സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യം വിളിയുമായി യുവമോര്‍ച്ച; പ്രതികരിച്ച് സന്ദീപ് വാര്യര്‍

കണ്ണൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണ മുദ്രാവാക്യം മുഴക്കി യുവമോര്‍ച്ച. കണ്ണൂര്‍ അഴീക്കോട് ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിനിടെയാണ് യുവമോര്‍ച്ചയുടെ പ്രകോപന മുദ്രാവാക്യം. 30 വെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചിയെന്ന് വിളിച്ചുകൊണ്ടാണ് മുദ്രാവാക്യം വിളി ആരംഭിക്കുന്നത്. പ്രസ്ഥാനത്തെ അപമാനിക്കാന്‍ ബലിദാനികളെ കൂട്ടുപിടിച്ചുവെന്നും, ഒറ്റുകാരാ സന്ദീപേ, പട്ടാപകലില്‍ പാലക്കാട് നിന്നെ ഞങ്ങള്‍ എടുത്തോളാം എന്നും പലതവണ ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് യുവമോര്‍ച്ച പ്രകടനം നടത്തിയത്. […]

ജി സുധാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് കെ സി വേണുഗോപാല്‍ ; സൗഹൃദ സന്ദര്‍ശനമെന്ന് നേതാക്കള്‍

ആലപ്പുഴ: ആലപ്പുഴയിലെ ഏരിയ സമ്മേളനത്തില്‍ നിന്നും പൂര്‍ണമായി മാറ്റിനിര്‍ത്തപ്പെട്ട ജി സുധാകരനെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വീട്ടിലെത്തി കണ്ടു. ജി സുധാകരനുമായുള്ള ഈ കൂടിക്കാഴ്ച തീര്‍ക്കും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നാണ് കെ സി വേണുഗോപാലുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സ്വന്തം വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ നടന്ന ഏരിയാ സമ്മേളനത്തില്‍ പോലും തീര്‍ത്തും ഒഴിവാക്കപ്പെട്ടതോടെ പാര്‍ട്ടിയുമായി അതൃപ്തിയിലാണ് ജി സുധാകരന്‍. ഈ സാഹചര്യത്തിലാണ് സന്ദര്‍ശനം. പുന്നപ്ര പറവൂരിലെ സുധാകരന്റെ വസതിയില്‍ […]

‘മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണി’: വെളിപ്പെടുത്തലുമായി ദി വയര്‍

മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ പൊരുത്തക്കേടെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ആകെ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷത്തിലധികം വോട്ടുകള്‍ അധികമായെണ്ണി എന്നാണ് റിപ്പോര്‍ട്ട് ആരോപിക്കുന്നത്. 288 മണ്ഡലങ്ങളില്‍ ആകെ പോള്‍ ചെയ്തത് 6,40,88,195 വോട്ടുകളാണ്. എന്നാല്‍ ഫലപ്രഖ്യാപന ദിവസം ആകെ എണ്ണിയത് 6,45,92,508 വോട്ടുകളാണ്. സംസ്ഥാനത്ത് പോള്‍ ചെയ്തതിനേക്കാള്‍ 5,04,313 വോട്ടുകള്‍ അധികമായി എണ്ണിയെന്ന് റിപ്പോര്‍ട്ട് ആരോപിക്കുന്നു. Also Read ; നവീന്‍ […]

ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍

കോട്ടയം: പാലക്കാട്ടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്നാലെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. Also Read ; ‘താന്‍ നേരിട്ട അതിക്രമത്തിന് നീതി വേണം’ ; നടന്‍മാര്‍ക്കെതിരായ പീഡന പരാതി പിന്‍വലിക്കില്ലെന്ന് നടി ഉമ്മന്‍ ചാണ്ടിയുടെ കല്ലറ വൈകാരിക അടുപ്പമുള്ളയിടമാണ്. പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്ന് പറഞ്ഞ രാഹുല്‍ വര്‍ഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും എസ്ഡിപിഐയെ ശക്തമായെന്നും എതിര്‍ത്തിട്ടുള്ളത് ലീഗാണെന്നും ചൂണ്ടിക്കാട്ടി. […]

പാലക്കാട്ടെ തെരഞ്ഞെടുപ്പ് പരാജയം ; പ്രചാരണ തന്ത്രങ്ങള്‍ ഇഴകീറി പരിശോധിക്കാനൊരുങ്ങി സിപിഎം

പാലക്കാട്: പാലക്കാട്ടെ പരാജയത്തിന് പെട്ടിക്കഥയും പരസ്യവിവാദവും തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തല്‍. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാലക്കാട്ടെ പ്രചാരണവും തന്ത്രങ്ങളും പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. അതേസമയം പാലക്കാട്ടെ പ്രചാരണത്തെ മുന്നില്‍ നിന്ന് നയിച്ച മന്ത്രി എംബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പക്വത കുറവെന്ന വിമര്‍ശനവും ഒരു വിഭാഗം നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥിത്വം മാത്രമല്ല തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച നയസമീപനങ്ങള്‍ വരെ വരും ദിവസങ്ങളില്‍ ഇഴകീറി പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നേരിയ വോട്ട് കൂടിയെന്നതാണ് പാലക്കാട്ടെ ഏക പിടിവള്ളി. […]

