കൊടകര കുഴല്‍പ്പണ കേസ് ; തുടരന്വേഷണത്തിന് അനുമതി, 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം

തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും തുടരന്വേഷണത്തിന് അനുമതി നല്‍കി കോടതി. ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തുടരന്വേഷണത്തിന് അനുമതി നല്‍കിയത്. ബിജെപിയുടെ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. അന്വേഷണം നടത്തി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. Also Read ; ശബരിമലയില്‍ ആദ്യ 12 ദിവസത്തെ വരുമാനം 63 കോടിയിലേറെ ; കഴിഞ്ഞ തവണത്തേക്കാള്‍ 15 കോടി അധികമെന്ന് ദേവസ്വം പ്രസിഡന്റ് ബിജെപി നേതാക്കള്‍ ബിജെപി ഓഫീസ് […]

‘പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെയും കള്ളവാര്‍ത്ത കൊടുത്തവരെയും കൈകാര്യം ചെയ്യും’ ;  കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രസ്ഥാനത്തെ അപമാനിക്കാന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്നും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവരെയും കള്ളവാര്‍ത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നുമായിരുന്നു സുരേന്ദ്രന്റെ ഭീഷണി. പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ ബിജെപിയില്‍ പൊട്ടിത്തെറി രൂക്ഷമായ വേളയിലാണ് സുരേന്ദ്രന്റെ ഭീഷണി. അതിനിടെ പാലക്കാട്ടെ ബിജെപിക്കുള്ളിലെ അസ്വാരസ്യങ്ങള്‍ മറയാക്കി നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ സന്ദീപ് വാര്യര്‍ നീക്കം തുടങ്ങി. Also Read ; ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം ; സഹപാഠിയുമായി […]

ബിജെപിയിലെ തര്‍ക്കത്തില്‍ ഇടപെട്ട് കേന്ദ്ര നേതൃത്വം ; പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് നിര്‍ദേശം

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതാക്കള്‍ക്കിടയിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട് ബിജെപി കേന്ദ്ര നേതൃത്വം. വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന് നേതൃത്വം നേതാക്കളോട് നിര്‍ദേശിച്ചിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി കേന്ദ്ര നേതൃത്വം കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടത്തും. അതേസമയം, സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് എന്‍ ശിവരാജനും പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരനും എതിരെ നടപടിയെടുക്കുന്നതിലും പാര്‍ട്ടിയില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഇവര്‍ക്കെതിരെ നടപടി എടുത്താല്‍ പാലക്കട്ടെ കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിടുമോ എന്ന് ആശങ്കയാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടി വിട്ട് […]

‘മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണി’: വെളിപ്പെടുത്തലുമായി ദി വയര്‍

മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ആകെ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ അധികമായെണ്ണി എന്നാണ് റിപ്പോര്‍ട്ട് ആരോപിക്കുന്നത്. 288 മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാല്‍ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 6,45,92,508 വോട്ടുകളാണ്. സംസ്ഥാനത്ത് പോള്‍ ചെയ്തതിനേക്കാള്‍ 5,04,313 വോട്ടുകള്‍ അധികമായി എണ്ണിയെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. Also Read ; നവീന്‍ […]

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്‌ലാം; സുരേന്ദ്രന് പിന്തുണയുമായി പി.സി ജോര്‍ജ്

കോട്ടയം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ തോല്‍വിക്ക് കാരണം പൊളിറ്റിക്കല്‍ ഇസ്‌ലാമാണെന്ന് വിമര്‍ശിച്ച് പി.സി ജോര്‍ജ്. സ്ഥാനാര്‍ഥിയെ സംബന്ധിച്ച് പാലക്കാട് നഗരസഭയില്‍ ഉണ്ടായിരുന്ന അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. പാലക്കാട് സ്ഥാനാര്‍ഥികളാകാന്‍ മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്രനേതൃത്വത്തിന് നല്‍കിയത്. അതില്‍ നിന്നും ഒരു പേര് തെരഞ്ഞെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. Also Read; സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡ് പൂക്കളും ഇലകളും വേണ്ട, പകരം ആചാരപ്രകാരമുള്ള പുഷ്പങ്ങള്‍ ഉപയോഗിക്കണം : ഹൈക്കോടതി അതേസമയം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനേയും പിസി ജോര്‍ജ് പിന്തുണച്ചു. […]

കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറുവ സംഘമെന്ന് പോസ്റ്റര്‍

കോഴിക്കോട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോഴിക്കോട് ബിജെപി നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍. കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി രഘുനാഥ് എന്നിവര്‍ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. Also Read; ആത്മകഥ വിവാദം: താന്‍ ആരെയും കരാര്‍ ഏല്‍പ്പിച്ചിട്ടില്ല,ഗൂഢാലോചനയുണ്ട്: ഇപി ജയരാജന്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ സാഹചര്യത്തില്‍ വി മുരളീധരന് വേണ്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള ചരടുവലികള്‍ ബിജെപിയില്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷ […]

പാലക്കാട്ട് അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ല , ഉത്തരവാദിത്തം തനിക്ക് തന്നെ ,നില്‍ക്കണോ പോണോ എന്ന് കേന്ദ്രം തീരുമാനിക്കും : സുരേന്ദ്രന്‍

കോഴിക്കോട് : പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിക്ക് പാലക്കാട്ട് അടിസ്ഥാന വോട്ടുകള്‍ നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്നും ഇതില്‍ ശരിയായ വിലയിരുത്തല്‍ നടത്തുമെന്നും ഓരോ ബൂത്തിലും പരിശോധന നടത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. Also Read ; പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം കെ സുരേന്ദ്രന്, കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കേണ്ട : എന്‍ ശിവരാജന്‍ കഴിഞ്ഞ തവണ ഇ ശ്രീധരന് പൊതുസമൂഹത്തില്‍ നിന്ന് നല്ല നിലയില്‍ […]

പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം കെ സുരേന്ദ്രന്, കൗണ്‍സിലര്‍മാരുടെ തലയില്‍ കെട്ടിവെക്കേണ്ട : എന്‍ ശിവരാജന്‍

പാലക്കാട്: പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി തുടരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും പാലക്കാട് ചുമതലയുണ്ടായിരുന്നു രഘു നാഥിനെതിരെയും പാലക്കാട്ടെ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെയും വിമര്‍ശനവുമായി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ രംഗത്തെത്തി. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വത്തിന്റെ വിലയിരുത്തലുകള്‍ തള്ളിയാണ് ശിവരാജന്റെ വിമര്‍ശനം. Also Read ; ‘സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് പരാജയം , ഞാന്‍ ഇത് പ്രതീക്ഷിച്ചിരുന്നു’ ; ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് കങ്കണ തോല്‍വിയുടെ ഉത്തരവാദിത്തം സുരേന്ദ്രനാണ്. അത് കൗണ്‍സിലര്‍മാരുടെ തലയില്‍ […]

‘സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് പരാജയം , ഞാന്‍ ഇത് പ്രതീക്ഷിച്ചിരുന്നു’ ; ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് കങ്കണ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഉദ്ധവ് താക്കറെയെ കടന്നാക്രമിച്ച് നടിയും എംപിയുമായ കങ്കണ റണാവത്ത്. ശിവസേനാ നേതവ് ഉദ്ധവ് താക്കറെയുടെ പരാജയം താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് കങ്കണ പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കുന്നുണ്ടോ, അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ച് ആരാണ് ദൈവമെന്നും ആരാണ് രാക്ഷസനെന്നും നമുക്ക് തിരിച്ചറിയാന്‍ കഴിയുമെന്ന് കങ്കണ പറഞ്ഞു. Also Read ; കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് 300 പവനും ഒരു കോടി രൂപയും കവർന്നു സ്ത്രീകളെ അനാദരിച്ചതുകൊണ്ടാണ് രാക്ഷസന് ഇങ്ങനെയൊരു വിധി വന്നതെന്ന് […]

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് കെ സുരേന്ദ്രന്‍

കോഴിക്കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സനദ്ധത അറിയിച്ച് രെ സുരേന്ദ്രന്‍. പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് രാജി സനദ്ധത അറിയിച്ചത്.അതേസമയം കെ സുരേന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചതായി സുരേന്ദ്രന്‍ പക്ഷം അവകാശപ്പെടുന്നുണ്ട്. അതോടൊപ്പം ശോഭാ സുരേന്ദ്രനെതിരെ ഗൗരവമേറിയ ആരോപണവും കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ശോഭാ സുരേന്ദ്രനും ശോഭയെ അനുകൂലിക്കുന്ന 18 നഗരസഭ കൗണ്‍സിലര്‍മാരും ചേര്‍ന്ന് ജയ സാധ്യത അട്ടിമറിച്ചെന്നാണ് കെ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ശോഭാ സുരേന്ദ്രന്റെ ഡ്രൈവറുടെ […]