യുഡിഎഫ് അധികാരത്തില്‍ വരണം,പിണറായി വിജയന്‍ സിപിഎമ്മിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകും : പി വി അന്‍വര്‍

മലപ്പുറം : യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പി വി അന്‍വര്‍. എല്ലാ യുഡിഎഫ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നും അന്‍വര്‍ വ്യക്തമാക്കി. അതേസമയം തന്നെ വേണോ എന്ന് അവര്‍ തീരുമാനിക്കട്ടേയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. Also Read ; ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം; 32 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണില്‍ സംസാരിച്ചു. സതീശന്‍ അടക്കം എല്ലാ യുഡിഎഫ് […]

പി വി അന്‍വറിന്റെ അറസ്റ്റ് ; സിപിഎമ്മിനെതിരെ വിഡി സതീശന്‍, അറസ്റ്റിനെ വിമര്‍ശിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത നടപടിയില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍.അന്‍വറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. അറസ്റ്റ് കൊടുംകുറ്റവാളിയെ പോലെയെന്ന് സതീശന്‍ പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിര്‍ക്കുന്ന ആര്‍ക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അന്‍വറിന്റെ അറസ്റ്റിലൂടെ സര്‍ക്കാര്‍ നല്‍കുന്നത്. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ വരുത്തുന്ന ഗുരുതരമായ വീഴ്ചയും ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വനനിയമ ഭേദഗതിയെയും എതിര്‍ത്താണ് […]

പെരിയ ഇരട്ട കൊലക്കേസ്: ശിക്ഷിക്കപ്പെട്ട 9 പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: പെരിയ ഇരട്ട കൊലക്കേസിലെ കുറ്റവാളികളായ ഒന്‍പതു പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് കുറ്റവാളികളായ രഞ്ജിത്ത്, സുധീഷ്, ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 8.15 നാണ് സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ച 9 പേരെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയത്. കോടതി നിര്‍ദേശപ്രകാരമാണ് മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. Join with […]

ദേവിക്കുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍

കൊച്ചി: ഇടുക്കിയില്‍ അന്‍വറിന്റെ നിര്‍ണായക നീക്കം. ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അന്‍വര്‍ എംഎല്‍എ. ഇടതുവിമതരെ ഒപ്പം ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) ഇടുക്കിയില്‍ അനൗദ്യോഗിക ജില്ലാ കമ്മറ്റി രൂപീകരിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. ഇടുക്കി തൊടുപുഴയിലും കട്ടപ്പനയിലും അന്‍വര്‍ പങ്കെടുത്ത യോഗങ്ങള്‍ ചേര്‍ന്നു. Also Read ; ബസ് കാലിലൂടെ കയറിയിറങ്ങി ; ചികിത്സയിലിരിക്കെ വയോധിക മരിച്ചു അതേസമയം സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ് […]

പെരിയ ഇരട്ടക്കൊല ;വിധി അന്തിമമല്ലെന്ന് സിപിഎം നേതാക്കള്‍, മേല്‍ക്കോടതിയെ സമീപിക്കും

കോട്ടയം: പെരിയ ഇരട്ട കൊലപാതക കേസില്‍ സിപിഎം നേതാക്കളടക്കം ശിക്ഷിക്കപ്പെട്ട വിധിയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ വിധി അന്തിമമല്ലെന്നാണ് എം വി ഗോവിന്ദന്റെ പ്രതികരണം. സമാന നിലപാടുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും രംഗത്ത് വന്നു.കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, വിചാരണ കോടതി വിധി അന്തിമമല്ലെന്നും പറഞ്ഞു. Also Read ; കാരവാനിലെ മരണം ; മരണകാരണം ജനറേറ്ററില്‍ നിന്നുള്ള വിഷവാതകമെന്ന് […]

പെരിയ ഇരട്ടക്കൊലപാതക കേസ് ; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവ്

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും മറ്റ് നാല് പ്രതികള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് കോടതി വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. Also Read ; അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം ; നാടുവിട്ട് വീട്ടുജോലിക്കാരനായി, നാലരമാസത്തിന് ശേഷം അറസ്റ്റ് ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ […]

