November 21, 2024

കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവന്‍ കാരണം കേന്ദ്രമല്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഡല്‍ഹി സമരത്തെ പിന്തുണയ്ക്കാത്തതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് കേന്ദ്രത്തിന്റെ അവഗണന. അല്ലാതെ കേന്ദ്രം അല്ല കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവന്‍ കാരണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൂടാതെ കേന്ദ്രത്തില്‍ നിന്ന് 57800 കോടി രൂപ കിട്ടാനുണ്ട് എന്ന് പറയുന്നത് നുണയാണെന്നും കേരളത്തിലെ നികുതി പിരിവ് പരാജയമാണെന്നും സതീശന്‍ പറഞ്ഞു. പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാരാണിത്. പ്രതിപക്ഷം സര്‍ക്കാരിന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരാണ് […]

സിമി നിരോധനം കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി; രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി ഇപ്പോഴും തുടരുന്നുവെന്ന് അമിത്ഷാ

ന്യൂഡല്‍ഹി: സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. യു എ പി എ നിയമപ്രകാരമുള്ള നിരോധനമാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി പ്രവര്‍ത്തകര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നും നിരോധനം പെട്ടെന്ന് നീക്കിയാല്‍ രാജ്യത്ത് വീണ്ടും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്തംബര്‍ 11 ആക്രമണത്തെ തുടര്‍ന്ന് 2001 […]

‘ഏറ്റവും വലിയ രാമഭക്തന്‍ ഗാന്ധിയാണ്, പി ടി ഉഷ ഏത് രാമനെയാണ് വായിച്ചത്, ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ ആളുകളെ കുത്തിക്കൊല്ലുന്ന നാടായി’ – ബി ജെ പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ടി പത്മനാഭന്‍

കണ്ണൂര്‍: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ വിഷയത്തില്‍ ബി ജെ പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കഥാകൃത്തി ടി പത്മനാഭന്‍. അയോധ്യ വിഷയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുറുപ്പ് ചീട്ടാക്കാനാണ് ബി ജെ പി നീക്കമെന്ന് ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ ആളുകളെ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറിയിരിക്കുകയാണ്. അയോധ്യയില്‍ പ്രാണപ്രതിഷ്ഠയ്ക്കു പോയ പി ടി ഉഷ ഏത് രാമനെയാണ് വായിച്ചതെന്നറിയില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. അവരുടെ […]

ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ ഇന്ത്യയില്‍ നിന്നുള്ള ഉള്ളി കയറ്റുമതി നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്രയടക്കമുള്ള സംസ്ഥാനത്ത് മഴയില്‍ വിളനാശം ഉണ്ടായതോടെ വിപണിയില്‍ ഉള്ളി വില കുതിച്ചുയര്‍ന്നിരുന്നു. ഈ വിലക്കയറ്റം പിടിച്ചു നിര്‍ത്താനാണ് കയറ്റുമതിക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ തന്നെ ഉള്ളി വില കുത്തനെ ഉയര്‍ന്നിരുന്നു. എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉള്ളിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഉള്ളി കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ വരുന്നത് എന്നതും ശ്രദ്ധേയമാണ്. Also […]

കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കേന്ദ്രമന്ത്രിമാരെ കാണാന്‍ മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തില്‍ ധാരണയായി

കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ കേന്ദ്രമന്ത്രിമാരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എംപിമാരുടെ യോഗത്തില്‍ ധാരണയായി. എംപിമാര്‍ ഒന്നിച്ചാകും കേന്ദ്രമന്ത്രിമാരെ കാണുക. കേന്ദ്രസര്‍ക്കാരിന്റെ അവഗണന നേരിടുന്ന മറ്റ് സംസ്ഥാനങ്ങളുമായി യോജിച്ച് നീങ്ങാനും യോഗത്തില്‍ ധാരണയായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായാണ് എംപിമാരുടെ യോഗം ചേര്‍ന്നത്.കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച തീരുമാനമടക്കം കൂടിക്കാഴ്ചയില്‍ ഉന്നയിക്കും. Also Read; ട്രെയിന്‍ പാളം തെറ്റി; നിലമ്പൂര്‍ – ഷൊര്‍ണൂര്‍ പാതയില്‍ മൂന്ന് സര്‍വീസുകള്‍ റദ്ദാക്കി നേരത്തിന്റെ സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്, ക്ഷണിച്ചിട്ടും യുഡിഎഫ് എംപിമാര്‍ […]

കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന് പ്രതിപക്ഷ നേതാക്കള്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സന്ദേശം ആപ്പിളില്‍ നിന്ന് ലഭിച്ചതായാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ചോര്‍ത്തല്‍ വിവരം നേതാക്കള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍ തുടങ്ങിയവരുടെ ഫോണും ഹാക്ക് ചെയ്യപ്പെടുന്നുണ്ടെന്ന് ആപ്പിള്‍ ബന്ധപ്പെട്ടവരെ അറിയിച്ചു. തന്റെ ഓഫീസിലുള്ളവര്‍ക്കും കെസി വേണുഗോപാലിനും […]

പൗരത്വ ഭേദഗതി നിയമം വേ​ഗം നടപ്പാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ

ദില്ലി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പായി പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ നീക്കം. പൗരത്വ നിയമ ഭേദഗതി ബിൽ പാർലമെൻ്റിൽ പാസാക്കിയെങ്കിലും കേന്ദ്ര സർക്കാർ ചട്ടങ്ങൾ ഭേദഗതി ചെയ്തിരുന്നില്ല. പൗരത്വ അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ പോർട്ടൽ ഉടൻ സജ്ജമാക്കും എന്നാണ് സൂചന. സംസ്ഥാനങ്ങളുടെ ഇടപെടൽ ആവശ്യമില്ലാതെ നടപടികൾ പൂർത്തിയാക്കാവുന്ന വിധമായിരിക്കും ക്രമീകരണം. 2019 ഡിസംബർ 11നാണ് പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയത്. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത പ്രതിഷേധങ്ങൾക്കിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അവതരിപ്പിച്ച […]