പാലക്കാട്ടെ പാതിരാ പരിശോധന ; കൈരളി ടിവിയെ അറിയിച്ചിട്ടാണോ പോലിസ് റെയ്ഡിന് എത്തിയതെന്ന് വിഡി സതീശന്‍

പാലക്കാട്: ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ പാതിരാ പരിശോധന ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകമാണിതെന്നും സതീശന്‍ കുറ്റപ്പെടുത്തി. Also Read ; പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തം, കള്ളപ്പണമുണ്ടാക്കുന്നത് ഞങ്ങളല്ല പിണറായിയുടേയും കെ സുരേന്ദ്രന്റേയും പാര്‍ട്ടി: കെ സുധാകരന്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പോലിസ് റെയ്ഡിന് എത്തിയത്. […]

പോലീസിന്റെ പാതിരാ പരിശോധന ; ഹോട്ടലിലെ സിസിടിവി പരിശോധിക്കണം,യുഡിഎഫ് കള്ളപ്പണം ഒഴുക്കിയെന്ന് ബിജെപി, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പാലക്കാട്: പാലക്കാട്ടേ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. നേതാക്കള്‍ താമസിച്ച ഹോട്ടലിലെ സിസിടിവി പരിശോധിക്കണമെന്നും കള്ളപ്പണമിടപാട് നടന്നിട്ടുണ്ടെന്നുമാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും ബിജെപി പരാതിയില്‍ ആവശ്യപ്പെട്ടു. Also Read; ‘പോലീസ് പരിശോധന ആസൂത്രിതം, കാരണം പരാജയഭീതി, രാഷ്ട്രീയമായും നിയമപരമായും നേരിടും’ – രാഹുല്‍ മാങ്കൂട്ടത്തില്‍ അതേസമയം പോലീസ് പരിശോധന നടക്കുന്ന […]

‘പോലീസ് പരിശോധന ആസൂത്രിതം, കാരണം പരാജയഭീതി, രാഷ്ട്രീയമായും നിയമപരമായും നേരിടും’ – രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: പാലക്കാട്ടേ പോലീസിന്റെ മിന്നല്‍ പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഉപടെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന സിപിഎമ്മിന്റെ ഭീതിയാണ് ഇതിന് കാരണമെന്നും രാഹുല്‍ പറഞ്ഞു. ഇന്നലെ സംഭവത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. Also Read; പാലക്കാട് നടത്തിയത് റൊട്ടീന്‍ റെയ്ഡ്, എല്ലാ പാര്‍ട്ടിക്കാരുടെയും മുറികള്‍ പരിശോധിച്ചു; കോണ്‍ഗ്രസിന് പരാതിയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് പോലീസ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പരാമര്‍ശവും രാഹുല്‍ തള്ളി. അദ്ദേഹം പോലീസിന് പൊളിറ്റിക്കല്‍ ഡയറക്ഷന്‍ കൊടുക്കുകയാണ്. ചിലരുടെ […]

കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസിന്റെ പാതിരാ പരിശോധന ; പാലക്കാട് പ്രതിഷേധം, സംഘര്‍ഷം

പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ്. അതില്‍ ഏറ്റവും ശക്തമായ ഒന്നായിരുന്നു ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ നടന്ന പാതിരാ പരിശോധന. ട്രോളി ബാഗുകളിലാക്കി തെരഞ്ഞെടുപ്പിന് ആവശ്യമായ കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പരിശോധന നടത്തിയത്. പാലക്കാട് കെപിഎം റീജന്‍സി എന്ന ഹോട്ടലിലായിരുന്നു പോലീസ് പരിശോധന. വികെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നപ്പോളാണ് മൂന്ന് നിലകളിലായി […]

കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം : കെ മുരളീധരന്‍

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന്‍. കുഴല്‍പ്പണ ആരോപണം വെറും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെയുള്ള ആരോപണം മാത്രമായി അവസാനിക്കരുതെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. വിഷയം സര്‍ക്കാര്‍ അന്വേഷിച്ച ശേഷം ഇഡിയോട് അന്വേഷണത്തിന് ആവശ്യപ്പെടണമെന്നും തയ്യാറാകാത്ത പക്ഷം കോടതിയെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. Also Read ; ശ്വാസതടസം അനുഭവപ്പെട്ടതിന് പിന്നാലെ സര്‍ജറി ; 14 കാരന്റെ വയറ്റില്‍ ബാറ്ററി, ബ്ലേഡ് ഉള്‍പ്പെടെ 65 സാധനങ്ങള്‍ ‘പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. ഇത്തരത്തിലാണെങ്കില്‍ കേരളത്തിലേക്ക് പണമൊഴുകും. […]

‘ആണാണെന്ന് പറഞ്ഞാല്‍ ആണത്തം വേണം’; കളക്ടര്‍ അരുണ്‍ കെ വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍

