അട്ടപ്പാടിയില്‍ മകന്‍ അമ്മയെ തലക്കടിച്ചു കൊന്നു

പാലക്കാട്: അട്ടപ്പാടി അരളികോണത്തില്‍ അമ്മയെ മകന്‍ തലക്കടിച്ചു കൊന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. രേഷി (55) ആണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്സ് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. Also Read; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില അതീവഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രദേശവാസികളാണ് രേഷിയെ ചോരയില്‍ കുളിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചതോടെ മകന്‍ രഘു (35)വിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുടുംബ പ്രശ്നമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ജേഷ്ഠനെ കൊല്ലാന്‍ ലോറി കടയിലേക്ക് ഇടിച്ചുകയറ്റി; അനുജന്‍ അറസ്റ്റില്‍

മലപ്പുറം: കോട്ടക്കല്‍ തോക്കാംപാറയില്‍ കടയിലേക്ക് ലോറി ഇടിച്ചുകയറ്റി ജ്യേഷ്ഠനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ അനുജന്‍ അറസ്റ്റില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 11.15-ഓടെയാണ് സംഭവം. തോക്കാംപാറയിലെ കുഞ്ഞലവിയുടെ പലചരക്ക് കടയിലേക്ക് മാടക്കന്‍ അബൂബക്കര്‍ (38) മനഃപൂര്‍വ്വം ലോറി ഇടിച്ചുകയറ്റുകയായിരുന്നു. കടയില്‍നിന്ന് സാധനം വാങ്ങിപ്പോവുകയായിരുന്ന ജ്യേഷ്ഠന്‍ മാടക്കന്‍ ഉമ്മറിനെ (42) ലക്ഷ്യംവെച്ചായിരുന്നു അപകടമുണ്ടാക്കിയതെന്നാണ് ആരോപണം. Also Read; 18 തികഞ്ഞാല്‍ ഇഷ്ടവിവാഹത്തിന് നിയമവുമായി യുഎഇ; മാതാപിതാക്കളുടെ എതിര്‍പ്പ് പരിഗണിക്കില്ല ഇതുസംബന്ധിച്ച് കടയുടമയുടെ പരാതിയില്‍ അബൂബക്കറിനെ കോട്ടയ്ക്കല്‍ പോലീസ് അറസ്റ്റുചെയ്തു. ഉമ്മറടക്കമുള്ള ആളുകള്‍ സംഭവസ്ഥലത്തു […]

പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞു; പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി പതിനാലുകാരന്‍

ഫരീദാബാദ്: പോക്കറ്റില്‍ നിന്ന് പണം മോഷ്ടിച്ചതിന് വഴക്ക് പറഞ്ഞ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്തി പതിനാലുകാരനായ മകന്‍. ഹരിയാനയിലെ ഫരീദാബാദില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റാണ് അജയ് നഗര്‍ പാര്‍ട്ട് 2ല്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുഹമ്മദ് അലീം (55) മരിച്ചത്. Also Read; ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണം; രണ്ട് ശ്വാസകോശത്തിലും ന്യുമോണിയ പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന് മുകള്‍ നിയലില്‍ നിന്ന് അലീമിന്റെ നിലവിളി കേട്ടാണ് വീട്ടുടമസ്ഥനായ റിയാസുദ്ദീന്‍ ഉണര്‍ന്നത്. മുകളില്‍ എത്തി നോക്കുമ്പോള്‍ വാതില്‍ പൂട്ടിയ […]

പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദനം; കുട്ടിയുടെ കര്‍ണപടം തകര്‍ന്നു

കോഴിക്കോട്: പയ്യോളിയില്‍ എട്ടാം ക്ലാസുകാരന് ക്രൂരമര്‍ദനം. മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് കുട്ടിയെ ആക്രമിച്ചത്. ഫുട്‌ബോള്‍താരമായ വിദ്യാര്‍ഥി പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു ആക്രമണം. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണപടം തകര്‍ന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോള്‍ ചികിത്സയിലാണ്. Also Read; റെയില്‍വേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ ‘ഹോള്‍ഡിങ് ഏരിയ’ പദ്ധതിയുമായി റെയില്‍വേ മന്ത്രി രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. ആക്രമണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇരു സ്‌കൂളുകളിലേയും വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. പോലീസ് നടപടി സ്വീകരിക്കാന്‍ വൈകിയെന്നും എസ് […]

ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 18 വര്‍ഷത്തിന് ശേഷം പിടിയില്‍; മറ്റൊരു പേരില്‍ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു

കോഴിക്കോട്: ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ മോഷണ കേസിലെ പ്രതി 18 വര്‍ഷത്തിനു ശേഷം പിടിയില്‍. കോഴിക്കോട് കക്കയം സ്വദേശി മമ്പാട് വീട്ടില്‍ സക്കീറിനെ (39) ആണ് ഡി സി പി അരുണ്‍ കെ പവിത്രന്റെ കീഴിലുള്ള സിറ്റി ക്രൈം സ്‌ക്വാഡ് പിടികൂടിയത്. 2006ല്‍ കക്കോടിയിലെ അനുരൂപ് ഹോട്ടല്‍ പൊളിച്ചു മോഷണം നടത്തിയതിന് സക്കീറിനെ പോലീസ് പിടികൂടിയിരുന്നു. എന്നാല്‍, ജാമ്യത്തിലിറങ്ങിയ പ്രതി കോടതിയില്‍ ഹാജരാവാതെ മുങ്ങുകയായിരുന്നു. Also Read; കേന്ദ്രസര്‍ക്കാരിന് മനുഷ്യത്വമില്ല; ആവശ്യമെങ്കില്‍ സിപിഐഎമ്മുമായി യോജിച്ച് സമരം […]

