രാഹുലിനെ തടഞ്ഞ് എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ ; ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപണം

പാലക്കാട്: വോട്ടെടുപ്പ് നടക്കുന്ന പാലക്കാട്ടെ മണ്ഡലത്തില്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാര്‍. വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായത്. Also Read; അയല്‍വാസിയുടെ പ്രാവ് വീട്ടിലെത്തി ശല്യംചെയ്തു ; തര്‍ക്കം കലാശിച്ചത് വെടിവയ്പ്പില്‍, 8 പേര്‍ ആശുപത്രിയില്‍ 7 പേര്‍ അറസ്റ്റില്‍ രാഹുല്‍ ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞത്. പിന്നാലെ ഉണ്ടായ […]

എല്‍ഡിഎഫിന്റെ പരസ്യം ബിജെപിയെ ജയിപ്പിക്കാന്‍, ജനങ്ങളെ ചേരിതിരിക്കാനുള്ള ശ്രമമാണിത് : പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: സന്ദീപിനെതിരെ സിറാജ്, സുപ്രഭാതം തുടങ്ങീ പത്രങ്ങളില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടി. എല്‍ഡിഎഫിന്റെ ഈ പ്രവര്‍ത്തനം ജനങ്ങളെ ചേരി തിരിക്കാനുള്ള ശ്രമമാണെന്നും തെരഞ്ഞെടുപ്പ് ഉദ്ദേശിച്ച് ചെയ്യുന്ന കാര്യമാണിതെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. Also Read ; സന്ദീപ് വാര്യരെ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ എന്ന് വിശേഷിപ്പിച്ചിട്ടില്ല, സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയെന്ന് എ കെ ബാലന്‍ അതേസമയം ഈ പരസ്യം ബിജെപിയെ ജയിപ്പിക്കാനുള്ളതാണെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. ന്യുനപക്ഷ വോട്ടുകള്‍ വിഭജിക്കാനാണ് ഇത്തരം പരസ്യങ്ങള്‍ നല്‍കുന്നത്. […]

സന്ദീപ് വാര്യരെ ‘ക്രിസ്റ്റല്‍ ക്ലിയര്‍’ എന്ന് വിശേഷിപ്പിച്ചിട്ടില്ല, സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയെന്ന് എ കെ ബാലന്‍

പാലക്കാട്: സന്ദീപ് വാര്യരെ ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് വിശേഷിപ്പിച്ചിരുന്നുവെന്ന ആക്ഷേപം തള്ളി സിപിഎം നേതാവ് എ കെ ബാലന്‍. ക്രിസ്റ്റല്‍ ക്ലിയര്‍ എന്ന് പറഞ്ഞത് സരിനുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടിയായാണെന്നും അത് സന്ദീപ് വാര്യരെ ഉദ്ദേശിച്ചായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷലിപ്തമായ കാര്യങ്ങള്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ പറഞ്ഞ ആളാണ് സന്ദീപ്.അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യം കൊണ്ടും അത് ഇല്ലാതാക്കാന്‍ കഴിയില്ലെന്നും എ കെ ബാലന്‍ പറഞ്ഞു. Also Read ; തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് തിരിച്ചടി; […]

സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍ ; ഭരണഘടനയുടെ പകര്‍പ്പ് കൈമാറി

മലപ്പുറം: മുസ്ലിംലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. മലപ്പുറം കഴിശ്ശേരിയിലെ ജിഫ്രി തങ്ങളുടെ വീട്ടിലെത്തിയാണ് സന്ദീപ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് ജിഫ്രി തങ്ങള്‍ക്ക് കൈമാറി. ഇടത് സ്ഥാനാര്‍ത്ഥി പി സരിന് വോട്ട് തേടികൊണ്ട് സന്ദീപ് വാര്യര്‍ക്കെതിരെ സിപിഎം പത്ര പരസ്യം നല്‍കിയതിന്റെ വിവാദത്തിനിടെയാണ് സമസ്ത അധ്യക്ഷനുമായുള്ള സന്ദീപിന്റെ കൂടിക്കാഴ്ച. അതും പാലക്കാട് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം […]

കോണ്‍ഗ്രസും സന്ദീപ് വാര്യരും ന്യൂനപക്ഷങ്ങളോട് മാപ്പ് പറയണം – നാഷണല്‍ ലീഗ്

പാലക്കാട് : മുസ്ലിം ന്യൂനപക്ഷങ്ങളുടെ മനസ്സില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച കൊടും വര്‍ഗീയവാദിയും ആര്‍എസ്എസ് പ്രചാരകനുമായ സന്ദീപ് വാര്യരെ യാതൊരു ഉപാധികളുമില്ലാതെ സ്വീകരിച്ച കോണ്‍ഗ്രസിന്റെ നിലപാട് ന്യൂനപക്ഷ – മതേതര സമൂഹത്തോടുള്ള കൊടുംചതിയാണെന്ന് നാഷണല്‍ ലീഗ് പാലക്കാട് ജില്ലാ കമ്മിറ്റി. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നിരന്തരം വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചിരുന്നയാളാണ് സന്ദീപ് വാര്യര്‍. അദ്ദേഹം പരസ്യമായി മാപ്പ് പറയുകയും മുന്‍കാല പ്രസ്താവനകളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യാത്തത്, അദ്ദേഹത്തിന്റെ കപട മതേതര മുഖമാണ് വെളിവാക്കുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു. Also Read ; പ്രണയത്തിനും […]