കണ്ണൂര്‍: കളക്ടര്‍ അരുണ്‍ കെ വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലാണ് സുധാകരന്റെ വിമര്‍ശനം. കളക്ടര്‍ എന്തിനാണ് ദിവ്യയെ സംസാരിക്കാന്‍ അനുവദിച്ചതെന്നും ആണാണെന്ന് പറഞ്ഞാല്‍ പോരാ, ആണത്തം വേണമെന്നും സുധാകരന്‍ വിമര്‍ശിച്ചു. Also Read; നവീന്‍ ബാബുവിന്റെ മരണം: പി പി ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു; വൈകീട്ട് അഞ്ചുമണി വരെ ചോദ്യം ചെയ്യും പി പി ദിവ്യക്ക് കളക്ടര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും […]

പാലക്കാട് കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് എം വി ഗോവിന്ദന്‍

പാലക്കാട്: പാലക്കാട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ബിജെപി ഡീലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഡോ സരിന്റെയും ഷാനിബിന്റെയും അഭിപ്രായം ശരിയായിരുന്നുവെന്നാണ് പാലക്കാട്ടെ പുതിയ സംഭവ വികാസങ്ങള്‍ കാണിക്കുന്നതെന്നും ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എംവി ഗോവിന്ദന്‍ പറയുന്നു. പാലക്കാട് ഡിസിസി തീരുമാനം മറികടന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടന്നത്, ഇതോടെ ബിജെപിയുമായുള്ള കോണ്‍ഗ്രസിന്റെ ഡീല്‍ വ്യക്തമായി. ഡിസിസിയുടെ ലിസ്റ്റില്‍ ഇല്ലാതിരുന്നയാളെ സതീശനും കൂട്ടരും അണികള്‍ക്ക് മേല്‍ അടിച്ചേല്‍പിച്ചുവെന്നും മുരളീധരന്‍ നിയമസഭയിലെത്തുന്നതിനെ സതീശന്‍ ഭയക്കുന്നുവെന്നും ലേഖനത്തിലുണ്ട്. Also Read; പി സരിന്റെ ചിഹ്നം […]

പാലക്കാട് ഡിസിസി നേതൃത്വത്തിനയച്ച കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യം: വി ഡി സതീശന്റെ നിലപാട് തള്ളി കെ മുരളീധരന്‍

പാലക്കാട് ഡിസിസി നേതൃത്വത്തിനയച്ച കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ‘എല്ലാവര്‍ക്കും കത്ത് കിട്ടിക്കാണില്ല, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് കിട്ടിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും കത്ത് കിട്ടിയ ആള്‍ കിട്ടിയെന്ന് സമ്മതിച്ചിട്ടുണ്ടല്ലോ. പാലക്കാട്ട് തന്നെ പരിഗണിച്ചിരുന്നു എന്നുള്ളത് രഹസ്യമല്ല. ഇലക്ഷന് മുന്‍പ് ആര്‍ക്കും ആരുടേയും പേര് പറയാം. അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്, പക്ഷെ പാര്‍ട്ടി ഒരു സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതാണ് ഫൈനല്‍ എന്നും’ കെ മുരളീധരന്‍ പറഞ്ഞു. Also Read; പൂരനഗരിയില്‍ എത്തിയത് […]

പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ രാഹുല്‍ മാങ്കൂട്ടത്തിലിനും, രമ്യയ്ക്കും സന്ദര്‍ശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫിന്റെ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം കാണാന്‍ വരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. രമ്യ ഹരിദാസ് തോല്‍ക്കാന്‍ പോകുന്ന സ്ഥാനാര്‍ത്ഥിയാണെന്നും എംപി ആയപ്പോള്‍ അവര്‍ കാണാന്‍ വന്നിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. Also Read; എഡിഎം നവീന്‍ ബാബുവിന്റെ മരണം ; പിപി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല രമ്യ ഹരിദാസ് കാണാന്‍ വിളിച്ചപ്പോള്‍ […]

പ്രിയങ്ക ഗാന്ധി വയനാട് മണ്ഡലത്തില്‍ എത്തി ; രണ്ട് ദിവസങ്ങളിലായി 7 പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചരണങ്ങള്‍ക്കായി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി മണ്ഡലത്തില്‍ എത്തി. നീലഗിരി കോളേജില്‍ ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പ്രിയങ്ക എത്തിയത്. ഇന്നും നാളെയുമായി നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി തന്നെ പ്രിയങ്ക ഗാന്ധി ഉണ്ടാകും. രണ്ട് ദിവസങ്ങളില്‍ ഏഴിടങ്ങളിലാണ് പ്രചാരണം. സുല്‍ത്താന്‍ ബത്തേരി മീനങ്ങാടിയില്‍ ആണ് ആദ്യസമ്മേളനം. Also Read; കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; നാല് പേര്‍ പിടിയില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ പനമരത്തെ പരിപാടിയില്‍ സംബന്ധിക്കും. വൈകീട്ട് നാലരയ്ക്ക് കല്‍പ്പറ്റ […]