‘തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയം’ ഫെയ്‌സ്ബുക്ക് കുറിപ്പുമായി പ്രിയങ്ക ഗാന്ധി

ബത്തേരി: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്. തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയമാണെന്നും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ കാത്തിരിക്കുകയാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് നന്ദി അറിയച്ചതിനോടൊപ്പം തന്നെ ഒപ്പം നിന്ന് പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്കും സഹോദരന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക നന്ദി അറിയിച്ചു. Also Read; ‘ചേലക്കരയില്‍ നിന്നും പിടിച്ച 3920 വോട്ടുകള്‍ പിണറായിസത്തിനെതിരായ വോട്ടാണ്’ : പി വി അന്‍വര്‍ […]

പാലക്കാട്ടെ കോട്ട കാത്ത് രാഹുല്‍ ; റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. 18,198 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ ഇത്തവണ പാലക്കാട്ടെ കോട്ട കാത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തിലാണ് രാഹുലിന്റെ വിജയം. മണ്ഡലത്തില്‍ എല്‍ഡിഎഫ് ഇത്തവണ മൂന്നാം സ്ഥാനത്താണ്. Also Read ; ‘പാലക്കാട്ടെ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് ഇളക്കി യുഡിഎഫ് ‘ : സന്ദീപ് വാര്യര്‍ ഫലപ്രഖ്യാപനത്തിന് തൊട്ടുമുമ്പും വലിയ പ്രതീക്ഷയാണ് രാഹുല്‍ പ്രകടിപ്പിച്ചത്. ഭൂരിപക്ഷം പറഞ്ഞില്ലെങ്കിലും വിജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ […]

‘പാലക്കാട്ടെ മുന്‍സിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് ഇളക്കി യുഡിഎഫ് ‘ : സന്ദീപ് വാര്യര്‍

പാലക്കാട്: പാലക്കാട്ടെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭൂരിപക്ഷം ഉയര്‍ത്തുമ്പോള്‍ പ്രതികരണവുമായി കോണ്‍ഗ്രസ്് നേതാവ് സന്ദീപ് വാര്യര്‍. പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും അവര്‍ തന്ന സ്‌നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് എന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു. പാലക്കാട് നഗരസഭയില്‍ ഇത്തവണ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് ഉയര്‍ത്താന്‍ കോണ്‍ഗ്രസിന് ആയിട്ടുണ്ട്. Also Read ; പാലക്കാട്ടെ കാറ്റ് രാഹുലിന് അനുകൂലം ; ട്രോളി ബാഗുമായി നിരത്തിലിറങ്ങി പ്രവര്‍ത്തകര്‍, ആഘോഷം തുടങ്ങി പാലക്കാട്ടെ ബിജെപിയുടെ ഈ […]

പാലക്കാട്ടെ കാറ്റ് രാഹുലിന് അനുകൂലം ; ട്രോളി ബാഗുമായി നിരത്തിലിറങ്ങി പ്രവര്‍ത്തകര്‍, ആഘോഷം തുടങ്ങി

പാലക്കാട്: പാലക്കാട്ടെ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നിലെത്തിയതോടെ യുഡിഎഫ് ക്യാമ്പുകളില്‍ ആഘോഷം തുടങ്ങി. പാലക്കാട്ടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ട്രോളി ബാഗുമായാണ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നത്. ബാഗ് തലയിലേറ്റിയും വലിച്ചും പ്രവര്‍ത്തകര്‍ റോഡിലറിങ്ങി. കോണ്‍ഗ്രസ് നേതാക്കളും രാഹുലിന്റെ വിജയം ഉറപ്പിച്ച് സമൂഹമാധ്യങ്ങളിലടക്കം പ്രതികരിക്കാന്‍ തുടങ്ങി. വി ടി ബല്‍റാം രാഹുലിന് ആശംസ നേര്‍ന്ന ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഷാഫി പറമ്പില്‍ എം പിയും ഫേസ്ബുക്കില്‍ പോസ്്റ്റ് ഇട്ടിട്ടുണ്ട്. രാഹുലിം […]

പാലക്കാട് ആകെ പോളിങ് 70.51% ; നഗരസഭയില്‍ പോളിങ് കൂടി, നെഞ്ചിടിപ്പേറി മുന്നണികള്‍

പാലക്കാട്: കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പാലക്കാട് ഇക്കുറി പോളിങ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. 70.51% ആണ് ഇത്തവണ രേഖപ്പെടുത്തിയ പോളിങ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 73.71 ശതമാനമായിരുന്നതാണ് ഇത്തവണ 70.51 ആയത്. അതേസമയം ശക്തി കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞിട്ടില്ലെന്ന അവകാശ വാദത്തിലാണ് യുഡിഎഫ്. നഗരസഭയില്‍ പോളിങ് കൂടിയത് നേട്ടമാകുമെന്ന കണക്കൂട്ടലിലാണ് ബിജെപിയും. എന്നാല്‍ പ്രതീക്ഷ ഒട്ടും കൈവിടാതെ ഇടതുമുന്നണിയും രംഗത്തുണ്ട്. Also Read ; കളമശ്ശേരിയില്‍ ഇന്ധന ടാങ്കര്‍ മറിഞ്ഞു ; ആശങ്കയുടെ 6 മണിക്കൂര്‍, ഒടുവില്‍ […]