പാലാ രൂപതാ ബിഷപ്പിനെ സന്ദര്‍ശിച്ച് സുരേഷ് ഗോപി; പ്രാതല്‍ കഴിക്കാന്‍ വന്നതാണെന്ന് മറുപടി

പാലാ:പരസ്യം പ്രചാരണം അവസാനിച്ചിരിക്കെ പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി.പാലാ കുരിശുപള്ളിയിലെത്തി സുരേഷ് ഗോപി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് ബിഷപ്പുമായി സന്ദര്‍ശനം നടത്തിയത്. എന്നാല്‍ ഈ സന്ദര്‍ശനം തികച്ചും സ്വകാര്യ സന്ദര്‍ശനം ആണെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.കൂടാതെ ഇതെല്ലാം ഗുരുത്വത്തിന്റെ ഭാഗമാണ് എന്നാണ് ഇന്നത്തെ സന്ദര്‍ശനെത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. ബിഷപ്പുമായി എന്തൊക്കെ സംസാരിച്ചു എന്നത് പറയാന്‍ കഴിയില്ലെന്നും പ്രാതല്‍ കഴിക്കാന്‍ ബിഷപ്പ് ക്ഷണിച്ചിരുന്നു, […]

വയനാട്ടില്‍ കിറ്റ് വിവാദം : 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍, പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസും സിപിഎമ്മും

വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷി നില്‍ക്കെ വയനാട്ടില്‍ കിറ്റ് വിവാദം ആളിക്കത്തുന്നു. ബത്തേരിയില്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയില്‍ 1500 ഓളം ഭക്ഷ്യകിറ്റുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. വോട്ടര്‍മാര്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ കിറ്റുകളാണെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. കല്‍പറ്റയിലും കിറ്റ് വിതരണം നടക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഫ്‌ലയിങ് സ്‌ക്വാഡ് രാത്രി വൈകി മേപ്പാടി റോഡിലെ ഗോഡൗണില്‍ പരിശോധന നടത്തി. Also Read; വ്യാജ വോട്ടര്‍മാര്‍: തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിനെതിരെ ടി.എന്‍ പ്രതാപന്‍ എം.പിയുടെ […]

നരേന്ദ്ര മോദിയുടെ വിദ്വേഷ പരാമര്‍ശം: ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തില്‍ തീരുമാനം എടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍.രാമക്ഷേത്രത്തെ കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. സിഖ് വിരുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. കുടാതെ ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. Also Read; തൃശൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു; ഇന്ന് വൈകീട്ട് 6 മുതല്‍ പ്രാബല്യത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ മുസ്‌ലിംങ്ങള്‍ക്ക് സ്വത്ത് വീതിച്ചു നല്‍കുമെന്ന മോദിയുടെ പ്രസംഗമാണ് വന്‍ വിവാദമായത്. കോണ്‍ഗ്രസ് വന്നാല്‍ […]

മോദി സര്‍ക്കാരിനെതിരെ പ്രതീക്ഷ നല്‍കുന്നതാണ് ഇന്ത്യ മുന്നണിയുടെ പ്രകടനം; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.എഐസിസി പ്രസിഡന്റ്, ഇന്‍ഡ്യ ബ്ലോക്കിന്റെ ചെയര്‍മാന്‍ എന്നീ ചുമതലകള്‍ ഉള്ളതുകൊണ്ടാണ് ഇത്തവണ മത്സരിക്കാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ തെരഞ്ഞെടുപ്പില്‍ മോദിക്കെതിരെ മത്സരിച്ചില്ലെങ്കിലും അവര്‍ക്കെതിരെയുള്ള തന്റെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്നും ഖര്‍ഗെ വ്യക്തമാക്കി.അതേസമയം ബിജെപിയുടെ പ്രതികാര രാഷ്ടീയത്തിന്റെ ഉദാഹരണമാണ് ഹേമന്ത് സോറനെതിരെ കുറ്റം ചുമത്താതിരുന്നിട്ടും അറസ്റ്റിലേക്ക് നയിച്ചത്. ബിജെപിയുടെ ഈ പ്രതികാര രാഷ്ടീയം ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടെന്നും അത് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.ടൈംസ് […]

രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒരുമാസത്തോളം നീണ്ട് നിന്ന പരസ്യ പ്രചാരണത്തിനൊടുവില്‍ കലാശക്കൊട്ട് അവിസ്മരണീയമാക്കാനുള്ള തയാറെടുപ്പിലാണ് മുന്നണികള്‍. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26നാണ് കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനവും കേരളമാണ്. Also Read; രാഹുലിന്റെ ഡിഎന്‍എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം; അധിക്ഷേപ പരാമര്‍ശവുമായി പി വി അന്‍വര്‍ ഇന്ന് വൈകുന്നേരം ആറുമണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. അവസാന 48 മണിക്കൂറില്‍ […]

പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം; നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തില്‍ നടപടി ആവശ്യപ്പെട്ട് നൂറുകണക്കിന് പരാതികള്‍ ലഭിച്ചിട്ടും പ്രതികരിക്കാതെ നില്‍ക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരിക്കുകയാണ് ഇന്‍ഡ്യ സഖ്യത്തിലെ പാര്‍ട്ടികള്‍. മോദിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള പരാതി പ്രവാഹവും തെരുവില്‍ ഉള്ള പ്രതിഷേധവും പ്രതിപക്ഷം തുടരും. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തിരിച്ചടിക്ക് സാധ്യത ഉള്ളതിനാല്‍ ഒരു പരിധിക്ക് അപ്പുറം വിഷയം ഉയര്‍ത്തണ്ട എന്ന നിലപാടും […]

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ബുധനാഴ്ച്ച വരെ; കേരളം വെള്ളിയാഴ്ച്ച വിധി എഴുതും

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇനി മൂന്ന് നാള്‍ കൂടി. വെള്ളിയാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ മുന്നണികള്‍ എല്ലാം തന്നെ. ദേശീയ നേതാക്കളെ രംഗത്തിറക്കിയുള്ള പ്രചാരണമാണ് കേരളത്തില്‍ അരങ്ങേറുന്നത്. സംസ്ഥാനത്ത് തന്നെ തമ്പടിച്ച് കേന്ദ്ര നേതാക്കളും അവസാന ഘട്ട പ്രചാരണം കൊഴുപ്പിക്കുകയാണ്.ഒരുമാസത്തിലേറെ നീണ്ട പ്രചാരണത്തിനാണ് ബുധനാഴ്ച്ച പരിസമാപ്തിയാകുന്നത്. Also Read ;ആരോഗ്യ ഇന്‍ഷുറന്‍സിന് പ്രായപരിധി ഒഴിവാക്കി; 65 വയസ് കഴിഞ്ഞവര്‍ക്കും ഇനി പോളിസി കഴിഞ്ഞ തവണ 19 […]

ഹേമമാലിനി, സുരേഷ്ഗോപി, രാഹുല്‍ ഗാന്ധി; രണ്ടാം ഘട്ടത്തില്‍ ജനവിധി തേടി പ്രമുഖര്‍; മത്സരത്തിന് രണ്ട് മുന്‍ മുഖ്യമന്ത്രിമാരും

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ വെള്ളിയാഴ്ചത്തെ വോട്ടെടുപ്പില്‍ നിരവധി പ്രമുഖരാണ് ജനവിധി തേടുന്നത്. ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല (കോട്ട), നടിമാരായ ഹേമമാലിനി (മഥുര), നവനീത് കൗര്‍ റാണ (അമരാവതി), രാമായണം സീരിയലിലെ രാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍ ( മീററ്റ്-ഹാപൂര്‍), സുരേഷ് ഗോപി (തൃശൂര്‍), രാഹുല്‍ഗാന്ധി ( വയനാട്) തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. Also Read ; പേരാവൂരില്‍ കള്ളവോട്ട് നടന്നിട്ടില്ല, വോട്ട് ചെയ്തത് ക്രമപ്രകാരം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര […]

ഇന്‍സുലിന്‍ നല്‍കുന്നില്ല, കെജ്രിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ശ്രമം; സുനിതാ കെജ്രിവാള്‍

റാഞ്ചി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കാന്‍ തിഹാര്‍ ജയിലില്‍ ശ്രമം നടക്കുന്നുവെന്ന ആം ആദ്മി പാര്‍ട്ടി (എ.എ.പി.) ആരോപണം ആവര്‍ത്തിച്ച് ഭാര്യ സുനിതാ കെജ്രിവാളും. റാഞ്ചിയിലെ ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു ഭാര്യ സുനിതാ കെജ്രിവാള്‍. Also Read ; കോഴിക്കോട് വെള്ളയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പിന് തീപിടിച്ചു; വന്‍ അപകടം ഒഴിവായി കെജ്രിവാളിന്റെ ഭക്ഷണം പോലും നിരീക്ഷിക്കപ്പെടുന്നു. അദ്ദേഹം ഒരു പ്രമേഹരോഗിയാണ്. കഴിഞ്ഞ 12 വര്‍ഷമായി അദ്ദേഹത്തിന് ദിവസം 50 യൂണിറ്റ് ഇന്‍സുലിന്‍ ആവശ്യമാണ്. എന്നാല്‍, […]

പ്രചാരണത്തിനിടെ കൃഷ്ണ കുമാറിന് പരിക്ക്

കൊല്ലം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍ ജിക്ക് പരിക്കേറ്റു. കൊല്ലം മുളവന ചന്തയില്‍ പ്രചരണത്തിനിടെയാണ് കൃഷ്ണകുമാറിന് പരുക്കേറ്റത്.കുണ്ടറ മുളവന ചന്തമുക്കില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് അപകടമുണ്ടായത്. ഉടന്‍തന്നെ കുണ്ടറയിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തിച്ച് പ്രാഥമികശുശ്രൂഷ നല്‍കി. വലതു കണ്ണിനാണ് പരിക്കേറ്റത്. Also Read ;കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി കള്ളവോട്ട്; പരാതിയുമായി എല്‍ഡിഎഫ് പ്രചാരണത്തിനിടെ തിക്കിലും തിരക്കിലുംപെട്ടു സമീപത്ത് നിന്നയാളുടെ കൈ കണ്ണില്‍ തട്ടി പരിക്ക് പറ്റുകയായിരുന്നു.  ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷ്ണകുമാറിന് ഡോക്ടര്‍മാര്‍ വിശ്രമം […]