കഠിനംകുളം കൊലപാതകം ; പ്രതി രക്ഷപ്പെട്ട സ്‌കൂട്ടര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നും കണ്ടെത്തി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരം കഠിനം കുളത്തെ ആതിരയുടെ കൊലപാതകത്തില്‍ പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്‌കൂട്ടര്‍ കണ്ടെത്തി. ചിറയന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. ഇത് കൊല്ലപ്പെട്ട ആതിരയുടെ സ്‌കൂട്ടറാണ്. ഇന്നലെ രാവിലെയാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നാലെ എറണാകുളം സ്വദേശിയായ പ്രതി വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടറുമായി രക്ഷപ്പെട്ടുവെന്നാണ് പോലീസ് നിഗമനം. ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് റെയില്‍വേ സ്‌റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് വാഹനം കണ്ടെത്തുകയായിരുന്നു. Also Read ; അനധികൃതമായി 11 […]

കൊല്‍ക്കത്ത ബലാത്സംഗക്കൊല: കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. യുവ ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഞ്ജയ് റോയ്ക്ക് ഇന്നലെ കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തമാണ് വിധിച്ചത്. സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ടുള്ള പരാമര്‍ശവും കോടതി വിധിയിലുണ്ടായിരുന്നു. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് കോടതി ചൂണ്ടിക്കാണിച്ചു. സ്ത്രീസുരക്ഷയില്‍ സര്‍ക്കാര്‍ പരാജയമെന്നും ശിക്ഷാവിധിയില്‍ കോടതി പറഞ്ഞിരുന്നു. Also Read;പാലക്കാട് […]

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി റിതുവുമായി ഇന്ന് തെളിവെടുപ്പ് നടത്തും

കൊച്ചി: പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി റിതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. ജനരോഷം കണക്കിലെടുത്ത് വന്‍ സുരക്ഷയിലാകും പ്രതിയെ തെളിവെടുപ്പിന് എത്തിക്കുക. രാവിലെത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്കാകും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. നിലവില്‍ 5 ദിവസത്തേക്ക് വടക്കേക്കര പോലീസിന്റെ കസ്റ്റഡിയില്‍ ആണ് പ്രതി റിതു ഉള്ളത്. അതേ സമയം ചികിത്സയിലുള്ള ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തലയില്‍ ശസ്ത്രക്രിയ ചെയ്‌തെങ്കിലും ബോധം തിരിച്ചു കിട്ടിയിട്ടില്ല. ജിതിന്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. Also Read; എടപ്പാളില്‍ […]

‘ജന്മം നല്‍കിയതിനുള്ള ശിക്ഷ നടപ്പാക്കി’ ; അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം ആഷിഖ് നാട്ടുകാരോട് പറഞ്ഞു

കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ മകന്‍ ആഷിഖ് നേരത്തെ രണ്ട് തവണ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. ആഷിഖ് അമ്മയോട് നിരന്തരം പണം ആവശ്യപ്പെട്ടിരുന്നതായും അമ്മയുടെ പേരിലുള്ള സ്ഥലം വില്‍ക്കുവാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. അമ്മയെ കൊല്ലണമെന്ന് പ്രതി ചിലരോട് പറഞ്ഞിരുന്നെന്നും പോലീസ് വ്യക്തമാക്കി. Also Read ; കുസാറ്റ് അപകടം; കുറ്റപത്രം സമര്‍പ്പിച്ചു, മുന്‍ പ്രിന്‍സിപ്പലടക്കം മൂന്ന് പ്രതികള്‍ ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. താമരശ്ശേരി ഇരിങ്ങാപ്പുഴയ്ക്ക് സമീപം ചോഴിയോടാണ് സംഭവം. […]

ഹണി റോസിന്റെ പരാതി; രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്

കൊച്ചി: നടിഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. പരാതിയില്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വിഷയത്തില്‍ കൂടുതല്‍ നിയമോപദേശം തേടും. കഴിഞ്ഞ ദിവസം ഹൈക്കോടതി സെന്‍ട്രല്‍ പോലീസിനോട് നിലപാട് തേടിയിരുന്നു. എന്നാല്‍ കേസെടുക്കാന്‍ വകുപ്പുകളില്ലെന്നായിരുന്നു പോലീസ് കോടതിയില്‍ വ്യക്തമാക്കിയത്. പരാതിയുടെ സ്വഭാവമനുസരിച്ച് കോടതി മുഖാന്തരമാണ് കേസില്‍ തുടര്‍നടപടി സ്വീകരിക്കാനാകുക. ഇക്കാര്യം ഹണി റോസിനോടും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. Also Read; സെയ്ഫിന്റെയും കരീനയുടേയും മൊഴിയെടുത്ത് പോലീസ് ; പ്രതിയുടെ പുതിയ ചിത്രങ്ങള്‍ പുറത്ത് ചാനല്‍ ചര്‍ച്ചകളിലൂടെയും […]

ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി, ശിക്ഷാ വിധി നാളെ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടു. അതേസമയം മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മലകുമാര്‍ നായരും കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തെളിവുകളുടെ അഭാവത്തിലാണ് അമ്മയെ വെറുതെ വിട്ടത്. ഇവര്‍ക്കുള്ള ശിക്ഷാ വിധി നാളെയുണ്ടാകും. കാമുകിയായിരുന്ന ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനുമെതിരെ ഗൂഢാലോചനാ കുറ്റമാണ് […]

ചേന്ദമംഗലം കൂട്ടക്കൊല ; ജിതിനെ ആക്രമിക്കാനായിരുന്നു ഉദ്ദേശം,തടയാന്‍ ശ്രമിച്ചപ്പോള്‍ എല്ലാവരെയും ആക്രമിച്ചെന്ന് പ്രതി

കൊച്ചി : ചേന്ദമംഗലത്തെ കൂട്ടകൊലക്കേസില്‍ പ്രതിയായ ഋതു ജയന്റെ മൊഴി പുറത്ത്. ആക്രമണത്തില്‍ പരിക്കേറ്റ ജിതിന്‍ ബോസിനെ മാത്രം ആക്രമിക്കാനായിരുന്നു ഉദ്ദേശമെന്നും എന്നാല്‍ ജിതിനെ ആക്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചപ്പോഴാണ് വേണുവിനെയും ഉഷയെയും ആക്രമിച്ചത്. പിന്നാലെ തടയാന്‍ ശ്രമിച്ച വിനീഷയെ തലയ്ക്കടിക്കുകയായിരുന്നുവെന്നും പ്രതി മൊഴി നല്‍കി. ഋതുവിന്റെ അയല്‍വാസികളാണ് മരിച്ച വേണുവും കുടുംബവും. ഇവരുമായി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഋതു തര്‍ക്കത്തിലായിരുന്നു. കൂടാതെ ഋതുവിന്റെ വിദേശത്തുള്ള സഹോദരിയെ ജിതിന്‍ നിരന്തരം അധിക്ഷേപിച്ചിരുന്നെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതാണ് ഋതുവിന് […]

തൃശൂർ ചിൽഡ്രൻസ് ഹോമിൽ 15കാരൻ 17കാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂര്‍ : തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ 17 കാരന്‍ കൊല്ലപ്പെട്ട നിലയില്‍. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്.അങ്കിത്തിനെ കൊലപ്പെടുത്തിയത് ഇതേ ഹോമിലുള്ള 15 വയസുകാരനാണ്. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചാണ് അങ്കിത് കൊലപ്പെടുത്തിയത്. ഇന്ന് രാവിലെ 6.30 ഓടെയാണ് സംഭവമുണ്ടായത്. Also Read ; ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു അതേസമയം കുട്ടികള്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാകുന്നത് പതിവായിരുന്നതായാണ് വിവരം. സംഭവം നടക്കുന്നതിന് തലേദിവസം കൊല്ലപ്പെട്ട അങ്കിത് 15 കാരനെ മര്‍ദിച്ചിരുന്നു. മുഖത്തും അടിച്ചിരുന്നു. ഇന്ന് […]

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്റെ ബാന്ദ്ര വെസ്റ്റിലെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കവര്‍ച്ച നടത്താന്‍ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. Also Read; നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ സമാധി തുറന്നു; പോസ്റ്റ്‌മോര്‍ട്ടത്തില്‍ മൂന്ന് തലത്തിലുള്ള പരിശോധന നടത്തും നടന്റെ വീട്ടില്‍ കവര്‍ച്ച നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വീട്ടില്‍ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ് നടനെ അക്രമികള്‍ കുത്തി പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ […]

പത്തനംതിട്ട പീഡനക്കേസ്; അറസ്റ്റിലായത് 44 പേര്‍, പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു

പത്തനംതിട്ട: പത്തനംതിട്ട പീഡന കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്ത് അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. ഇതോടെ 44 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇനിയും 15 പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഡിഐജി അജിത ബീഗം പറഞ്ഞു. ഇതില്‍ 2 പേര്‍ വിദേശത്താണെന്നും ഇവര്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അജിത ബീഗം വ്യക്തമാക്കി. Also […]