മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഡേവിഡ് ജോണ്‍സണ്‍ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു

ബെംഗളുരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഡേവിഡ് ജോണ്‍സണ്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണുമരിച്ചു. ബെംഗളുരുവിലെ അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണിയില്‍ നിന്നു താഴെ വീണാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡേവിഡ് ജോണ്‍സണ്‍ ആത്മഹത്യ ചെയ്തതാണെന്നു സംശയമുണ്ടെന്നു കോതനൂര്‍ പോലീസ് പ്രതികരിച്ചു. Also Read; മലയാളി യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു, കോഴിക്കോട്ടേക്ക് വന്ന വിമാനത്തില്‍ തീപിടിത്തം അമിത മദ്യപാനത്തെ തുടര്‍ന്ന് ഡേവിഡ് ജോണ്‍സന്റെ ആരോഗ്യനില വഷളായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കുമൊപ്പമാണ് ഡേവിഡ് ജോണ്‍സണ്‍ താമസിച്ചിരുന്നത്. […]