‘പരോള്‍ തടവുകാരന്റെ അവകാശമാണ്, പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ല’ : എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പരോള്‍ തടവുകാരന്റെ അവകാശമാണെന്നും അത് ജയിലുമായി ബന്ധപ്പെട്ട കാര്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ടിപി ചന്ദ്രശേഖരന്‍ വധ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുന്ന കൊലക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് ഗോവിന്ദന്റെ പ്രതികരണം. പരോള്‍ ഒരു തടവുകാരന്റെ അവകാശമാണെന്നും അതില്‍ തീരുമാനമെടുക്കുന്നത് ജയില്‍ അധികൃതരും ഗവര്‍ണമെന്റ് സംവിധാനങ്ങളുമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇത് സിപിഎം പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അപരാധമാണെന്നോ […]

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തു? എന്‍ എം വിജയന്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണനെതിരെ കുടുംബം, അന്വേഷണം ആവശ്യപ്പെട്ട് സി പി ഐ എം

വയനാട്: വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍ എം വിജയന്റെയും മകന്റെയും ആത്മഹത്യയില്‍ എംഎല്‍എയും മുന്‍ ഡിസിസി പ്രസിഡന്റുമായ ഐ സി ബാലകൃഷ്ണനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നു. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐസി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയെന്നുള്ള വിവരമാണ് ഇപ്പോള്‍ ചാനലുകള്‍ പുറത്തുവരുന്നത്. വയനാട്ടിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് എന്‍ എം വിജയന്റെ കുടുംബം. Also Read; യു പ്രതിഭ എം എല്‍ എയുടെ മകന്‍ കഞ്ചാവുമായി […]

പെരിയാ ഇരട്ടക്കൊലപാതകം ; വിധി സിബിഐയുടെ ഗൂഡാലോചന സിദ്ധാന്തത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍

കൊച്ചി: പെരിയാ ഇരട്ടക്കൊലപാതക കേസിലെ വിധി സിബിഐയുടെ ഗൂഡാലോചന സിദ്ധാന്തത്തിന് ഏറ്റ തിരിച്ചടിയെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. സി കെ ശ്രീധരന്‍.കേസില്‍ സിബിഐ പ്രതിചേര്‍ത്തവരില്‍ ആറ് പേരാണ് കുറ്റവിമുക്തരായത്. Also Read ; മകള്‍ക്ക് നേരെ നിരന്തര മര്‍ദ്ദനം; ആലപ്പുഴയില്‍ യുവാവിനെ ഭാര്യാപിതാവും സഹോദരനും ചേര്‍ന്ന് വെട്ടിക്കൊന്നു നേരത്തെ കോണ്‍ഗ്രസിലായിരുന്ന സി കെ ശ്രീധരന്‍ പാര്‍ട്ടി വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെ പെരിയ ഇരട്ടകൊലപാതക കേസില്‍ പ്രതിഭാഗത്തിന്റെ വക്കാലത്തും ശ്രീധരന്‍ ഏറ്റെടുത്തിരുന്നു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനമാണ് കൊല്ലപ്പെട്ട […]

പത്തനംതിട്ട സിപിഎമ്മില്‍ പുതിയതായി അംഗത്വമെടുത്തതില്‍ റൗഡിയും ക്രിമിനല്‍ കേസ് പ്രതികളുമടക്കം 50 പേര്‍

പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മില്‍ പുതുതായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചവരില്‍ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ടയാളുകളും ക്രിമിനല്‍ കേസ് പ്രതികളും. പത്തനംതിട്ട മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വെട്ടൂര്‍ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളില്‍ പ്രതിയായ പ്രമാടം സ്വദേശികളായ മാജിക് കണ്ണന്‍, അരുണ്‍ എന്നിവരാണ് പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ന്നത്. Also Read ; തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ മരിച്ചു, 18 പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം പോലീസുകാരനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതടക്കം 4 കേസുകളിലെ […]