കിളിയൂരില്‍ അച്ഛനെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി കൂടുതല്‍ കണ്ടത് മാര്‍ക്കോയിലെ ഗാനം

തിരുവനന്തപുരം: കിളിയൂര്‍ ജോസിന്റെ കൊലപാതകത്തിലെ പ്രതി പ്രജിന്‍ യൂട്യൂബില്‍ ഏറ്റവുമധികം കണ്ടത് മാര്‍ക്കോ സിനിമയിലെ ‘ആണായി പിറന്നോനെ ദൈവം പാതി സാത്താനെ’ എന്ന ഗാനമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ട് വീട്ടില്‍ തര്‍ക്കം നടന്നിരുന്നെന്നും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. Also Read; പ്രധാനപ്പെട്ട നടീ നടന്മാര്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ച് പണം നല്‍കണം; അതില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാന്‍ മെഡിക്കല്‍ പഠനത്തിനായി പ്രജിനെ അയച്ചതിലടക്കം കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ജോസിന്റെ കൊലപാതകത്തിനു മുന്‍പ് സിനിമ […]

ചെന്താമരയെ പേടി; നാല് സാക്ഷികള്‍ മൊഴി മാറ്റി

പാലക്കാട്: പോത്തുണ്ടി ഇരട്ടക്കൊലപാതകക്കേസില്‍ പ്രതി ചെന്താമരയ്ക്കെതിരെ മൊഴി നല്‍കിയ നാല് പേര്‍ മൊഴി മാറ്റി. ചെന്താമരയെ പേടിച്ചാണ് ഇവര്‍ മൊഴി മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഭാവിയില്‍ മൊഴി മാറ്റാനുള്ള സാധ്യത കണക്കിലെടുത്ത് എട്ട് പേരുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. Also Read; അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആന അവശനിലയില്‍; ആനയെ പിടികൂടി കൂട്ടിലെത്തിച്ച് പരിശോധന നടത്തും ചെന്താമര ഭീഷണിപ്പെടുത്തുന്നത് കണ്ടെന്നും കൊലപാതകം നടത്തിയ ശേഷം കടന്ന് കളയുന്നത് കണ്ടെന്നും മൊഴി നല്‍കിയവരാണ് ഇപ്പോള്‍ മൊഴി […]

പകുതി വില തട്ടിപ്പില്‍ അനന്തുകൃഷ്ണനും ആനന്ദകുമാറിനുമെതിരെ കൂടുതല്‍ കേസ്

കൊച്ചി: പകുതി വില തട്ടിപ്പില്‍ അനന്തുകൃഷ്ണനും ആനന്ദകുമാറിനുമെതിരെ കൂടുതല്‍ കേസുകള്‍. 918 പേരില്‍ നിന്ന് ആറുകോടി 32 ലക്ഷം തട്ടിയെന്ന പരാതിയില്‍ കോഴിക്കോട് ഫറോഖ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തു. ഇതിനിടെ, ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നല്‍കിയതെന്ന വെളിപ്പെടുത്തലുമായി ഇടുക്കിയിലെ സീഡ് സൊസൈറ്റി അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം തട്ടിപ്പ് കേസില്‍ പ്രതിയായ അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി […]

കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറുത്തു; മകന്‍ കസ്റ്റഡിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് അമ്മയുടെ കഴുത്തറുത്ത് മകന്‍. അതീവ ഗുരുതരമായി പരിക്കേറ്റ സീനത്ത് (53) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയെ ക്രൂരമായി പരിക്കേല്‍പ്പിച്ച മകന്‍ മുഹമ്മദ് (24) നെ കൊടുങ്ങല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മകന്‍ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

തൃക്കാക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ച് എഎസ്‌ഐയുടെ തലയ്ക്ക് പരിക്കേറ്റു

കൊച്ചി: തൃക്കാക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ച് എഎസ്‌ഐയുടെ തലയ്ക്ക് പരിക്കേറ്റു. തൃക്കാക്കര എഎസ്‌ഐ ഷിബിയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ ഹിമാചല്‍ പ്രദേശ് സ്വദേശി ധനഞ്ജയിനെ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read; സംസ്ഥാനത്ത് ഉയര്‍ന്ന താപനില; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതരസംസ്ഥാന തൊഴിലാളി മദ്യപിച്ച് അക്രമാസക്തനായെന്ന വിവരമറിഞ്ഞാണ് എഎസ്‌ഐയും പോലീസുകാരും സംഭവസ്ഥലത്തെത്തിയത്. ഇതിനുപിന്നാലെയാണ് അക്രമി കല്ലെടുത്ത് എഎസ്‌ഐയുടെ തലയ്ക്കെറിഞ്ഞത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എഎസ്‌ഐയുടെ തലയ്ക്ക് ഏഴു തുന്നലുണ്ട്. Join with metro […]