എ കെ ബാലനും എം ബി രാജേഷും തനിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് തന്നതാണ് പിന്നെന്തിനാണ് മോശക്കാരനാക്കുന്നത് : സന്ദീപ് വാര്യര്‍

കൊച്ചി: സിറാജ് , സുപ്രഭാതം എന്നീ പത്രങ്ങളിലെ പരസ്യത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.എല്‍ഡിഎഫ് പരസ്യം വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് സമാനമാണെന്നാണ് സന്ദീപിന്റെ വിമര്‍ശനം.പരസ്യം കൊടുത്തത് സിപിഐഎം ആണെങ്കിലും പണം കൊടുത്തത് ബിജെപി ആണെന്നും അദ്ദേഹം ആരോപിച്ചു. Also Read ; പാലക്കാട് രാഹുലിന് വേണ്ടി ഷാഫി എത്ര ഓടിനടന്നിട്ടും കാര്യമില്ല, ആദ്യം കുത്ത് കിട്ടാന്‍ പോകുന്നത് രാഹുലില്‍ നിന്ന് : പത്മജ വേണുഗോപാല്‍ പത്ര പരസ്യത്തിലൂടെ വര്‍ഗീയ വിഭജനമാണ് ലക്ഷ്യം. പാലക്കാട്ടെ ജനങ്ങള്‍ ഇത് തള്ളിക്കളയും. […]

പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം ; നാളെ പോളിങ് ബൂത്തിലേക്ക്

പാലക്കാട്: ആവേശക്കടലായി മാറിയ കൊട്ടിക്കലാശത്തോടെ ഒരു മാസമായി നീണ്ടുനിന്ന പാലക്കാടന്‍ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് തിരശീല വീണു. ഇന്ന് പാലക്കാട് നിശബ്ദ പ്രചാരണവും നാളെ വിധിയെഴുത്തും. നിരവധി അപ്രതീക്ഷിത ട്വിസ്റ്റുകള്‍ നിറഞ്ഞ ഈ ഉപതെരഞ്ഞെടുപ്പ് മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ്. ഷാഫി പറമ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് പിടിച്ചെടുത്ത പാലക്കാട് മണ്ഡലം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ ഉള്‍പോര് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് പാര്‍ട്ടി വിട്ട പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി […]

‘മുരളിയേട്ടന്‍ സഹോദര തുല്യന്‍, മുരളിയേട്ടനും കോണ്‍ഗ്രസിനുമൊപ്പം ഉണ്ടാകും’ ; വേദി പങ്കിട്ട് സന്ദീപും മുരളീധരനും

പാലക്കാട്: കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരനൊപ്പെ വേദി പങ്കിട്ടു. ശ്രീകൃഷ്ണപുരത്തെ പരിപാടിയിലാണ് മുരളീധരനൊപ്പം സന്ദീപ് വേദി പങ്കിട്ടത്.മുരളീധരനെ വാനോളം പുകഴ്ത്തിയാണ് സന്ദീപ് പ്രസംഗിച്ചത്. മുരളീധരനെ മുരളിയേട്ടന്‍ എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം തുടങ്ങിയത്. Also Read ; ഇരട്ട വോട്ടുള്ളവരുടെ വോട്ട് നിലനിര്‍ത്തുമെന്ന് കളക്ടര്‍ ; കോടതിയിലേക്ക് പോകുമെന്ന് സിപിഎം, ആദ്യം പരാതി നല്‍കിയത് യുഡിഎഫെന്ന് രാഹുല്‍ ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്.ആനയെയും മോഹന്‍ലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല.ഏറ്റവും ഇഷ്ടമുള്ള […]

ഇരട്ട വോട്ടുള്ളവരുടെ വോട്ട് നിലനിര്‍ത്തുമെന്ന് കളക്ടര്‍ ; കോടതിയിലേക്ക് പോകുമെന്ന് സിപിഎം, ആദ്യം പരാതി നല്‍കിയത് യുഡിഎഫെന്ന് രാഹുല്‍

പാലക്കാട്: പാലക്കാട്ടെ ഇരട്ട വോട്ട് വിവാദം ശക്തമാകുന്നു. ഇരട്ട വോട്ടുള്ളവരുടെ പാലക്കാട് മണ്ഡലത്തിലെ വോട്ട് നിലനിര്‍ത്തുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തുമ്പോള്‍ അവരുടെ ഫോട്ടോ പകര്‍ത്തുമെന്നും ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്പില്‍ അപ് ലോഡ് ചെയ്യുമെന്നും ജില്ലാ കളക്ടര്‍ ഡോ.എസ് ചിത്ര പറഞ്ഞു. കൂടാതെ ഇവരില്‍ നിന്നും സത്യവാങ്മൂലം എഴുതിവാങ്ങുമെന്നും ഇവര്‍ മറ്റേതെങ്കിലും ബൂത്തില്‍ വീണ്ടും വോട്ട് ചെയ്യാന്‍ പോയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക […]

പാലക്കാട്ടെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കും; വൈകീട്ട് ആറിന് സ്റ്റേഡിയം പരിസരത്ത് കൊട്ടിക്കലാശം

പാലക്കാട്: വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പിന്നാലെ പാലക്കാട്ടെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് വൈകീട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് പരസ്യ പ്രചാരണം അവസാനിക്കുക. കൊട്ടിക്കലാശത്തിന് മുന്നോടിയായി മൂന്ന് മുന്നണികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും. മൂന്ന് മുന്നണികളുടെയും പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക. Also Read ; പാണക്കാട് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി രാഹുല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട് നിന്ന് തുടങ്ങും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി […]