കേരളത്തില്‍ അപ്രഖ്യാപിത ലോഡ്‌ഷെഡിങ് ഇല്ല; ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പാവുന്നത്: മന്ത്രി കെ കൃഷ്ണന്‍ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര്‍ ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ‘ഓവര്‍ലോഡ് ആകുമ്പോള്‍ ഡ്രിപ്പ് ആവുന്നുണ്ട്. കെഎസ്ഇബിയുടെ ഭാഗത്തു നിന്ന് നിയന്ത്രണമില്ല. ഗ്യാസിന്റെ ലഭ്യതക്കുറവുള്ളതിനാല്‍ എല്ലാവരും ഇന്‍ഡക്ഷന്‍ കുക്കറാണ് ഉപയോഗിക്കുന്നത്. ആരും സ്വയം നിയന്ത്രിക്കുന്നില്ല’, മന്ത്രി പറഞ്ഞു. റെഗുലേറ്ററി കമ്മീഷന്‍ ഹിയറിങ് കഴിഞ്ഞു. കൂടുതല്‍ വില […]

സ്‌കൂള്‍ പ്രവേശനം മെയ് രണ്ടിന്; ജൂണ്‍ ഒന്നിന് പ്രവേശനോത്സവം

തിരുവനന്തപുരം : സംസ്ഥാന സിലബസുള്ള സ്‌കൂളുകളില്‍ 2026-27 അധ്യയനവര്‍ഷം എല്ലാ ക്ലാസിലേക്കുമുള്ള പ്രവേശനം മെയ് രണ്ടിന് ആരംഭിക്കും. ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ ക്ലാസ് തുടങ്ങും. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഒന്നാം ക്ലാസ് പ്രവേശനത്തിന് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച കുറഞ്ഞ പ്രായപരിധി ആറ് വയസ്സാണ്. എന്നാല്‍, സംസ്ഥാനത്ത് കേരള വിദ്യാഭ്യാസ ചട്ടം (കെഇആര്‍) പ്രകാരം പ്രായപരിധി അഞ്ച് വയസ്സായി 2026-27 അധ്യയനവര്‍ഷത്തേക്കുകൂടി തുടരുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… […]

2018 പ്രളയത്തിന് കാരണം സ്പില്‍വേ തുറക്കാന്‍ വൈകിപ്പിച്ചത്; കൃഷ്ണന്‍കുട്ടിക്കെതിരെ ശബദരേഖയുമായി കുഴല്‍നാടന്‍

മൂവാറ്റുപുഴ: 2018 ലെ പ്രളയത്തിന് കാരണം സര്‍ക്കാരിലെ അഴിമതിയും ക്രമക്കേടുമായിരുന്നു എന്ന ആരോപണവുമായി മൂവാറ്റുപുഴയിലെ സിറ്റിങ് എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ മാത്യു കുഴല്‍നാടന്‍. നിലവിലെ വൈദ്യുതി വകുപ്പുമന്ത്രിയും ഒന്നാം പിണറായിസര്‍ക്കാരിലെ ജലചേന വകുപ്പ് മന്ത്രിയുമായ കെ. കൃഷ്ണന്‍കുട്ടിയുടെ ശബദരേഖ വാര്‍ത്താ സമ്മേളനത്തില്‍ പങ്കുവെച്ചാണ് കുഴല്‍നാടന്റെ ആരോപണം. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ വൈകിപ്പിച്ചതിനെ കുറിച്ചും പെരിങ്ങല്‍ക്കുത്തിലെക്ക് ജലം ഒഴുക്കിവിട്ടതിലും ക്രമകേടുകളും അഴിമതിയും നടന്നതിനെ കുറിച്ച് കൃഷ്ണന്‍കുട്ടി ഒരു പാര്‍ട്ടി നേതാവിനോട് പറയുന്നതാണ് ശബ്ദരേഖയുടെ ഉള്ളടക്കമെന്ന് കുഴല്‍നാടന്‍ അവകാശപ്പെടുന്നു. മാത്യൂ […]

കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവന്‍ കാരണം കേന്ദ്രമല്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഡല്‍ഹി സമരത്തെ പിന്തുണയ്ക്കാത്തതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് കേന്ദ്രത്തിന്റെ അവഗണന. അല്ലാതെ കേന്ദ്രം അല്ല കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവന്‍ കാരണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൂടാതെ കേന്ദ്രത്തില്‍ നിന്ന് 57800 കോടി രൂപ കിട്ടാനുണ്ട് എന്ന് പറയുന്നത് നുണയാണെന്നും കേരളത്തിലെ നികുതി പിരിവ് പരാജയമാണെന്നും സതീശന്‍ പറഞ്ഞു. പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാരാണിത്. പ്രതിപക്ഷം സര്‍ക്കാരിന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരാണ് […]

ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് കേരള സര്‍ക്കാര്‍. ഗവര്‍ണര്‍ ചുമതല കൃത്യമായി നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നുവെന്നുമാരോപിച്ചാണ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഏറെ ഗൗരവമുള്ള നടപടിയാണ് സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞുവെച്ച നടപടിയിലാണ് ഗവര്‍ണര്‍ ചുമതലകള്‍ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിക്കുന്നത്. […]