കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങി രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തി; വിവി രാജേഷിനെതിരെ പോസ്റ്റര്‍ പ്രതിഷേധം

തിരുവനന്തപുരം: ബിജെപി തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ വി വി രാജേഷിനെതിരെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലും വീടിന് മുന്നിലും പോസ്റ്റര്‍ പ്രതിഷേധം. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് ബിജെപി പ്രതികരണ വേദിയുടെ പേരില്‍ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. Also Read; വര്‍ണ്ണ വിവേചനം നേരിട്ടെന്ന് ശാരദ മുരളീധരന്‍; പിന്തുണയുമായി സോഷ്യല്‍ മീഡിയ ‘ലോക്സഭാ തിരഞ്ഞെടുപ്പിലെ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിയായ രാജേഷിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം. തിരഞ്ഞെടുപ്പില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ […]

കൊടകര കുഴല്‍പ്പണക്കേസില്‍ പോലീസ് വാദം തള്ളി ഇ ഡി കുറ്റപത്രം; പണം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതല്ലെന്നും കണ്ടെത്തല്‍

ആലപ്പുഴ: കൊടകര കുഴല്‍പ്പണ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഇ ഡി. പോലീസ് കണ്ടെത്തല്‍ തള്ളി കലൂര്‍ പിഎംഎല്‍എ കോടതിയിലില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത് ആകെ 23 പ്രതികളാണുള്ളതെന്നാണ്. ആലപ്പുഴയിലുള്ള തിരുവതാംകൂര്‍ പാലസ് പ്രോപ്പര്‍ട്ടി വാങ്ങുന്നതിന് ദര്‍മരാജ്, ഡൈവര്‍ ഷംജീറിന്റെ പക്കല്‍ കൊടുത്തുവിട്ട 3.56 കോടി രൂപ കൊടകരയില്‍ വച്ച് കൊള്ളയടിച്ചെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. Also Read; സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; 2016 ന് ശേഷം കെഎസ്ആര്‍ടിസി കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ട് പണം ബിജെപി […]

രാജീവ് ചന്ദ്രശേഖര്‍ പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ നേതൃസ്ഥാനത്ത് ഇനി രാജീവ് ചന്ദ്രശേഖര്‍. മുന്‍ കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖറിനെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. കോര്‍ കമ്മറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിച്ചത്. രണ്ടാം മോദി സര്‍ക്കാരില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ നിന്ന് 3 തവണ രാജ്യസഭയിലെത്തി. രണ്ടുപതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്. Also Read; നാടിനെ മദ്യലഹരിയില്‍ മുക്കിക്കൊല്ലാന്‍ […]

സൂരജ് വധം; ഒമ്പത് പ്രതികള്‍ കുറ്റക്കാര്‍; പ്രതികളെല്ലാം സിപിഎമ്മുകാര്‍

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനായിരുന്ന കണ്ണൂര്‍ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാക്കളും പ്രവര്‍ത്തകരും അടക്കം ഒന്‍പത് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തി. പത്താം പ്രതിയെ വെറുതെ വിട്ടു. 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കോലപ്പെടുത്തി എന്നാണ് കേസ്. Also Read; കേരളത്തില്‍ ഇന്നും ഉയര്‍ന്ന ചൂട്; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി […]

‘സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്താണ് സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേക്കേറുന്നത്’: കെ സുധാകരന്‍

തിരുവനന്തപുരം: സിപിഎമ്മിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘപരിവാര്‍ പ്രീണനത്തില്‍ മനംമടുത്ത പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ ബിജെപിയിലേക്ക് അടപടലം മാറിക്കൊണ്ടിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പാര്‍ട്ടി വോട്ട് ബിജെപിക്കു മറിയുന്നു എന്ന സംസ്ഥാന സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അതീവ ഗുരുതരമാണെന്നും കെ സുധാകരന്‍ പറഞ്ഞു. Also Read; ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി ബിജെപിയുമായുള്ള പിണറായി വിജയന്റെയും പാര്‍ട്ടിയുടെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധം പാര്‍ട്ടി അണികളില്‍ ഉണ്ടാക്കിയ അണപൊട്ടിയ രോഷമാണ് […]

ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസ്; പി സി ജോര്‍ജിന് ജാമ്യം അനുവദിച്ച് കോടതി

