ ഒരു സീറ്റ് നിലനിര്‍ത്തി ബി.ജെ.പിയുടെ മൂന്ന് സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു. Also Read ; ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിക്കായി തിരച്ചില്‍ തുടരുന്നു തൃണമൂല്‍ സിറ്റിങ് സീറ്റായ മണിക്തലയില്‍ എംഎല്‍എ ആയിരുന്ന സാധന്‍ പാണ്ഡെയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. അവിടെ സ്ഥാനാര്‍ഥിയായി എത്തിയത് അദ്ദേഹത്തിന്റെ ഭാര്യ സുപ്തി തന്നെയാണ്. 2021-ല്‍ റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ എന്നീ സീറ്റുകളില്‍ വിജയിച്ച […]

പാലക്കാട് ശോഭാ സുരേന്ദ്രനെ പിന്തുണച്ച ബി.ജെ.പി നേതാവിന്റെ വീടിന് നേരെ ആക്രമണം ; ബി.ജെ.പിയില്‍ പൊട്ടിത്തെറി

പാലക്കാട് ബി.ജെ.പിയില്‍ വന്‍ പൊട്ടിത്തെറി. ജില്ലയിലെ പ്രമുഖ ബി.ജെ.പി നേതാവിന്റെ വീടിനും, വാഹനത്തിനും നേരെയാണിപ്പോള്‍ ആക്രമണമുണ്ടായിരിക്കുന്നത്. ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയിലെ വിഭാഗീയതയാണെന്ന ആരോപണമാണ് ശക്തമായി ഉയര്‍ന്നിട്ടുള്ളത്. Also Read ; തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സിയും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക് സംസ്ഥാനത്ത് ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള പാലക്കാട്ട് ഗ്രൂപ്പ് വടംവലികളും ഏറെ രൂക്ഷമാണ്. വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ ഏറ്റവുമധികം വിജയ പ്രതീക്ഷപുലര്‍ത്തുന്ന നിയോജകമണ്ഡലമാണ് പാലക്കാട്. ഇവിടെ ആരാകും സ്ഥാനാര്‍ത്ഥി എന്നത് സംബന്ധിച്ച് തര്‍ക്കങ്ങള്‍ നീളുകയാണ്. പാലക്കാട് സ്വദേശിയും […]

തന്നെ കാണാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ; കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം

മണ്ഡി: തന്നെ കാണാന്‍ വരുന്ന സന്ദര്‍കര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമെന്ന് പറഞ്ഞ ബിജെപി എംപിയും നടിയുമായ കങ്കണ റാണാവത്തിന്റെ പ്രസ്താനയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ രംഗത്ത്. Also Read ; നേപ്പാളില്‍ മണ്ണിടിച്ചില്‍; രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു, 63 പേര്‍ ഒലിച്ചുപോയി കഴിഞ്ഞ ദിവസം മണ്ഡിയിലെ ഓഫീസില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കങ്കണയുടെ പരാമര്‍ശം. മണ്ഡി നിരവധി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സ്ഥലമാണെന്നും ടൂറിസ്റ്റുകളും അല്ലാത്തവരുമായി ഒരുപാട് പേര്‍ തന്നെ കാണാനായി വരുന്നുണ്ടെന്നും അതുകൊണ്ട് ഇനി […]

യദുകൃഷ്ണനില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയെന്ന് എക്‌സൈസ്

പത്തനംതിട്ട: ബിജെപി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്ന് എക്സൈസ് വിഭാഗം.യദുകൃഷ്ണനില്‍ നിന്ന് കഞ്ചാവ് വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുമായി സംബന്ധിച്ച റിപ്പോര്‍ട്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത വിഭാഗത്തിന് നല്‍കി. Also Read ;കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അനധികൃത അധ്യാപക നിയമനം; നിയമിച്ചത് നാല് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ സിപിഐഎമ്മിലേക്ക് 62 പേര്‍ ചേര്‍ന്നത് ബിജെപിക്ക് ക്ഷീണമായെന്നും ബിജെപി വിട്ടുപോകുന്നവരെ കഞ്ചാവ് കേസില്‍ പെടുത്തുന്നുവെന്നും അതിനാല്‍ തന്നെ […]

പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നു : എം വി ഗോവിന്ദന്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷം അസംബന്ധം പ്രചരിപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഷ്ട്രീയമായി പിണറായിയെ ഉന്നംവെച്ചാല്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് സംതൃപ്തിയും പാവപ്പെട്ടവര്‍ക്ക് നല്‍കാനുള്ള ആനുകൂല്യങ്ങളും നല്‍കുമെന്ന് ഉറപ്പ് വരുത്തി നമ്മുടെ ഭാഗത്ത് നിന്നുള്ള തെറ്റുകള്‍ തിരുത്തണം എന്ന് കെഎസ്‌കെടിയു കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. Also Read; വിവാഹ ബന്ധം വേര്‍പ്പെടുത്തിയ മുസ്ലീം സ്ത്രീകള്‍ക്ക് ജീവനാംശം തേടാം ; […]

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ആകും ബജറ്റ് അവതരിപ്പിക്കുക. ജുലായ് 22ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം അറിയിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ആര്‍ക്കും ആഗ്രഹിക്കാം, അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വം തള്ളി വികെ ശ്രീകണ്ഠന്‍

തൃശൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി സാധ്യത തള്ളി വി കെ ശ്രീകണ്ഠന്‍. സ്ഥാനാര്‍ഥിത്വം ആര്‍ക്കും മോഹിക്കാം, അഭിപ്രായം പറയാം. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി. Also Read ; തിരുവനന്തപുരത്തെ ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ ; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. യു ഡി എഫ് കൂടുതല്‍ കരുത്താര്‍ജിച്ചു വരുമ്പോള്‍ സ്ഥാനാര്‍ഥി ആകണമെന്ന് പലരും ആഗ്രഹിക്കും. ആഗ്രഹങ്ങള്‍ പലരീതിയില്‍ പുറത്തുവന്നേക്കാം. […]