അച്ഛന്റെ പേരിലുള്ള മന്ദിരം നിര്‍മിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് താത്പര്യമില്ല, കെ പി സി സി പ്രസിഡന്റ് പറഞ്ഞ മറുപടി – പത്മജയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പത്മജ വേണുഗോപാല്‍. സഹിച്ച് മതിയായിട്ടാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നാണ് ബി ജെ പി അംഗത്വം സ്വീകരിച്ച പത്മജയുടെ പ്രതികരണം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ എന്റെ അച്ഛന്റെ കാര്യത്തില്‍ അവര്‍ എടുത്ത നിലപാട് എന്നെ വല്ലാതെ വേദനിപ്പിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഇനി ഞാന്‍ ഈ പാര്‍ട്ടിയിലേക്ക് ഇല്ലെന്ന് പറഞ്ഞിരുന്നു. വേറെ എവിടേയും പോകനല്ല, രാജിവെച്ച് മകളുടെ അടുത്തേക്കെങ്ങാനും പോകനായിരുന്നു തീരുമാനം. Also Read ; കാറിടിച്ച് […]

ബിജെപിയില്‍ ചേരുമെന്ന പ്രചാരണം തള്ളി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ഇടുക്കി: ബിജെപിയില്‍ ചേരുമെന്ന പ്രചാരണത്തെ തള്ളി ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. നിലവിലിപ്പോള്‍ അത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്നും സിപിഎം സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ഒരുപക്ഷേ മറിച്ചുള്ള തീരുമാനം ഉണ്ടാകാമെന്നും രാജേന്ദ്രന്‍ പറഞ്ഞു. Also Read ; കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്‌സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും തമിഴ്‌നാട്ടില്‍ നിന്നുള്ള ബിജെപി ദേശീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നു. പി കെ കൃഷ്ണദാസ് അടക്കമുള്ള ബിജെപി നേതാക്കളും സംസാരിച്ചു. ഈ വിവരം എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നിട്ടും ഇതുവരെ […]

തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കുമെന്നും. സ്ഥാനാര്‍ത്ഥികള്‍ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ടാകുമെന്നും സ്ഥാനാര്‍ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങിയിരിക്കുന്നത്. Also Read ; പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം; രാജ്യത്ത് പാചക വാതക വില 100 രൂപ കുറയ്ക്കും വടകരയിലെ സിറ്റിങ് എം പി കെ മുരളീധരനാണ് തൃശ്ശൂരില്‍ മത്സരിക്കുന്നത്. തൃശ്ശൂരിലെ സിറ്റിങ് എംപി ടി എന്‍ […]

പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്, ഇന്ന് അംഗത്വം സ്വീകരിക്കുമെന്ന് സൂചന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. പത്മജ ഇന്ന് ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബിജെപിയുടെ ഭാഗമാകാന്‍ പത്മജ വേണുഗോപാല്‍ തീരുമാനിച്ചത്. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരന്റെ മകളുടെ ബിജെപി പ്രവേശനം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്. തുടര്‍ച്ചയായി കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായ അവഗണനയും കോണ്‍ഗ്രസ് നിലപാടുകളില്‍ വന്ന മാറ്റവുമാണ് പത്മജയെ […]

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച: സുരേഷ് ഗോപി

തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ലൂര്‍ദ് മാതാവിന് 10 ലക്ഷം രൂപയുടെ സ്വര്‍ണം നേര്‍ച്ച നല്‍കുമെന്ന് നടനും ബിജെപി സ്ഥാനാര്‍ഥിയുമായ സൂരേഷ് ഗോപി. സുരേഷ് ഗോപി ലൂര്‍ദ് മാതാവിന് സമര്‍പ്പിച്ച കിരീടം സ്വര്‍ണമല്ലെന്ന് വ്യാപകമായി പ്രചാരണം നടക്കുന്നതിനുപിന്നാലെയാണ് പ്രതികരണവുമായി സുരേഷ്‌ഗോപിയെത്തിയത്. Also Read ; സിദ്ധാര്‍ഥിന്റെ മരണം; സാംസ്‌കാരിക കേരളത്തെ പരിഹസിച്ച് റഫീഖ് അഹമ്മദ് ”നേര്‍ച്ചയൊക്കെ വിളിച്ചു പറയുക എന്ന ഗതികേടിലേക്ക് ഈ മോശപ്പെട്ട ആള്‍ക്കാര്‍ എന്നെ നയിക്കുകയാണ്. കിരീടം പണിയാന്‍ കൊടുത്ത സ്വര്‍ണത്തില്‍ പകുതിയും പണിതയാള്‍ തിരിച്ചുനല്‍കി. […]

