കുസാറ്റ് അപകടം; കുറ്റപത്രം സമര്‍പ്പിച്ചു, മുന്‍ പ്രിന്‍സിപ്പലടക്കം മൂന്ന് പ്രതികള്‍
കൊച്ചി: കുസാറ്റ് ക്യാംപസിലെ ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. സംഭവം നടന്ന് ഒരു വര്‍ഷവും രണ്ട് മാസവും കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. അപകടത്തില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. മുന്‍ പ്രിന്‍സിപ്പല്‍ ദീപക് കുമാര്‍ സാഹു അടക്കം മൂന്ന് പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്.അധ്യാപകരായ ഗിരീഷ് കുമാര്‍ തമ്പി, എന്‍. ബിജു എന്നിവരാണ് മറ്റ് പ്രതികള്‍.തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘം കളമശ്ശേരി മജിസ്ട്രേറ്റ് കോടതിക്കുമുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. Also Read ; തമ്പാനൂരിലെ […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































