അന്‍സലിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; പെണ്‍സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: കോതമംഗലത്ത് വിഷം ഉള്ളില്‍ച്ചെന്ന് യുവാവിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. സംഭവത്തില്‍ ചേലോട് സ്വദേശി അദീനയെ അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സലിനെയാണ് യുവതി കൊലപ്പെടുത്തിയത്. യുവതിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു. ഇക്കാരണം കൊണ്ട് അന്‍സലിനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇരുവര്‍ തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങളും ഉണ്ടായിരുന്നു. പാരാക്വിറ്റ് കളനാശിനിയാണ് യുവതി അന്‍സലിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത്. ചേലോടുള്ള കടയില്‍ നിന്ന് യുവതി കളനാശിനി വാങ്ങി വീട്ടില്‍ സൂക്ഷിക്കുകയായിരുന്നു. കീടനാശിനിയുടെ കുപ്പി അദീനയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. […]

വിപഞ്ചികയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

തിരുവനന്തപുരം: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യാനൊരുങ്ങുന്നത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ ആണ്. Also Read;മഴ: ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും നാട്ടിലെത്തിയിട്ടുണ്ട്. നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ ഉണ്ടായേക്കും. […]

ആവശ്യത്തിന് ടച്ചിങ്‌സ് നല്‍കിയില്ല; തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂര്‍: തൃശൂര്‍ പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രന്‍ (64)ആണ് കൊല്ലപ്പെട്ടത്. അളഗപ്പനഗര്‍ സ്വദേശി ഫിജോ ജോണിനെ (40) അറസ്റ്റ് ചെയ്തു. കൊച്ചിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി. ഇന്നലെ പുതുക്കാട് മേ ഫെയര്‍ ബാറിന് പുറത്താണ് സംഭവം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വേണ്ടത്ര ടെച്ചിങ്സ് നല്‍കിയില്ലെന്നാരോപിച്ച് ഉണ്ടായ തര്‍ക്കമാണ് പകയിലേക്കും കൊലപാതകത്തിലും കലാശിച്ചത്. വാക്കുതര്‍ക്കത്തിനും കയ്യാങ്കളിക്കും പിന്നാലെ ബാറില്‍ നിന്നും പുറത്തിറങ്ങി തൃശൂരിലേക്ക് പോയ പ്രതി […]

അമ്മയെക്കുറിച്ച് മോശമായി സംസാരിച്ചു; എഎസ്‌ഐയായ കാമുകിയെ കൊലപ്പെടുത്തി സൈനികന്‍

അഹമ്മദാബാദ്: പോലീസ് ഉദ്യോഗസ്ഥയായ കാമുകിയെ കൊലപ്പെടുത്തിയ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് സംഭവം നടന്നത്. കച്ചിലെ അഞ്ജര്‍ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയ അരുണാബെന്‍ നാഥുഭായ് ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ ലിവ്-ഇന്‍ പങ്കാളിയായ സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ദിലീപ് ഡാങ്ചിയെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ശേഷം ഇയാള്‍ അരുണാബെന്‍ ജോലി ചെയ്യുന്ന അതേ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. Also Read; ഷാര്‍ജയില്‍ മലയാളി യുവതി അതുല്യയുടെ മരണം; ഭര്‍ത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് […]

ഷാര്‍ജയില്‍ ജീവനൊടുക്കിയ യുവതിയുടെ ആത്മഹത്യാകുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനുമെതിരെ ഗുരുതര പരാമര്‍ശം

യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര പരാമര്‍ശം. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ലെന്നും ഒരിക്കലും കൊലയാളികളെ വെറുതെ വിടരുതെന്നും വിപഞ്ചിക കുറിപ്പില്‍ പറയുന്നത്. Also Read; കീം പരീക്ഷാഫലം; സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ സദുദ്ദേശപരം: മന്ത്രി ആര്‍ ബിന്ദു തന്റെ മരണത്തില്‍ ഒന്നാം പ്രതികള്‍ നാത്തൂനായ നീതു, നിതീഷ് […]

