ഷാരോണ്‍ വധക്കേസ് ; വിധി കേട്ട് നിര്‍വികാരയായി ഗ്രീഷ്മ, പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ കോടതി തൂക്കുകയര്‍ വിധിച്ചതിന് പിന്നാലെ നിര്‍വികാരയായി ഗ്രീഷ്മ. വിധികേട്ടിട്ടും കേസിലെ പ്രതിയായ ഗ്രീഷ്മ ഒന്നും തന്നെ പ്രതികരിച്ചില്ല. അതേസമയം കോടതി വിധി പറഞ്ഞതോടെ ഷാരോണിന്റെ അമ്മയും അച്ഛനും പൊട്ടിക്കരഞ്ഞു. ഷാരോണിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. പ്രണയത്തില്‍ നിന്ന് പിന്മാറാതായതോടെയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി […]