സ്വകാര്യ ഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ടു; കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിങില്‍ 5 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു

കോട്ടയം: കോട്ടയം ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജില്‍ റാഗിങ് നടത്തിയ 5 വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സാമുവല്‍ ജോണ്‍സണ്‍, എന്‍ എസ് ജീവ, കെ പി രാഹുല്‍ രാജ്, സി റിജില്‍ ജിത്ത്, വിവേക് എന്‍പി എന്നിവര്‍ക്കെതിരെയാണ് നടപടി. ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികളെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി റാഗ് ചെയ്തത്. ആന്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിന്‍സിപ്പാള്‍ നടപടി എടുത്തത്. Also Read; പാതിവില […]

പകുതി വില തട്ടിപ്പില്‍ അനന്തുകൃഷ്ണനും ആനന്ദകുമാറിനുമെതിരെ കൂടുതല്‍ കേസ്

കൊച്ചി: പകുതി വില തട്ടിപ്പില്‍ അനന്തുകൃഷ്ണനും ആനന്ദകുമാറിനുമെതിരെ കൂടുതല്‍ കേസുകള്‍. 918 പേരില്‍ നിന്ന് ആറുകോടി 32 ലക്ഷം തട്ടിയെന്ന പരാതിയില്‍ കോഴിക്കോട് ഫറോഖ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തു. ഇതിനിടെ, ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നല്‍കിയതെന്ന വെളിപ്പെടുത്തലുമായി ഇടുക്കിയിലെ സീഡ് സൊസൈറ്റി അംഗങ്ങളും രംഗത്തെത്തിയിട്ടുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം തട്ടിപ്പ് കേസില്‍ പ്രതിയായ അനന്തു കൃഷ്ണന്റെ ജാമ്യാപേക്ഷ ഇന്ന് മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി […]

കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറുത്തു; മകന്‍ കസ്റ്റഡിയില്‍

തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് അമ്മയുടെ കഴുത്തറുത്ത് മകന്‍. അതീവ ഗുരുതരമായി പരിക്കേറ്റ സീനത്ത് (53) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയെ ക്രൂരമായി പരിക്കേല്‍പ്പിച്ച മകന്‍ മുഹമ്മദ് (24) നെ കൊടുങ്ങല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മകന്‍ ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

പാതിവില തട്ടിപ്പ് കേസ്; പണം വാങ്ങിയ രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തി അനന്തു കൃഷ്ണന്‍

കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയെന്ന് മൊഴി നല്‍കി പോലീസ് കസ്റ്റഡിയിലുള്ള പ്രതി അനന്തു കൃഷ്ണന്‍. എറണാകുളം ജില്ലയിലെ ഒരു എംഎല്‍എക്ക് ഏഴ് ലക്ഷം രൂപ, ഇടുക്കി എം പി ഡീന്‍ കുര്യാക്കോസിന് 45 ലക്ഷം രൂപ, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന് 25 ലക്ഷം രൂപ, കോട്ടയം എം പി ഫ്രാന്‍സിസ് ജോര്‍ജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. […]

തൃക്കാക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ച് എഎസ്‌ഐയുടെ തലയ്ക്ക് പരിക്കേറ്റു

കൊച്ചി: തൃക്കാക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ച് എഎസ്‌ഐയുടെ തലയ്ക്ക് പരിക്കേറ്റു. തൃക്കാക്കര എഎസ്‌ഐ ഷിബിയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ ഹിമാചല്‍ പ്രദേശ് സ്വദേശി ധനഞ്ജയിനെ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read; സംസ്ഥാനത്ത് ഉയര്‍ന്ന താപനില; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇതരസംസ്ഥാന തൊഴിലാളി മദ്യപിച്ച് അക്രമാസക്തനായെന്ന വിവരമറിഞ്ഞാണ് എഎസ്‌ഐയും പോലീസുകാരും സംഭവസ്ഥലത്തെത്തിയത്. ഇതിനുപിന്നാലെയാണ് അക്രമി കല്ലെടുത്ത് എഎസ്‌ഐയുടെ തലയ്ക്കെറിഞ്ഞത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എഎസ്‌ഐയുടെ തലയ്ക്ക് ഏഴു തുന്നലുണ്ട്. Join with metro […]

ജോലി കിട്ടിയതോടെ ഭാര്യ ഉപേക്ഷിച്ചുപോയി; ഭര്‍ത്താവിന്റെ പരാതിയില്‍ പുറത്തുവരുന്നത് റെയില്‍വേയിലെ വന്‍ ജോലി തട്ടിപ്പ്