നടി ആലിയ ഭട്ടിന്റെ വ്യാജ ഒപ്പിട്ട് 77 ലക്ഷം തട്ടി; മുന്‍ മാനേജര്‍ അറസ്റ്റില്‍

മുംബൈ: നടി ആലിയ ഭട്ടിന്റെ വ്യാജ ഒപ്പിട്ട് പണം തട്ടിയ മുന്‍ മാനേജര്‍ അറസ്റ്റില്‍. 32കാരിയായ വേദിക പ്രകാശ് ഷെട്ടിയാണ് 77 ലക്ഷം തട്ടിയെടുത്തെന്ന കേസില്‍ ജുഹു പോലീസിന്റെ പിടിയിലായത്. വേദികയെ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്യുകയും പിന്നീട് മുംബൈയിലെത്തിച്ച് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. തട്ടിപ്പിന്റെ വ്യാപ്തി അറിയാനും മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്. Also Read; ദേശീയ പണിമുടക്ക്; കേരളത്തില്‍ പൂര്‍ണം സാമ്പത്തിക ക്രമക്കേടുകള്‍ക്ക് വേദികക്കെതിരെ ആലിയയുടെ അമ്മ സോണി റസ്ദാന്‍ പരാതി നല്‍കി ഏകദേശം […]

കുറ്റബോധം: 14ാം വയസില്‍ നടത്തിയ കൊലപാതകം 39 വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറഞ്ഞ് മധ്യവയസ്‌കന്‍

മലപ്പുറം: 14ാം വയസില്‍ നടത്തിയൊരു കൊലപാതകം 39 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് സ്റ്റേഷനിലെത്തി തുറന്ന് പറഞ്ഞ് മധ്യവയസ്‌കന്‍. മലപ്പുറം വേങ്ങര പോലീസ് സ്റ്റേഷനില്‍ എത്തി മുഹമ്മദലി (54) എന്നയാളാണ് കുറ്റം ഏറ്റുപറഞ്ഞത്. എന്നാല്‍, കൊല്ലപ്പെട്ടത് ആരാണെന്ന് പിടികിട്ടാത്തത് കൊണ്ട് അതാരാണെന്ന് കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് പോലീസ് കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. 1986ല്‍, നവംബറിലാണ് സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പില്‍ കൂലിപ്പണി ചെയ്തുകൊണ്ടിരിക്കെ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി […]

മേയര്‍ക്കെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍

കൊല്ലം: കൊല്ലം മേയര്‍ ഹണിബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി അനില്‍ കുമാറാണ് പോലീസിന്റെ പിടിയിലായത്. ഇയാള്‍ നേരത്തെ മേയറുടെ വീടിന് സമീപത്ത് താമസിച്ചിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. പിടിയിലായ അനില്‍ കുമാറിന്റെ പേരില്‍ പല സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു. Also Read; ചാലക്കുടിയില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു കഴിഞ്ഞ ദിവസം അനില്‍ കുമാര്‍ മേയറുടെ വീടിന് സമീപത്ത് കത്തിയുമായി നടക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇത് കൂടാതെ […]

ഭര്‍ത്താവിനെ കഴുത്തറുത്തുകൊന്ന് ഭാര്യ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: കരമനയില്‍ ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. സതീഷ്, ബിന്ദു എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ചനിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ദമ്പതികളെ പുറത്തേക്ക് കാണാത്തതിനാല്‍ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. സതീഷിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലായിരുന്നു. ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക ബാദ്ധ്യതകളെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കാരണം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ജീവനൊടുക്കിയെന്നാണ് സംശയം. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്ലൈന്‍ നമ്പരുകള്‍ […]

പോലീസ് സ്‌റ്റേഷനില്‍ ഒളിക്യാമറ വെച്ച് വനിതാ പോലീസ് വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തി; പോലീസുകാരന്‍ അറസ്റ്റില്‍

ഇടുക്കി: പോലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വെച്ച് വനിത പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരന്‍ വൈശാഖാണ് പിടിയിലായത്. Also Read; പടിയൂര്‍ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി സ്റ്റേഷനോട് ചേര്‍ന്ന് വനിത പോലീസുകാര്‍ വസ്ത്രം മാറുന്ന സ്ഥലത്താണ് ഒളി ക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ പോലീസുകാരിക്ക് ഇയാള്‍ അയച്ചു നല്‍കിയതോടെ ഉദ്യോഗസ്ഥ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വൈശാഖിനെ […]