October 16, 2025

സുരേഷ് ഗോപിക്ക് അതൃപ്തി, താരത്തിന് വേണ്ട പരിഗണന ലഭിച്ചില്ല; കേരളത്തിന് രണ്ട് സഹമന്ത്രിമാര്‍

തിരുവനന്തപുരം : തൃശൂരില്‍ നിന്നും മിന്നും വിജയം നേടിയ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിസഭയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോയതില്‍ കടുത്ത അതൃപ്തി. ബിജെപി കേരളത്തില്‍ ആദ്യമായി ലോക്‌സഭാ അകൗണ്ട് തുറന്നിട്ടും അതിന് കാരണക്കാരനായ സുരേഷ് ഗോപിക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്ന് മാത്രവുമല്ല സഹമന്ത്രി സ്ഥാനം മാത്രമേ നല്‍കിയുള്ളൂ.മിന്നും ജയത്തില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ലെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങളും പ്രതികരിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മോദിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന […]

രാജ്യം ആര് ഭരിക്കും ? മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎ യോഗം ഇന്ന് ; പ്രതീക്ഷ കൈവിടാതെ ഇന്‍ഡ്യാ മുന്നണി

ഡല്‍ഹി:  2024 ലെ കേന്ദ്ര മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി എന്‍ഡിഎയുടെ നിര്‍ണായക യോഗം ഇന്ന്.ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തനിച്ച് ഭൂരിപക്ഷം ഇല്ലെങ്കിലും ടിഡിപി, ജെഡിയു പാര്‍ട്ടികള്‍ മുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.പ്രധാനമന്ത്രി നരേന്ദ്രമോദി ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുമ്പോഴും അങ്ങനെ ഒരു ചോദ്യമേ ഉയരുന്നില്ലെന്നാണ് ബിജെപിയുടെ മറുപടി. ഇന്ന് രാവിലെ 11.30 നാണ് കേന്ദ്ര മന്ത്രി സഭാ യോഗം ചേരുന്നത്.നിലവിലെ മന്ത്രിസഭ പിരിച്ച് വിടാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടും. അതേസമയം മൂന്നാം മോദി മന്ത്രിസഭയുടെ […]

ബംഗാള്‍,ഹരിയാന,ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ സിഎഎ നടപ്പാക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സംസ്ഥാനങ്ങളില്‍ സിഎഎ നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍.ബംഗാള്‍,ഹരിയാന,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് സിഎഎ നടപ്പാക്കിയത്.സിഎഎ പ്രകാരം അപേക്ഷിച്ച ആദ്യഘട്ടത്തിലുള്ളവര്‍ക്ക് പൗരത്വം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അപേക്ഷകര്‍ക്ക് അതത് സംസ്ഥാന എംപവേര്‍ഡ് കമ്മിറ്റിയാണ് പൗരത്വം നല്‍കിയതെന്ന് മന്ത്രാലയം അറിയിച്ചു. Also Read ; സ്വര്‍ണക്കടത്ത്: ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അറസ്റ്റില്‍ ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിനു മുന്‍പായാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. അതേസമയം ബംഗാളില്‍ സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചിരുന്നു. ഈ എതിര്‍പ്പ് മറികടന്നാണ് കേന്ദ്രത്തിന്റെ നടപടി. […]

കേരളം ചോദിച്ചത് 5000 കോടി; കേന്ദ്രാനുമതി 3000 കോടി

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി കേന്ദ്രം 3000 കോടി കടമെടുക്കാന്‍ അനുമതി നല്‍കി. 5000 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ചോദിച്ചിരുന്നത് എന്നാല്‍ 3000 കോടി മാത്രമേ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളൂ.അതും വാപ്രാ പരിധിയില്‍ നിന്നാണ് കടമെടുക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത. ഈ തുക വായ്പാ പരിധിയില്‍ നിന്നും കുറക്കുകയും ചെയ്യും. അതേ സമയം കടമെടുക്കാന്‍ കേരളം കാണിക്കുന്ന ഈ വ്യഗ്രത കേരളത്തെ അപകടത്തില്‍ എത്തിക്കുമെന്ന് കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.ഈ വര്‍ഷം മാത്രം കേരളം കടമെടുത്തത് 56583 കോടി […]