‘ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരി’, ഞങ്ങള്‍ നടത്തിയിരുന്ന ചര്‍ച്ചകള്‍ ഇനി നഷ്ടമാകും : രാഹുല്‍ ഗാന്ധി

ഡല്‍ഹി: സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ വേദന പങ്കുവെച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരിയെന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ വിവരിച്ചത്. ഞങ്ങള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ ഇനി തനിക്ക് നഷ്ടമാകുമെന്ന് രാഹുല്‍ പറഞ്ഞു. ദുഃഖത്തിന്റെ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. Also […]

‘പ്രധാനമന്ത്രിയോട് വെറുപ്പില്ല, സഹതാപം മാത്രമാണുള്ളത്, മോദിയുടെ കാഴ്ചപ്പാടുകളോട് വിയോജിക്കുന്നു’ : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് വെറുപ്പില്ലെന്നും സഹതാപം മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം.മോദിയോട് വിദ്വേഷമൊന്നുമില്ല. തന്റെ കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് മോദിയുടേതെന്നും അതിനോട് വിയോജിക്കുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. Also Read ; ‘പി കെ ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് നീച പ്രവൃത്തി’, രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍ ‘നിങ്ങള്‍ ആശ്ചര്യപ്പെടും, പക്ഷെ യഥാര്‍ത്ഥത്തില്‍ ഞാന്‍ മോദിയെ […]

ഹരിയാനയില്‍ ഒറ്റയ്ക്ക് മത്സരിക്കാനൊരുങ്ങി എഎപി ; ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഹരിയാനയില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനമായി. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിട്ടു. ആദ്യഘട്ട പട്ടികയില്‍ 20 സ്ഥാനാര്‍ത്ഥികളെയാണ് എഎപി പ്രഖ്യാപിച്ചത്. 90 നിയമസഭാ മണ്ഡലങ്ങളാണ് ഹരിയാനയിലുള്ളത്. മുതിര്‍ന്ന ആംആദ്മി നേതാവ് അനുരാഗ് ധാന്ധ, കല്യാട്ട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. Also Read ; എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ‘ആദ്യ ഘട്ടപട്ടിക പുറത്തു വിടുന്നു. രണ്ടാം ഘട്ട […]

ഹരിയാനയില്‍ ‘ഇന്‍ഡ്യ’ സഖ്യത്തിന് ആശ്വാസം; കോണ്‍ഗ്രസ് ആം ആദ്മി സഖ്യ ചര്‍ച്ചയില്‍ പുരോഗതി

ഡല്‍ഹി: ഹരിയാനയില്‍ ആം ആദ്മി കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചയില്‍ പുരോഗതി. സഖ്യചര്‍ച്ചകളിലെ പുരോഗതിയുടെ അടിസ്ഥാനത്തില്‍, നിലവില്‍ അഞ്ചു സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കാന്‍ ആംആദ്മി പാര്‍ട്ടി തയ്യാറായേക്കുമെന്നാണ് സൂചന. സഖ്യം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും സൂചനയുണ്ട്. Also Read ; ഗുരുവായൂരില്‍ ഇന്ന് 354 വിവാഹങ്ങള്‍ ; 2007 ലെ റെക്കോര്‍ഡ് തകര്‍ന്നു നേരത്തെ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നായിരുന്നു ഇരുപാര്‍ട്ടികളുടെയും നിലപാട്. എന്നാല്‍ കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് ഹരിയാനയിലും സഖ്യചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. […]

മുകേഷിന് എംഎല്‍എ ആയി തുടരാന്‍ യോഗ്യതയില്ല; രാജി വെക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം

കൊച്ചി: മുകേഷിനെതിരെ ലൈംഗികാരോപണ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം ശക്തമാകുന്നു. എത്ര വലിയ ആളായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിഷ്പക്ഷമായ നടപടിയെടുക്കണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മുകേഷിന് നിയമബോധവും ധാര്‍മികതയുമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് ബിന്ദുകൃഷ്ണ പ്രതികരിച്ചു. മുകേഷിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നാണ് കൊല്ലത്തെ ജനങ്ങളുടെ നിലപാട്. എന്നാല്‍ സിപിഐഎം നേതൃത്വം മുകേഷിനെ സംരക്ഷിക്കുകയാണ്. കേരള രാഷ്ട്രീയ […]

തൊടുപുഴ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ് ; തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ചെയതത് ചതിയെന്ന് കോണ്‍ഗ്രസ്

തൊടുപുഴ: ഒട്ടനവധി നാടകീയ രംഗങ്ങള്‍ക്ക് ശേഷം തൊടുപുഴ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ്. മുസ്ലീംലീഗിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. കോണ്‍ഗ്രസിലെ കെ ദീപയേക്കാള്‍ 4 വോട്ടുകള്‍ക്ക് മുന്നിട്ട് സിപിഐഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. Also Read ; മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് ലീഗ് അംഗങ്ങളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്. പിന്നാലെ ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി അധ്യക്ഷന്‍ രംഗത്തെത്തി. ചതിയന്‍ ചന്തുവിന്റെ പണിയാണ് മുസ്ലിം ലീഗ് ചെയ്തതെന്നാണ് കോണ്‍ഗ്രസ് […]

വയനാട് ഉരുള്‍പൊട്ടല്‍ ; ദുരിത ബാധിതര്‍ക്ക് സ്വന്തം നിലയില്‍ അഞ്ച് വീട് വെച്ച് നല്‍കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട ദുരിതബാധിതര്‍ക്കായി രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളില്‍ അഞ്ചെണ്ണം സ്വന്തനിലയില്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് രമേശ് ചെന്നിത്തല. രമേശ് ചെന്നിത്തലയും ചില യുഡിഎഫ് എംഎല്‍എമാരും ഇതേ ആഗ്രഹം പങ്കുവെച്ചിരുന്നു.എന്നാല്‍ വീട് വെക്കാനുള്ള സ്ഥലം സര്‍ക്കാര്‍ നല്‍കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്ത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Also Read ; തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവ് വെട്ടേറ്റ് മരിച്ചു ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം […]

ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് രാഹുല്‍ ഗാന്ധിയും കര്‍ണാടക സര്‍ക്കാരും ചേര്‍ന്ന് 100 വീടുകള്‍ വീതം നിര്‍മിച്ചു നല്‍കും

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാനൊരുങ്ങി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വീട് നഷ്ടപ്പെട്ട 100 പേര്‍ക്കാണ് രാഹുല്‍ ഗാന്ധി വീട് നിര്‍മിച്ച് നല്‍കുക. മുന്‍ വയനാട് എം പിയായ രാഹുല്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വഴിയാണ് ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഈ വിവരം പങ്കുവെച്ചത്. Also Read ; സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; ആറ് ജില്ലകളില്‍ […]

ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചു; അമിത് ഷായ്‌ക്കെതിരെ ജയറാം രമേശിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അവകാശലംഘന നോട്ടീസ്. കോണ്‍ഗ്രസ് എം പി ജയറാം രമേശാണ് നോട്ടീസ് നല്‍കിയത്. ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും കേരള സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്നായിരുന്നു അമിത് ഷാ സഭയെ അറിയിച്ചത്. എന്നാല്‍ ഈ പ്രസ്താവന തെറ്റാണെന്ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണെന്ന് ജയറാം രമേശ് പറഞ്ഞു. Also Read ; ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ദുരന്തഭൂമിയില്‍ ; […]