അനധികൃതമായി ഹോട്ടല്‍ പൊളിച്ചു; റാണ ദഗ്ഗുബാട്ടിക്കും വെങ്കടേഷ് ദഗ്ഗുബാട്ടിക്കുമെതിരെ കേസെടുത്ത് പോലീസ്

തെലുങ്ക് സിനിമാതാരം വെങ്കടേഷ് ദഗ്ഗുബാട്ടിക്കും മരുമകനും സൂപ്പര്‍താരവുമായ റാണ ദഗ്ഗുബാട്ടിക്കും എതിരെ കേസെടുത്ത് പോലീസ്. ഫിലിം നഗറില്‍ പ്രവര്‍ത്തിച്ചിരുന്ന ഡെക്കാന്‍ കിച്ചണ്‍ ഹോട്ടല്‍ പൊളിച്ചതുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുവരേയും കൂടാതെ റാണയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, പിതാവ് സുരേഷ് ബാബു ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ വെങ്കടേഷും റാണയുമാണ്. ഇവര്‍ക്കെതിരെ ഐ.പി.സി 448, 452, 458 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. […]

പത്തനംതിട്ട പീഡനം ; അന്വേഷണത്തിന് 25 അംഗ പ്രത്യേക സംഘം

പത്തനംതിട്ട : പത്തനംതിട്ടയില്‍ കായികതാരം പീഡനത്തിനിരയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉള്‍പ്പെടെ 25 അംഗ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണമേല്‍നോട്ടം ഡിഐജിക്ക് കൈമാറിയത്. Also Read ; ഹണിറോസിന്റെ പരാതി ; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍ പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാകും അന്വേഷണ […]

പോലീസില്‍ പരാതി നല്‍കിയതിന് അച്ഛനെ കൊന്നു; മകന് ജീവപര്യന്തം കഠിന തടവും 1 ലക്ഷം രൂപ പിഴയും

കൊല്ലം: അച്ഛനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഇരവിപുരം തെക്കേവിള സ്‌നേഹ നഗര്‍ – 163, വെളിയില്‍ വീട്ടില്‍ സത്യബാബുവിനെയാണ് മകന്‍ രാഹുല്‍ സത്യന്‍ കൊലപ്പെടുത്തിയത്. Also Read ; റോഡ് മുറിച്ചു കടക്കവേ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു; രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍.വിനോദാണ് കേസില്‍ ശിക്ഷ വിധിച്ചത്. 2022 ഡിസംബര്‍ 21-നാണ് കേസിനാസ്പദമായ […]

റിജിത്ത് വധക്കേസ്; 9 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

കൊച്ചി: കണ്ണപുരത്തെ ഡിഐഎഫ്ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കുറ്റക്കാരാണെന്ന് കോടതി വിധിച്ച ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം വിധിക്കുകയായിരുന്നു. ഇതുകൂടാതെ പ്രതികള്‍ ഒരു ലക്ഷം രൂപ വീതം പിഴയും അടക്കണം. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണ വേളയില്‍ മരണപ്പെട്ടു. ഇയാള്‍ ഉള്‍പ്പെടെ 10 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. Also Read; പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ അപകടം; പരുക്കേറ്റ ശ്രീതേജിനെ […]

ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ കേസെടുത്തു

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്ന നടി ഹണി റോസിന്റെ പരാതിയില്‍ 27 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലീസ് 30 പേര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടവര്‍ക്ക് എതിരെ ഞായറാഴ്ചയാണ് നടി […]

പെരിയ ഇരട്ട കൊലക്കേസ്: ശിക്ഷിക്കപ്പെട്ട 9 പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: പെരിയ ഇരട്ട കൊലക്കേസിലെ കുറ്റവാളികളായ ഒന്‍പതു പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് കുറ്റവാളികളായ രഞ്ജിത്ത്, സുധീഷ്, ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 8.15 നാണ് സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ച 9 പേരെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയത്. കോടതി നിര്‍ദേശപ്രകാരമാണ് മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. Join with […]

അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം ; നാടുവിട്ട് വീട്ടുജോലിക്കാരനായി, നാലരമാസത്തിന് ശേഷം അറസ്റ്റ്

കുണ്ടറ: കൊല്ലം കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചു. കുണ്ടറ പടപ്പക്കര പുഷ്പവിലാസത്തില്‍ അഖിലിനെയാണ് നാലര മാസത്തിന് ശേഷം പിടികൂടിയത്. ശ്രീനഗറില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ വളരെ തന്ത്രപൂര്‍വമാണ് പോലീസ് പിടികൂടിയത്. Also Read ; കലൂർ അപകടം; സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ 2024 ഓഗസ്റ്റ് 16-ന് ഉച്ചയ്ക്ക് രണ്ടോടെയാണ് മുത്തച്ഛന്‍ ആന്റണിയെ (77) ചുറ്റിക ഉപയോഗിച്ച് ഇയാള്‍ തലയ്ക്കടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന്, ഹോംനഴ്‌സ് ഏജന്‍സി നടത്തുന്ന […]

പുതുവര്‍ഷ പുലരിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം ; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: ലോകം പുതുവര്‍ഷത്തെ വരവേറ്റ പുലരിയില്‍ തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. സംഭവത്തില്‍ പതിനാലുകാരന്‍ കസ്റ്റഡിയില്‍. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പോലീസ് പിടികൂടി. തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ (30) ആണ് പുതുവര്‍ഷ രാവില്‍ കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പോലീസ് പറഞ്ഞു. അതേസമയം കേസില്‍ അറസ്റ്റിലായ പതിനാലുകാരനായ കുട്ടി നേരത്തെ സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകള്‍ ആണോ എന്ന് […]

ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അച്ഛനെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

മൈസൂരു: ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അച്ഛനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പ(60)യെയാണ് മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ പാണ്ഡുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ 26 ന് അച്ഛന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പോലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മ്യതദേഹം […]

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്. അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സൂരജ് പരോളിന് ശ്രമിച്ചത്. എന്നാല്‍ ജയില്‍ അധികൃതര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ക്രമക്കേട് കണ്ടെത്തിയതോടെ സൂരജിന്റെ കള്ളം പൊളിയുകയായിരുന്നു. സംഭവത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പോലീസ് കേസെടുത്തു. Also Read; ലോക ചെസില്‍ ഇന്ത്യക്ക് വീണ്ടും ചരിത്രനേട്ടം; വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞ് കൊനേരു ഹംപി ഭാര്യ ഉത്രയെ […]