ചേലക്കരയില്‍ ബി ജെ പിയുടെ വളര്‍ച്ച പരിശോധിക്കാന്‍ സി പി എം

തൃശൂര്‍: ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതും ബി ജെ പിയുടെ വോട്ട് ശതമാനം വര്‍ധിച്ചതും പരിശോധിക്കുമെന്ന് കെ രാധാകൃഷ്ണന്‍. ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. മുന്‍പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വന്നപ്പോള്‍ 28,000 ആയിരുന്നു വോട്ടുകളുടെ എണ്ണം. എന്നാല്‍ അത് ഇപ്പോള്‍ 33,000 ലേക്ക് കൂടിയിട്ടുണ്ട്. വലിയ തോതിലുള്ള വര്‍ഗീയ വേര്‍തിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് ശതമാനം കൂടിയതെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. Also Read ; ഐപിഎല്‍ […]

ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പാലക്കാട് തമ്പടിച്ചത് കൊണ്ട് മാത്രം വിജയിക്കാനാകില്ലെന്ന് ബിജെപി ജില്ല കമ്മിറ്റി അംഗം സുരേന്ദ്രന്‍ തരൂര്‍ പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചുവെന്നും സി. കൃഷ്ണകുമാറിനെതിരെ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ നേതൃത്വം അത് പരിഗണിച്ച് മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കണമായിരുന്നു എന്നും സുരേന്ദ്രന്‍ വിമര്‍ശനമുന്നയിച്ചു. Also Read; സ്ഥാനാര്‍ത്ഥിത്വം മുതല്‍ സന്ദീപിന്റെ കൂറുമാറ്റം വരെ ; തെരഞ്ഞെടുപ്പ് പരാജയത്തില്‍ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ പരിഗണിച്ചില്ല. അത് […]

സ്ഥാനാര്‍ത്ഥിത്വം മുതല്‍ സന്ദീപിന്റെ കൂറുമാറ്റം വരെ ; തെരഞ്ഞെടുപ്പ് പരാജയത്തില്‍ സുരേന്ദ്രനെതിരെ ബിജെപിയില്‍ പടയൊരുക്കം

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പാലക്കാടേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പാര്‍ട്ടിക്കകത്ത് തന്നെ പടയൊരുക്കുമെന്ന് റിപ്പോര്‍ട്ട്. കൃഷ്ണദാസ് പക്ഷം ഉള്‍പ്പെടെ നേതൃത്വത്തിന്റെ വീഴ്ചയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് പോയത് വരെ ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിമര്‍ശനം. Also Read ; അങ്കണവാടിയില്‍ കുട്ടി വീണ് പരിക്കേറ്റ വിവരം രക്ഷിതാക്കളെ അറിയിച്ചില്ല ; ബാലവകാശ കമ്മീഷന്‍ കേസെടുത്തു തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാന്‍ സംസ്ഥാന പ്രസിഡന്റിന് സാധിച്ചില്ലെന്നും […]

പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയം ; പ്രചാരണ തന്ത്രങ്ങള്‍ ഇഴകീറി പരിശോധിക്കാനൊരുങ്ങി സിപിഎം

പാലക്കാട്: പാലക്കാട്ടെ പരാജയത്തിന് പെട്ടിക്കഥയും പരസ്യവിവാദവും തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തല്‍. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാലക്കാട്ടെ പ്രചാരണവും തന്ത്രങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. അതേസമയം പാലക്കാട്ടെ പ്രചാരണത്തെ മുന്നില്‍ നിന്ന് നയിച്ച മന്ത്രി എംബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പക്വത കുറവെന്ന വിമര്‍ശനവും ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വം മാത്രമല്ല തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നയസമീപനങ്ങള്‍ വരെ വരും ദിവസങ്ങളില്‍ ഇഴകീറി പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നേരിയ വോട്ട് കൂടിയെന്നതാണ് പാലക്കാട്ടെ ഏക പിടിവള്ളി. […]

വികസനവും സദ്ഭരണവും ഒരുമിച്ച് വിജയിച്ചു, മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസനവും സദ്ഭരണവും വിജയിച്ചെന്ന് അദ്ദേഹം പറഞ്ഞു. Also Read ; ‘തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയം’ ഫെയ്‌സ്ബുക്ക് കുറിപ്പുമായി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ‘വികസനം വിജയിച്ചു! സദ്ഭരണം വിജയിച്ചു! ഒരുമിച്ച് ഞങ്ങള്‍ ഇനിയും ഉയരത്തില്‍ കുതിക്കും! എന്‍ഡിഎയ്ക്ക് ചരിത്ര വിജയത്തിലൂടെ അധികാരം നല്‍കിയതിന് മഹാരാഷ്ട്രയിലെ എന്റെ സഹോദരി സഹോദരന്മാര്‍ക്ക്, പ്രത്യേകിച്ച് സംസ്ഥാനത്തെ യുവജനങ്ങള്‍ക്കും […]

