February 5, 2026

പിപിഇ കിറ്റ് വിവാദം ; സംസ്ഥാന സര്‍ക്കാരിന് 10.23 കോടി അധികബാധ്യതയെന്ന് സിഎജി റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ വന്‍ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിലൂടെ 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സര്‍ക്കാരിന് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ പൊതുവിപണിയെക്കാള്‍ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. Also Read ; കൊല്‍ക്കത്ത ബലാത്സംഗക്കൊല: കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  പിപിഇ കിറ്റ് 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് വാങ്ങിയെന്നും […]

സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. സംസ്ഥാനത്ത് ഇന്നലെ 514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതുള്‍പ്പടെ രാജ്യത്ത് 594 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്. കോവിഡ് മൂലം രാജ്യത്ത് ആറ് മരണവും കേരളത്തില്‍ മൂന്ന് മരണവും രേഖപ്പെടുത്തി. നിലവില്‍ സംസ്ഥാനത്ത് 2341 ഉം രാജ്യത്ത് 2669 ഉം ആക്ടീവ് കോവിഡ് കേസുകളാണ് ഉള്ളത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കേരളത്തില്‍ ഒമിക്രോണും ഉപവകഭേദമായ ജെഎന്‍1 ഉം ആണ് പടരുന്നത്. കൂടുതല്‍ […]