മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റത്തിന്റെ പേരില്‍ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് കൈമാറും. നേരത്തെ കന്റോണ്‍മെന്റ് അസി കമ്മീഷണര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എഎസ്‌ഐ പ്രസന്നനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ ഉത്തരവ് ഇന്നിറങ്ങും. Also Read; ‘ജി സുധാകരനെതിരെ പാര്‍ട്ടി പരസ്യനിലപാട് എടുക്കണം’; സിപിഐഎം ജില്ലാ […]

കണ്ണൂര്‍ പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂര്‍ പയ്യാവൂരില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ആക്രമിച്ചതെന്നാണ് വിവരം. അക്രമത്തിനിടെ നിധീഷിന്റെ ഭാര്യ ശ്രുതിക്ക് പരിക്കേറ്റു. കൊല്ലപ്പണിക്കാരനായ നിധീഷിനെ ആക്രമിച്ചത് ആരെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു. Also Read; ‘ഇവിലെ പാലമാണ് അനുയോജ്യം, അശാസ്ത്രീയതയെക്കുറിച്ച് ആദ്യമേ പറഞ്ഞതാണ്’; പി കെ കുഞ്ഞാലിക്കുട്ടി

മൂന്ന് വയസ്സുകാരിയുടെ കൊലപാതകം; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് മൂന്ന് വയസുകാരി കല്യാണിയുടെ മരണത്തില്‍ അമ്മ സന്ധ്യക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. കുട്ടിയെ അമ്മ സന്ധ്യ എന്തിന് കൊലപ്പെടുത്തി എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ അടക്കം വ്യക്തത തേടി പോലീസ് സന്ധ്യയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. സന്ധ്യയുടെ അറസ്റ്റ് പോലീസ് ഉടന്‍ രേഖപ്പെടുത്തും. Also Read; ആശാ വര്‍ക്കര്‍മാരുടെ സമരം ഇന്ന് നൂറാം ദിനത്തിലേക്ക് സന്ധ്യ കുട്ടിയെ മുന്‍പും അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതിനിടെ സന്ധ്യ ഭര്‍തൃവീട്ടില്‍ പീഡനം […]

മുക്കുപണ്ടം പണയം വെച്ച് സ്വന്തം മരണവാര്‍ത്ത നല്‍കി മുങ്ങിയയാള്‍ പിടിയില്‍

കോട്ടയം: മുക്കുപണ്ടം പണയം വെച്ച ശേഷം മരിച്ചെന്ന് സ്വയം വാര്‍ത്ത നല്‍കി മുങ്ങിയയാള്‍ പിടിയില്‍. കോട്ടയം കുമാരനെല്ലൂര്‍ സ്വദേശി സജീവ് എം ആറിനെയാണ് ഗാന്ധിനഗര്‍ പോലീസ് പിടികൂടിയത്. 2024ലെ കേസിലാണ് ഗാന്ധിനഗര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. Also Read; എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെകട്ടറി കോട്ടയം കുമാരനെല്ലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് നാലു തവണയായി സ്വര്‍ണ്ണം പണയം വെച്ച് നാലു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപയാണ് പ്രതി വാങ്ങിയത്. പിന്നീട് […]

കരുനാഗപ്പള്ളി കൊലപാതകം; കൊലപാതകത്തിന് മുമ്പ് പ്രതികള്‍ റിഹേഴ്‌സല്‍ നടത്തിയെന്ന് വിവരം

കൊല്ലം: കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ കൊലപാതകത്തിന് മുമ്പ് റിഹേഴ്‌സല്‍ നടത്തിയെന്ന വിവരം പോലീസിന് ലഭിച്ചു. ഓച്ചിറ മേമന സ്വദേശിയായ കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടില്‍ വെച്ചായിരുന്നു പരിശീലനം. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചു എന്നാണ് വിവരം. Also Read; മ്യാന്‍മര്‍, തായ്‌ലന്റ് ഭൂചലനം; സഹായഹസ്തവുമായി ഇന്ത്യ മനു ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ വീട്ടില്‍ വെച്ചുനടന്ന പരിശീലനത്തിന് ശേഷം വീട്ടുമുറ്റത്ത് കിടന്ന കാറിലാണ് പ്രതികള്‍ കൊലപാതകം നടത്താന്‍ എത്തിയതെന്നാണ് പോലീസ് […]

കൊല്ലത്ത് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തി; അരമണിക്കൂറിനിടെ മറ്റൊരു ആക്രമണം കൂടി, അന്വേഷണമാരംഭിച്ച് പോലീസ്