195 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി ജെ പി; മോദി വാരണാസിയില്‍, തൃശൂരില്‍ സുരേഷ് ഗോപി, ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍, പത്തനംതിട്ടയില്‍ അനില്‍ ആന്റണി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപിക്കും മുന്‍പേ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടി പുറത്തുവിട്ട് ബി ജെ പി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുന്‍ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയില്‍ ഇടം പിടിച്ചു. പട്ടികയില്‍ 28 വനിതാ സ്ഥാനാര്‍ഥികളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്ന് ജനവിധി തേടും. മൂന്നാം തവണയാണ് മോദി ഇവിടെ നിന്ന് മത്സരിക്കുന്നത്. കേരളത്തിലെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. അതേസമയം, തമിഴ്‌നാട്ടിലെ ഒരു മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ […]

ബിജെപിയെ പരിഹസിച്ച് ശശി തരൂര്‍ എംപി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നില മെച്ചപ്പെടുത്തുമെന്ന് പറഞ്ഞ ബിജെപിയെ പരിഹസിച്ച് ശശി തരൂര്‍ എംപി. രണ്ട് പൂജ്യങ്ങളാണെങ്കില്‍ മാത്രമേ ബിജെപിക്ക് കേരളത്തില്‍ രണ്ട് അക്കങ്ങള്‍ ലഭിക്കൂ എന്ന് താന്‍ ഭയപ്പെടുന്നതായി ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേരള പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഇതിനാണ് ശശി തരൂരിന്റെ പരിഹാസം. Also Read  ;വന്ദേഭാരതില്‍ പുകവലിച്ചതിന് യുവാവില്‍ നിന്നും ഭീമമായ തുക പിഴ ഈടാക്കി റെയില്‍വേ […]

മോദിയുടെ വിരുന്നില്‍ വീണു! മായാവതിയുടെ യുവ എം പി ബി ജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ബഹുജന്‍ സമാജ് പാര്‍ട്ടി എം പി റിതേഷ് പാണ്ഡെ ബി ജെ പിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗറില്‍ നിന്നുള്ള എം പിയാണ് റിതേഷ്. പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റ് കാന്റീനില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയ ഏഴ് പ്രതിപക്ഷ എംപിമാരില്‍ ഒരാളാണ് റിതേഷ്. പാര്‍ട്ടിയോഗങ്ങള്‍ക്കു തന്നെ വിളിക്കുന്നില്ലെന്നും ബി എസ് പി നേതാവ് മായാവതിയെ കാണാന്‍ പലതവണ ശ്രമിച്ചിട്ടും നടന്നില്ലെന്നും റിതേഷ് രാജിക്കത്തില്‍ ആരോപിച്ചു. തന്റെ സേവനം പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് രാജിയെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ റിതേഷ് […]

സ്ഥാനാര്‍ഥിയാകാനില്ലെന്ന് ശോഭന, ബി ജെ പിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാര്‍ഥിയായി നടി ശോഭനയെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ താന്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് താരം രംഗത്ത് വന്നു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ച ശോഭന ആവശ്യമെങ്കില്‍ പ്രചാരണ രംഗത്തിറങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. സുരേഷ് ഗോപി വഴിയാണ് നടി ശോഭനയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതിനെ കുറിച്ച് ബി ജെ പിയില്‍ ആലോചനകള്‍ നടന്നത്. Also Read ; ഇയാള്‍ എന്ത്…(തെറി)..! സതീശനെ പച്ചത്തെറി വിളിച്ച് സുധാകരന്‍, മൈക്കിന് മുന്നില്‍ വീണ്ടും നിലമറന്ന് കെ പി സി സി […]

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 100 സീറ്റ് പോലും ലഭിക്കില്ലെന്നും അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുമെന്നും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അമേഠിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം പറഞ്ഞത്. ‘ഇത്തവണ 400 കടക്കും’ എന്ന പ്രധാനമന്ത്രിയുടെ വാദത്തെ ‘ഇത്തവണ അധികാരത്തില്‍ നിന്ന് പുറത്ത്’ എന്ന മറുവാദവുമായാണ് ഖാര്‍ഗെ നേരിട്ടത്. Also Read ; വടകരയില്‍ കെ കെ ശൈലജയും കോഴിക്കോട് എളമരം കരീമും സ്ഥാനാര്‍ത്ഥികളായേക്കും ‘400 സീറ്റ് കടക്കുമെന്നാണ് ബി.ജെ.പി അവകാശവാദം. എന്നാല്‍, […]