സംസ്ഥാനത്തെ തദ്ദേശ വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി ; സീറ്റുകള്‍ പിടിച്ച് യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളിലേക്ക് ചൊവ്വാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കനത്ത തിരിച്ചടി. പാലക്കാട് തച്ചന്‍പാറ അടക്കം മൂന്ന് പഞ്ചായത്തുകളും തൃശൂര്‍ നാട്ടിക, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളിലും ഭരണമാറ്റമുണ്ടായി. ഈ മൂന്ന് പഞ്ചായത്തുകളിലും യുഡിഎഫിന് അട്ടിമറി വിജയം ലഭിച്ചു. അതേസമയം രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ കണിച്ചാല്‍ മാടായി പഞ്ചായത്തുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. ഇതുവരെ ഫലം വന്ന 29 വാര്‍ഡില്‍ 15 ഇടത്ത് യുഡിഎഫും, 11 ഇടത്ത് എല്‍ഡിഎഫും, മൂന്ന് വാര്‍ഡില്‍ ബിജെപിയും വിജയം […]

‘സംസ്ഥാനം ചെയ്യേണ്ടത് എന്തുകൊണ്ട് ചെയ്യുന്നില്ല’; മുഖ്യമന്ത്രിക്കെതിരെ വി മുരളീധരന്‍

തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണത്തില്‍ മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും വീണ്ടും വിമര്‍ശിച്ച് വി മുരളീധരന്‍.ദുരന്ത നിവാരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്നും അതേക്കുറിച്ചുള്ള അടിസ്ഥാന ധാരണ ഇല്ലാത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വി മുരളീധരന്‍ പറഞ്ഞു. എത്ര തുക വേണ്ടി വരും എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഉത്തരമില്ല. റവന്യൂ വകുപ്പിന്റെ കയ്യില്‍ പോലും കണക്കില്ലെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി. Also Read ; ‘100 വീടുകള്‍ വെച്ച് നല്‍കാന്‍ ഇപ്പോഴും തയ്യാറാണ് , കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ല’; മുഖ്യമന്ത്രിക്ക് […]

മധു മുല്ലശ്ശേരിക്കെതിരെ പോലീസില്‍ പരാതി നല്‍കി സിപിഎം

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന സിപിഎം മുന്‍ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ പോലീസില്‍ പരാതി നല്‍കി സിപിഎം. സിപിഎം മംഗലപുരം ഏരിയാ സമ്മേളനത്തിനായി പിരിച്ച പണം തന്നില്ലെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കാണ് പുതിയ മംഗലപുരം ഏരിയാ കമിറ്റി പരാതി നല്‍കിയത്. മൂന്നര ലക്ഷം രൂപ കിട്ടാനുണ്ടെന്നാണ് പരാതിയില്‍ സിപിഎം പറയുന്നത്. അതേസമയം സിപിഎം തനിക്കാണ് പണം നല്‍കാനുള്ളതെന്നാണ് മധു മുല്ലശേരി പറയുന്നത്. Also Read ; സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പ് ചൂട് ; 11 ജില്ലകളിലെ […]

ദീര്‍ഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു; സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു നരേന്ദ്ര മോദി സോണിയാ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ചത്. ‘ശ്രീമതി സോണിയാ ഗാന്ധിക്ക് ജന്മദിനാശംസകള്‍. അവരുടെ ദീര്‍ഘായുസിനും ആയുരാരോഗ്യ സൗഖ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചിരിക്കുന്നത്. Also Read ; ഇരട്ട പദവി പ്രശ്‌നമല്ല, നേതൃമാറ്റവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അപ്രസക്തമാണ്: രാഹുല്‍ മാങ്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ് അധ്യക്ഷയായി തുടര്‍ന്ന വ്യക്തിയാണ് സോണിയാ ഗാന്ധി. […]

മെഡിക്കല്‍ കോഴ വിവാദം: എംടി രമേശിനെതിരെ കൈക്കൂലി ആരോപണവുമായി മുന്‍ ബിജെപി നേതാവ്

കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എംടി രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി മുന്‍ ബിജെപി നേതാവ് എകെ നസീര്‍. മെഡിക്കല്‍ കോഴ കേസില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ തെളിവു കൈമാറാന്‍ തയാറാണെന്നും പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എകെ നസീര്‍ പറഞ്ഞു. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച രണ്ടംഗ സമിതിയിലെ അംഗമായിരുന്നു പാര്‍ട്ടിയുടെ […]

തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെസി വേണുഗോപാലെന്ന് ജി സുധാകരന്‍

കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെ സി വേണുഗോപാല്‍ എന്നും സുധാകരന്‍ പറഞ്ഞു. അതുപോലെ ഒരു പുസ്തകം തരാനായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മുന്‍പ് വന്നുകണ്ടിരുന്നു. അതാണ് ഇപ്പോള്‍ കണ്ടതായി പ്രചരിപ്പിക്കുന്നത്. ഒരു പാര്‍ട്ടിയുടെ മാന്യതയ്ക്ക് ചേര്‍ന്ന കാര്യമാണോ ഇതെന്ന് ആലോചിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു. Join with metro post: വാർത്തകൾ […]

മധു മുല്ലശ്ശേരി ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കും : കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം വിട്ട മധു മുല്ലശ്ശേരിക്കും മകനും ബിജെപി അംഗത്വം നല്‍കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇവര്‍ക്ക് അംഗത്വം നല്‍കി സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് സിപിഎമ്മുമായി ഇടഞ്ഞ് മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടത്. അതേസമയം പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. Also Read ; സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട്, ചേലക്കര എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു രണ്ടര വര്‍ഷം മുമ്പുള്ള ഒരു പരാതിയില്‍ ബിപിന്‍ […]

സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച; പ്രതികരിച്ച് സന്ദീപ് വാര്യര്‍

കണ്ണൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണ മുദ്രാവാക്യം മുഴക്കി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോട് ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് യുവമോര്‍ച്ചയുടെ പ്രകോപന മുദ്രാവാക്യം. 30 വെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് വിളിച്ചുകൊണ്ടാണ് മുദ്രാവാക്യം വിളി ആരംഭിക്കുന്നത്. പ്രസ്ഥാനത്തെ അപമാനിക്കാന്‍ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും, ഒറ്റുകാരാ സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്നും പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യുവമോര്‍ച്ച പ്രകടനം നടത്തിയത്. […]

ജി സുധാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് കെ സി വേണുഗോപാല്‍ ; സൗഹൃദ സന്ദര്‍ശനമെന്ന് നേതാക്കള്‍

ആലപ്പുഴ: ആലപ്പുഴയിലെ ഏരിയ സമ്മേളനത്തില്‍ നിന്നും പൂര്‍ണമായി മാറ്റിനിര്‍ത്തപ്പെട്ട ജി സുധാകരനെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വീട്ടിലെത്തി കണ്ടു. ജി സുധാകരനുമായുള്ള ഈ കൂടിക്കാഴ്ച തീര്‍ക്കും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് കെ സി വേണുഗോപാലുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സ്വന്തം വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നടന്ന ഏരിയാ സമ്മേളനത്തില്‍ പോലും തീര്‍ത്തും ഒഴിവാക്കപ്പെട്ടതോടെ പാര്‍ട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരന്‍. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനം. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയില്‍ […]

ആലപ്പുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗം ബിജെപിയില്‍ ചേര്‍ന്നു

ആലപ്പുഴ: ആലപ്പുഴയിലെ സിപിഎമ്മില്‍ വിഭാഗീയത രൂക്ഷമാകുന്നതിനിടെ സിപിഎം ഏരിയ കമ്മിറ്റിയംഗം ബിജെപിയില്‍ ചേര്‍ന്നു. സിപിഎം ആലപ്പുഴ എരിയ കമ്മിറ്റി അംഗം അഡ്വ. ബിപിന്‍ സി ബാബുവാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിന്‍. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തരുണ്‍ ചൂഗ് ആണ് ബിബിന് അംഗ്വതം നല്‍കി സ്വീകരിച്ചത്. Also Read ; തൃശൂര്‍ പൂരം എങ്ങനെ നടത്തുമെന്നതില്‍ ആശങ്ക; വായ്മൂടിക്കെട്ടി പ്രതിഷേധിച്ച് പൂരപ്രേമി സംഘം ആലപ്പുഴ ജില്ലാ പഞ്ചായത്ത് കൃഷ്ണപുരം ഡിവിഷന്‍ അംഗം, 2021- […]