കൊല്ലം: കൊല്ലത്ത് യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയതിന് പിന്നാലെ അരമണിക്കൂറിനുള്ളില്‍ മറ്റൊരു ആക്രമണം കൂടി. ഓച്ചിറ വവ്വാക്കാവില്‍ അനീറെന്ന യുവാവിനെയാണ് വെട്ടിക്കൊലപ്പെടുത്താന്‍ ഒരുസംഘം ശ്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അനീറിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കാറിലെത്തിയ സംഘം യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. Also Read; ഷഹബാസ് വധക്കേസ്; മുതിര്‍ന്നവരുടെ പങ്കുകൂടി അന്വേഷിക്കണം, കുടുംബം മുഖ്യമന്ത്രിയെ കാണും കരുനാഗപ്പള്ളി താച്ചയില്‍മുക്കില്‍ വധശ്രമക്കേസ് പ്രതി സന്തോഷിനെ കൊലപ്പെടുത്തിയ അതേ സംഘമാണ് അനീറിനേയും ആക്രമിച്ചതെന്നാണ് […]

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച സംഭവം; പ്രതികളെ വെറുതെ വിട്ടു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ടു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ 7 പ്രതികളെയാണ് വെറുതെ വിട്ടത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. തെളിവുകളുടെ അഭാവത്തിലാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടി.] Also Read; കോണ്‍ഗ്രസില്‍ നിന്നും പണം വാങ്ങി രാജീവ് ചന്ദ്രശേഖറിനെ പരാജയപ്പെടുത്തി; വിവി രാജേഷിനെതിരെ പോസ്റ്റര്‍ പ്രതിഷേധം 2022 ആഗസ്റ്റ് 31 ന് ബുധനാഴ്ച രാവിലെ 10 മണിയോടെ മെഡിക്കല്‍ കോളേജിലെ സന്ദര്‍ശക ഗേറ്റിലായിരുന്നു സംഭവം. ഡിവൈഎഫ്‌ഐ നേതാവിന്റെ കുടുംബത്തെ ആശുപത്രിയിലേക്ക് […]

വടക്കന്‍ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളിലൊന്ന് താമരശ്ശേരി; പരിശോധന കര്‍ശനമാക്കി

കോഴിക്കോട്: താമരശ്ശേരിയിലെ ലഹരി സംഘങ്ങള്‍ക്കെതിരെ പരിശോധന ശക്തമാക്കിയതായി കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര. വടക്കന്‍ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് താമരശ്ശേരി. അതിനാല്‍ ഇവിടെ വാഹന പരിശോധന ഉള്‍പ്പെടെ കര്‍ശനമാക്കിയിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മുന്‍കാലങ്ങളെ അപേക്ഷിച്ച് ലഹരി കേസുകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്. വടക്കന്‍ കേരളത്തിലെ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് താമരശ്ശേരി. ഷിബിലയുടെ പരാതിയില്‍ നടപടിയെടുക്കുന്നതില്‍ പോലീസ് ബോധപൂര്‍വ്വം വീഴ്ച വരുത്തിയിട്ടില്ല. […]

കുഴല്‍ കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യവയസ്‌കന് വെട്ടേറ്റു

തൃശ്ശൂര്‍: കല്ലമ്പാറയില്‍ കുഴല്‍ കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മധ്യവയസ്‌കന് വെട്ടേറ്റു. കല്ലമ്പാറ സ്വദേശി കൊച്ചുവീട്ടില്‍ മോഹനനാണ് വെട്ടേറ്റത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതി കല്ലമ്പാറ സ്വദേശി ഏലിയാസിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. Also Read; ആശമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐഎന്‍ടിയുസി നിലപാട് തള്ളി കോണ്‍ഗ്രസ് ഞായറാഴ്ച്ച ഉച്ചതിരിഞ്ഞായിരുന്നു സംഭവം. കല്ലമ്പാറ അടങ്ങളം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. അതിനിടയിലാണ് കഴിഞ്ഞ ദിവസം പ്രദേശത്ത് കുഴല്‍ക്കിണര്‍ നിര്‍മാണം ആരംഭിച്ചത്. കിണറില്‍ നിന്നുള്ള വെള്ളം ഏലിയാസിന്റെ […]

പെണ്‍ സുഹൃത്തിന് ഹലോ സന്ദേശം അയച്ചു, യുവാവിനെ സിനിമ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി

ആലപ്പുഴ: ആലപ്പുഴ അരൂക്കുറ്റിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി വീട്ടില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. അരൂക്കുറ്റി സ്വദേശി ജിബിന്‍ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരവധി കേസുകളില്‍ പ്രതിയായ പ്രഭജിത്, കൂട്ടാളി സിന്തല്‍ എന്നിവര്‍ ചേര്‍ന്നാണ് ജിബിനെ മര്‍ദിച്ചതെന്ന് സഹോദരന്‍ ലിബിന്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പ്രഭജിത്തിന്റെ പെണ്‍ സുഹൃത്തിന് ഹലോ സന്ദേശം അയച്ചെന്ന് പറഞ്ഞാണ് മര്‍ദനമെന്നും സഹോദരന്‍ ലിബിന്‍ ആരോപിച്ചു. Also Read; ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത് ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാനല്ല, തന്റെ ചുമതല […]