കോട്ടയം: ചാനല്‍ ചര്‍ച്ചയ്ക്കിടെ മതവിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ പി സി ജോര്‍ജിന് ജാമ്യം അനുവദിച്ച് ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി. പി സി ജോര്‍ജിന്റെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അതേസമയം പി സി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. Also Read; കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് പി സി ജോര്‍ജ് അറസ്റ്റിലായത്. റിമാന്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടര്‍ന്ന് […]

പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാര്‍

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. എസ്‌സി-എസ്ടി ഫണ്ട് കൊള്ളയടിക്കുന്ന സ്ഥാപനമായി പാലക്കാട് മെഡിക്കല്‍ കോളേജ് മാറിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ദന്തരോഗ വിഭാഗത്തില്‍ 4 പോസ്റ്റുകളാണ് ഉള്ളത്. ഇതില്‍ 4 പേര്‍ക്ക് പുറമെ അനുമതിയില്ലാതെ 3 പേരെ കൂടി നിയമിച്ചുവെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. Join with metro post:വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കൂടാതെ ജൂനിയര്‍ റെസിഡന്റിനെ പത്രപരസ്യം ഇല്ലാതെ നിയമിച്ചു. വിജിലന്‍സ് […]

മതവിദ്വേഷ പരാമര്‍ശം; പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു

കോട്ടയം: മതവിദ്വേഷ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെ റിമാന്‍ഡ് ചെയ്തു. പി സി ജോര്‍ജിന്റെ ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ട് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തത്. ആറ് മണി വരെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന് ശേഷം പാലാ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യും. പി സി ജോര്‍ജിനെ കസ്റ്റഡയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. Also Read; മലപ്പുറത്തുനിന്ന് ഇന്നലെ കാണാതായ കുട്ടികളെ കോഴിക്കോട് മാളില്‍ നിന്ന് കണ്ടെത്തി നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ […]

മന്ത്രി മാലയിട്ട് സിപിഎമ്മില്‍ ചേര്‍ത്ത കാപ്പാ കേസ് പ്രതിയെ മാസങ്ങള്‍ക്കിപ്പുറം നാടുകടത്തി

പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടക്കമുള്ള നേതാക്കള്‍ മാലയിട്ട് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച കാപ്പാ കേസ് പ്രതിയെ പത്തനംതിട്ടയില്‍ നിന്ന് നാടുകടത്തി. ഡിവൈഎഫ്‌ഐ മലയാലപ്പുഴ മേഖല കമ്മിറ്റി വൈസ് പ്രസിഡന്റ് ശരണ്‍ ചന്ദ്രനെയാണ് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയത്. Also Read; മലപ്പുറത്ത് പതിനെട്ടുകാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ കൈ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആണ്‍സുഹൃത്തും ജീവനൊടുക്കി ഈ മാസം ഏഴാം തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് നാടുകടത്തിക്കൊണ്ടുള്ള ഉത്തരവാണ് ജില്ലാ പൊലീസ് മേധാവി പുറത്തിറക്കിയത്. ബിജെപിക്കാരനായിരുന്ന ശരണ്‍ കഴിഞ്ഞ ജൂലായിലാണ് […]

യുവമോര്‍ച്ച നേതാവടക്കം 60 സംഘപരിവാറുകാര്‍ സിപിഎമ്മില്‍ ചേര്‍ന്നു

പത്തനംതിട്ട: സംഘ്പരിവാര്‍ ബന്ധം ഉപേക്ഷിച്ച് 60 പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നതായി സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ജിത്തു രഘുനാഥ്, ബിജെപി ജില്ല ഐടി സെല്‍ കണ്‍വീനര്‍ വിഷ്ണുദാസ്, ആര്‍എസ്എസ് മണ്ഡലം ശാരീരിക് പ്രമുഖ് പി.എസ്. പ്രണവ്, എ.ബി.വി.പി ജില്ല കമ്മിറ്റിയംഗം ശിവപ്രസാദ്, ആര്‍.എസ്.എസ് നാരങ്ങാനം മണ്ഡലം വിദ്യാര്‍ഥി പ്രമുഖ് ശരത് എന്നിങ്ങനെ 60 പേരാണ് സിപിഎമ്മില്‍ ചേര്‍ന്നത് Also Read; ബജറ്റ് സമ്മേളനത്തിന് തുടക്കം: മോദി സര്‍ക്കാര്‍ മൂന്ന് മടങ്ങ് വേഗതയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് രാഷ്ട്രപതി […]