പാലക്കാട്ടെ കോട്ട കാത്ത് രാഹുല്‍ ; റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18,198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഇത്തവണ പാലക്കാട്ടെ കോട്ട കാത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ വിജയം. മണ്ഡലത്തില്‍ എല്‍ഡിഎഫ് ഇത്തവണ മൂന്നാം സ്ഥാനത്താണ്. Also Read ; ‘പാലക്കാട്ടെ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് ഇളക്കി യുഡിഎഫ് ‘ : സന്ദീപ് വാര്യര്‍ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പും വലിയ പ്രതീക്ഷയാണ് രാഹുല്‍ പ്രകടിപ്പിച്ചത്. ഭൂരിപക്ഷം പറഞ്ഞില്ലെങ്കിലും വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ […]

‘പാലക്കാട്ടെ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് ഇളക്കി യുഡിഎഫ് ‘ : സന്ദീപ് വാര്യര്‍

പാലക്കാട്: പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം ഉയര്‍ത്തുമ്പോള്‍ പ്രതികരണവുമായി കോണ്‍ഗ്രസ്് നേതാവ് സന്ദീപ് വാര്യര്‍. പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അവര്‍ തന്ന സ്‌നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് എന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് നഗരസഭയില്‍ ഇത്തവണ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് ആയിട്ടുണ്ട്. Also Read ; പാലക്കാട്ടെ കാറ്റ് രാഹുലിന് അനുകൂലം ; ട്രോളി ബാഗുമായി നിരത്തിലിറങ്ങി പ്രവര്‍ത്തകര്‍, ആഘോഷം തുടങ്ങി പാലക്കാട്ടെ ബിജെപിയുടെ ഈ […]

രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ വിജയം, ചേലക്കരയില്‍ വിജയിച്ച് യു ആര്‍ പ്രദീപ്, വയനാട്ടില്‍ പ്രിയങ്ക മുന്നില്‍ | WAYANAD PALAKKAD CHELAKKARA ELECTION RESULTS LIVE

വയനാട്ടില്‍ പ്രിയങ്കാ തരംഗമെന്ന് വ്യക്തമാകുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിക്ക് വ്യക്തമായ ലീഡാണ് വയനാട്ടിലുള്ളത്. പാലക്കാട്  20288 വോട്ടിന്റെ ലീഡുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു ആര്‍ പ്രദീപ് 12,122 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു Join with metro post:വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കോണ്‍ഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ ഏറെക്കാലത്തിനുശേഷം മണ്ഡലം പിടിക്കാമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടിയിരുന്നു.  എന്നാല്‍ ഈ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്ന കാഴ്ചയാണ്  കാണാനായത്. നേമത്തിനുശേഷം കൃഷ്ണകുമാറിലൂടെ പാലക്കാട് […]

ഉപതെരഞ്ഞെടുപ്പ് ഫലം നാളെ ; ശുഭപ്രതീക്ഷയില്‍ മുന്നണികള്‍

തിരുവനന്തപുരം : വാശിയേറിയ പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും ഒടുവില്‍ ഏവരും ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലും അവസാനവട്ട കണക്കുകൂട്ടലിലാണ് മുന്നണികള്‍. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 10 മണിയോടെ മണ്ഡലത്തില്‍ ആര് എന്നതില്‍ വ്യക്തതയുണ്ടാകും. Also Read ; മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്ക് ആശ്വാസം ; പീഡന പരാതി പിന്‍വലിക്കുന്നുവെന്ന് നടി സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. അതുകൊണ്ട് തന്നെ […]

രാഹുലിനോടുള്ള അതൃപ്തി,പാലക്കാട്ടെ യുഡിഎഫ് പ്രവര്‍ത്തകര്‍ ബിജെപിക്ക് വോട്ട് ചെയ്തു : സി കൃഷ്ണകുമാര്‍

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തോല്‍പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ശ്രമിച്ചെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകൂമാര്‍. അത്തരത്തിലുള്ള പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പാലക്കാട് യുഡിഎഫിനുള്ളില്‍ അടിയൊഴുക്ക് ധാരാളമായി ഉണ്ടായെന്നും രാഹുലിന്റെ പല പരാമര്‍ശങ്ങളും അനുഭാവികളില്‍ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. Also Read ; പാലക്കാട് ആകെ പോളിങ് 70.51% ; നഗരസഭയില്‍ പോളിങ് കൂടി, നെഞ്ചിടിപ്പേറി മുന്നണികള്‍ അതേസമയം പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ് കാലത്തുടനീളം പാര്‍ട്ടി […]