തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ ബോംബ് ഭീഷണി;ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലടക്കം പരിശോധന

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലുകളില്‍ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ഹില്‍ട്ടണ്‍ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശമെത്തിയ വിവരം ഹോട്ടല്‍ അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു ഹോട്ടലുകളിലും ബോംബ് സ്‌ക്വാഡ് എത്തി. ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തുകയാണ്. സന്ദേശമെത്തിയത് എവിടെനിന്നാണെന്ന കാര്യമടക്കം പോലീസ് അന്വേഷിച്ചുവരുകയാണ്. Also Read; കശ്മീരില്‍ 5 വീടുകള്‍ തകര്‍ത്തു; തീവ്രവാദികള്‍ക്കെതിരായ നടപടി ശക്തമാക്കി അധികൃതര്‍