ജയ്പുര്‍: ഭാര്യയ്ക്ക് റെയില്‍വേയില്‍ ജോലികിട്ടിയത് തട്ടിപ്പ് വഴിയാണെന്നും ഇതിനായി താന്‍ 15 ലക്ഷം മുടക്കിയെന്നുമുള്ള യുവാവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സിബിഐ. റെയില്‍വേയില്‍ വന്‍ ജോലി തട്ടിപ്പ് നടന്നതായുള്ള നിഗമനത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. വെസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വിജിലന്‍സ് വിഭാഗവും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്. Also Read; സി പി ഐ എം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം രാജസ്ഥാനിലെ കോട്ട സ്വദേശിയായ മനീഷ് മീണയാണ് ഭാര്യയ്ക്ക് റെയില്‍വേയില്‍ ജോലി ലഭിക്കാനായി […]

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമര പോലീസ് കസ്റ്റഡിയില്‍

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ മൂന്ന് മണിവരെയാണ് ചെന്താമരയെ ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ചെന്താമരയെ പോത്തുണ്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അതിനായി സ്ഥലത്ത് വന്‍ പോലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. Also Read; കിഫ്ബി റോഡിന് ടോള്‍ പിരിച്ചാല്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങും: കെ സുധാകരന്‍ സുധാകരനും അമ്മ ലക്ഷ്മിയും വെട്ടേറ്റുവീണ സ്ഥലത്തടക്കം പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തും. പ്രതി ഒളിച്ചുതാമസിക്കുകയും ആയുധങ്ങള്‍ സൂക്ഷിക്കുകയും ചെയ്ത […]

മിഹിറിന്റെ മരണം; മൊഴിയെടുപ്പ് ആരംഭിച്ചു

കൊച്ചി: സ്വന്തം താമസസ്ഥലത്തെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 26-ാം നിലയില്‍ നിന്ന് താഴേക്ക് ചാടി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മിഹിര്‍ ജീവനൊടുക്കിയ സംഭവത്തില്‍ മൊഴിയെടുപ്പ് ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എസ് ഷാനവാസ് കാക്കനാട് കളക്ടറേറ്റില്‍ വച്ചാണ് മിഹിറിന്റെ മാതാപിതാക്കളുടെയും ഗ്ലോബല്‍ സ്‌കൂള്‍ അധികൃതരുടെയും മൊഴിയെടുക്കുന്നത്. മിഹിര്‍ മുന്‍പ് പഠിച്ചിരുന്ന ജെംസ് സ്‌കൂള്‍ അധികൃതരില്‍ നിന്നും മൊഴി രേഖപ്പെടുത്തും. Also Read; വഖഫ് ബില്ലില്‍ ചര്‍ച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്ലിം ലീഗ് എംപിമാര്‍ കേസ് അന്വേഷിക്കുന്ന […]

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരിയുടെ അമ്മ ശ്രീതുവിനെതിരെ പരാതികളുയരുന്നു

തിരുവനന്തപുരം: ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെതിരെ ജോലി വാദ്ഗാദം ചെയ്ത് പണം തട്ടിയെന്ന് പരാതി. ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന പേരിലാണ് ഇവര്‍ പണം തട്ടിയതെന്നാണ് വിവരം. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൂന്ന് പേരുടെ മൊഴി രേഖപ്പെടുത്തി. Also Read; നടിയുടെ പരാതി; മണിയന്‍പിള്ള രാജുവിനെതിരെ സാഹചര്യത്തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം കഴിഞ്ഞ രണ്ട് ദിവസമായി ശ്രീതുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ ശ്രീതുവിനെ താമസിപ്പിച്ചിട്ടുള്ള ബാലരാമപുരത്തെ മഹിളാ മന്ദിരത്തില്‍ വെച്ചായിരുന്നു […]

സ്ത്രീധനം കുറഞ്ഞെന്നും സൗന്ദര്യമില്ലെന്നും പറഞ്ഞ് പീഡനം; വിഷ്ണുജയുടെ മരണത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച് കുടുംബം

മലപ്പുറം: മലപ്പുറം എളങ്കൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച് യുവതിയുടെ കുടുംബം. പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2023 മെയ് മാസത്തിലായിരുന്നു വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. Also Read; മുകേഷിനെതിരായ പീഡന പരാതിയില്‍ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് കുറ്റപത്രം ജോലിയില്ലെന്നും സൗന്ദര്യം കുറവാണെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നു. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഇതിനെല്ലാം കൂട്ട് […]