ദുബായില്‍ സാമ്പത്തിക ഇടപാട് കേസില്‍ നിയമഭേദഗതി; ആയിരത്തോളം തടവുകാര്‍ക്ക് മോചനം
സാമ്പത്തിക ഇടപാടില്‍ സിവില്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നവരെ വിട്ടയക്കുന്നതിനായുള്ള സുപ്രധാന നിയമഭേദഗതി പുറപ്പെടുവിച്ച് ദുബായിലെ പരമോന്നത കോടതിയായ കസേഷന്‍ കോടതി. ആയിരത്തോളം തടവുകാര്‍ക്ക് ഈ പുതിയ നിയമപ്രകാരം മോചനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നിയമഭേദഗതി ദുബായില്‍ മാത്രമാണ് ബാധകമാവുക. കടം വാങ്ങിയ വ്യക്തി പണം കയ്യില്‍ വെച്ച് തരാതിരിക്കുകയാണെന്ന് വായ്പ നല്‍കിയ ആള്‍ തെളിയിച്ചാല്‍ മാത്രമേ പുതിയ നിയമപ്രകാരം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കൂ. നേരത്തെ സിവില്‍ കേസില്‍ കടം വാങ്ങിയ ആള്‍ പണം കൊടുക്കാതിരുന്നാല്‍ […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































