ബിജെപിക്ക് എട്ടു തവണ വോട്ട്: യുപിയില്‍ രാജന്‍ സിങ് എന്ന പതിനാറുകാരന്‍ അറസ്റ്റില്‍; റീപോളിങ്ങിന് കമ്മിഷന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഫാറൂഖാബാദ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് എട്ടു തവണ വോട്ടു ചെയ്ത പതിനാറുകാരന്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകനായ ഗ്രാമമുഖ്യന്റെ മകനാണ് പിടിയിലായത്. സംഭവത്തില്‍ പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ബൂത്തില്‍ റീപോളിങ് നടത്തുമെന്നും യുപി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. Also Read ; കാസര്‍കോട് പത്ത് വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവം; പ്രതിക്കായി അന്വേഷണം തുടരുന്നു രാജന്‍ സിങ് എന്നയാളായിരുന്നു എട്ടു തവണ ബിജെപിക്ക് വോട്ട് ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. […]

‘രാജ്യത്ത് വരാന്‍ പോകുന്ന മാറ്റത്തിന്റെ ട്രെയിലര്‍’ : കപില്‍ സിബലിന്റെ വിജയത്തിന് അഭിനന്ദനവുമായി ജയറാം രമേശ്

ന്യൂഡല്‍ഹി : സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിന് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.രാജ്യത്ത് സംഭവിക്കാന്‍ പോകുന്ന മാറ്റത്തിന്റെ ട്രെയിലറാണ് സിബലിന്റെ വിജയമെന്ന് ജയറാം രമേശ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നുണ്ട്. Also Read ; കേരളത്തില്‍ വിജിലന്‍സില്‍ എഴാം ക്ലാസ്സ് ഉള്ളവര്‍ക്ക് ജോലി ‘സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ കപില്‍ സിബല്‍ വന്‍ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജനാധിപത്യ,മതേതരത്വ,ലിബറല്‍,പുരോഗമന ശക്തികള്‍ക്ക് ഇതൊരു വന്‍ വിജയമാണ്.പുറത്തേക്ക് പോകാനിരിക്കുന്ന പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പറഞ്ഞാല്‍,രാജ്യത്ത് ഉടന്‍ […]

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി: വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ ഗംഗാ സ്‌നാനവും കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയ ശേഷമാകും കളക്ടറേറ്റില്‍ വരണാധികാരിക്ക് പത്രിക സമര്‍പ്പിക്കുക. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ മോദിക്കൊപ്പമുണ്ടാകും. Also Read ; ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി, യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണാനാവതെ മസ്‌ക്കറ്റില്‍ യുവാവ് മരിച്ചു പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം മണ്ഡലത്തില്‍ പ്രധാനമന്ത്രി […]

‘BJP കേരളത്തില്‍ അക്കൗണ്ട് തുറക്കും’; 400 സീറ്റ് എങ്ങനെ നേടുമെന്ന് വിശദീകരിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പഞ്ചിമ ബംഗാളില്‍ പാര്‍ട്ടി 30 സീറ്റ് നേടും. ബിഹാറില്‍ 2019-ലെ സ്ഥിതി ആവര്‍ത്തിക്കും. ഒഡിഷയില്‍ 16-ഓ അതില്‍ കൂടുതലോ സീറ്റുകള്‍ നേടും. തെലങ്കാനയില്‍ പത്തുമുതല്‍ 12 വരെ എംപിമാര്‍ ബിജെപിക്കുണ്ടാകും. ആന്ധ്രാപ്രദേശില്‍ 18 സീറ്റുവരെ നേടുമെന്നും തമിഴ്നാട്ടിലും അക്കൗണ്ട് തുറക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി. മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതീക്ഷപ്രകടിപ്പിച്ചു. […]

ചെലവഴിക്കാത്ത തിരഞ്ഞെടുപ്പ് ഫണ്ട് ബി.ജെ.പി. സംസ്ഥാനനേതൃത്വം തിരികെ വാങ്ങുന്നു; ഓഡിറ്റര്‍മാരുടെ സംഘത്തെ 20 മണ്ഡലങ്ങളിലേക്കും അയക്കും

കൊല്ലം:ചെലവഴിക്കാത്ത തിരഞ്ഞെടുപ്പ് ഫണ്ട് കീഴ്ഘടകങ്ങളില്‍നിന്ന് ബി.ജെ.പി. സംസ്ഥാനനേതൃത്വം തിരികെ വാങ്ങുന്നു. സംസ്ഥാനഘടകംവഴി ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ക്ക് നല്‍കിയ ഫണ്ടിലെ ചെലവഴിക്കാത്ത തുകയാണ് തിരിച്ചെടുക്കുന്നത്. ഇതിനായി ഓഡിറ്റര്‍മാരുടെ പ്രത്യേക സംഘത്തെ 20 മണ്ഡലങ്ങളിലും അയച്ച് വരവുചെലവ് കണക്ക് പരിശോധിക്കും. Also Read ; കേരളത്തില്‍ തിരുവനന്തപുരം മുതല്‍ അങ്കമാലിവരെ ഉളള അതിവേഗ റോഡ് ഇടനാഴി വരുന്നു; 205 കിലോമീറ്റര്‍ ബാക്കിത്തുക തിരിച്ചേല്‍പ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റികളോട് നിര്‍ദേശിച്ചതായാണ് വിവരം. കണക്കുകളും ചെലവഴിച്ചതിന്റെ രേഖകളും തയ്യാറാക്കിവയ്ക്കണമെന്നും പറഞ്ഞിട്ടുണ്ട്. ബൂത്ത്, ഏരിയ, പഞ്ചായത്ത്, […]

മോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് കെജ്‌രിവാളിന്റെ പ്രസംഗം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കടന്നാക്രമിച്ച് ജയില്‍ മോചിതനായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗം. ‘ആപ്പ് ചെറിയ പാര്‍ട്ടിയാണ്. ആ ചെറിയ പാര്‍ട്ടിയിലെ നാല് നേതാക്കളെയാണ് മോദി ജയിലിലടച്ചത്. അരവിന്ദ് കെജ്രിവാള്‍, മനീഷ് സിസോദിയ, സജ്ഞയ് സിംഗ്, സത്യേന്ദര്‍ ജെയിന്‍ എന്നിവരെ ജയിലില്‍ ആക്കി ആപ്പിനെ തകര്‍ക്കാനായിരുന്നു മോദിയുടെ ശ്രമം. ഇങ്ങനെ നേതാക്കളെ ജയിലില്‍ അടച്ചാല്‍ മാത്രം ആപ്പിനെ തകര്‍ക്കാനാകില്ലെന്നും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ കരുത്തോടെ തിരിച്ചുവരുമെന്നും, കെജ്‌രിവാള്‍ പറഞ്ഞു. Also Read ; ജയില്‍ മോചിതനായതിനു പിന്നാലെ ഹനുമാന്‍ […]

പ്രജ്ജ്വലിനെതിരെയുള്ള ലൈംഗികാതിക്രമ കേസ്; പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച ബിജെപി നേതാവ് അറസ്റ്റില്‍

ബെംഗളൂരു: ലൈംഗികാതിക്രമ കേസില്‍ കര്‍ണാടകയിലെ ബിജെപി നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി നേതാവ് ജി ദേവരാജെ ഗൗഡയേയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എംപി പ്രജ്വല്‍ രേവണ്ണ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച നേതാവാണ് ദേവരാജെ ഗൗഡ. വെള്ളിയാഴ്ച വൈകിട്ട് ബെംഗളൂരുവില്‍ നിന്ന് ചിത്രദുര്‍ഗയിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്വത്ത് വില്‍ക്കാന്‍ സഹായിക്കാമെന്ന വ്യാജേന തന്നെ പീഡിപ്പിച്ചെന്ന 36 കാരിയുടെ പരാതിയിലാണ് ദേവരാജെ ഗൗഡയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തത്. Also Read ; തൃപ്പൂണിത്തുറയില്‍ കിടപ്പുരോഗിയായ […]

പാതിപിന്നിട്ട് വോട്ടെടുപ്പ്: വിലയിരുത്തലുകള്‍ തെറ്റുന്നു; ബിജെപി ഒരുചുവട് പിന്നോട്ട്

ന്യൂഡല്‍ഹി: എന്‍ഡിഎയ്ക്ക് നാനൂറിലധികം സീറ്റെന്ന ലക്ഷ്യം വെല്ലുവിളിയാകുംതോറും, വര്‍ഗീയ ചുവയുള്ള വാദങ്ങളില്‍ കൂടുതല്‍ ഊന്നിയാണ് ബിജെപി നാലാം ഘട്ട വോട്ടെടുപ്പിലേക്കു നീങ്ങുന്നത്. വളച്ചൊടിച്ചാണെങ്കിലും ബിജെപി തങ്ങളുടെ പ്രകടനപത്രിക ചര്‍ച്ചയാക്കിയതിന്റെ സന്തോഷത്തിലാണ് കോണ്‍ഗ്രസ്. ഭരണഘടനയും സംവരണവും അപകടത്തിലെന്ന വാദത്തിന് മറുപടി പറയാന്‍ ബിജെപി നിര്‍ബന്ധിതമായത് ഇന്ത്യാ മുന്നണിക്ക് ഉന്മേഷം നല്‍കുന്നു. Also Read ;‘വടിയും കോടാലിയും കണ്ടുകിട്ടി, ആളെ കണ്ടെത്താനായില്ല’; വയോധികയ്ക്കായുള്ള തിരച്ചിലില്‍ വാച്ചുമരം ആദിവാസി കോളനി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്ന ഭൂരിപക്ഷം ലഭിക്കുമോ, ബിജെപിക്കു തനിച്ച് […]

ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കണം ; പ്രധാനമന്ത്രി

അഹമ്മദാബാദ്: ജനാധിപത്യ ഇന്ത്യയിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളോടും വോട്ടെടുപ്പില്‍ പങ്കാളികളാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെ നിഷാന്‍ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.ചില വിദേശ ശക്തികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കണമെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്. Also Read ; ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് […]

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനുനേരെ ആക്രമണം;

ലഖ്‌നൗ: അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിനുനേരെ ആക്രമണം. അക്രമിസംഘം ഞായറാഴ്ച അര്‍ധരാത്രി കോണ്‍ഗ്രസ് ഓഫീസിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ത്തു. ഇതിന് പിന്നില്‍ ബി.ജെ.പിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. Also Read ; നാടുകടത്തപ്പെട്ട രണ്ട് കൊലക്കേസിലെ പ്രതി തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്നു; മൃതദേഹം റോഡില്‍, മര്‍ദനം ഹോക്കി സ്റ്റിക്കുകൊണ്ട് അക്രമവിവരം പുറത്തായതോടെ ജില്ലാ അധ്യക്ഷന്‍ സിംഗല്‍ ഉള്‍പ്പെടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് ഓഫീസിലേക്കെത്തിയത്. സി.ഒ മായങ്ക് ദ്വിവേദിക്കൊപ്പം വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്. സംഭവത്തില്‍ കൃത്യമായ അന്വേഷണമുണ്ടാകുമെന്നും […]