ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന് ഡല്‍ഹി വിമാനത്താവളത്തില്‍  വന്‍സ്വീകരണം

ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ ഇരട്ട വെങ്കലം സ്വന്തമാക്കി തിരിച്ചെത്തിയ മനു ഭാക്കറിന് ജന്മനാടിന്റെ ആവേശഭരിതമായ വരവേല്‍പ്പ്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരത്തെ വന്‍ ആവേശത്തോടെയാണ് വരവേറ്റത്. Also Read ; സ്‌കൂള്‍ കലോത്സവം; ജില്ലാതലത്തോടെ മത്സരങ്ങള്‍ അവസാനിപ്പിക്കണം, സംസ്ഥാനത്തതലം സാംസ്‌കാരിക വിനിമയം മാത്രം : ഖാദര്‍ കമ്മിറ്റി ഇന്ത്യന്‍ ഷൂട്ടിംഗ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാകുകയാണ് തന്റെ ലക്ഷ്യമെന്ന് മനു പ്രതികരിച്ചു. ഇതൊരു തുടക്കം മാത്രമാണ്. രാജ്യത്തിന് വേണ്ടിയും സ്‌പോര്‍ട്‌സിനുവേണ്ടിയും തന്റെ ജീവിതം സമര്‍പ്പിച്ചിരിക്കുന്നു. ഇനിയും രാജ്യത്തിനായി മെഡലുകള്‍ […]

ഡല്‍ഹിയില്‍ വിഷാദ രോഗത്തെ തുടര്‍ന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു. വിഷാദവും സമ്മര്‍ദ്ദവും കൈകാര്യം ചെയ്യാനാകാതെ വന്നതോടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്. ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാനുള്ള കഴിവ് തനിക്കില്ലെന്ന് ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടാണ് യുവതി ആത്മഹത്യ ചെയ്തത്. ഓള്‍ഡ് രാജീന്ദര്‍ നഗറില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അജ്ഞലി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്. Also Read ; സുരേഷ്‌ഗോപി ദുരന്തഭൂമിയില്‍; മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമ വശങ്ങള്‍ പരിശോധിക്കും ‘അമ്മയും അച്ഛനും എന്നോട് […]

ഡല്‍ഹിയില്‍ കനത്ത മഴ ; ഓടയില്‍ വീണ് അമ്മയും കുഞ്ഞും മരിച്ചു, മഴക്കെടുതിയില്‍ മരണം ഏഴായി

ഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹിയില്‍ മരണം ഏഴായി. ഡല്‍ഹിയില്‍ നിലവില്‍ ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് എല്ലാ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കൂടാതെ അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും വീടുകളില്‍ തന്നെ കഴിയാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നഗരത്തിലാകെ വെള്ളക്കെട്ട് രൂപപ്പെട്ടു. Also Read ;കേരളത്തില്‍ അഞ്ച് ദിവസത്തേക്ക് മഴ കനക്കും ; ഡാമുകളിലെ ജലനിരപ്പ് ഉയരുന്നു മഴക്കെടുതിയില്‍ ഡല്‍ഹിയില്‍ രണ്ട് പേരും ഗുരുഗ്രാമില്‍ മൂന്ന് പേരും ഗ്രേറ്റര്‍ നോയിഡയില്‍ രണ്ട് പേരുമാണ് […]

പത്തിടങ്ങളില്‍ പുതിയ ഗവര്‍ണര്‍മാര്‍ ; ഉത്തരവിറക്കി രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്ത് പത്തിടങ്ങളിലായി പുതിയ ഗവര്‍ണര്‍മാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇതു സംബന്ധിച്ച് ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവന്‍ ഉത്തരവിറക്കിയത്. പുതിയ ഗവര്‍ണര്‍മാരുടെ കൂട്ടത്തില്‍ മലയാളിയായ കെ കൈലാസനാഥനെ പുതുച്ചേരി ഗവര്‍ണറായി നിയമിച്ചിട്ടുണ്ട്. Also Read ; ഡല്‍ഹിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി അപകടം; മരണം മൂന്നായി, കൂട്ടത്തില്‍ ഒരു മലയാളിയും വടകര സ്വദേശിയായ കൈലാസനാഥന്‍ 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ലക്ഷ്മണ്‍ പ്രസാദ് ആചാര്യയെ അസം ഗവര്‍ണറായി നിയമിച്ചു. മണിപ്പൂരിന്റെ അധിക ചുമതലയും നല്‍കി.ജിഷ്ണു […]

ഡല്‍ഹിയിലെ ഐഎഎസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറി അപകടം; മരണം മൂന്നായി, കൂട്ടത്തില്‍ ഒരു മലയാളിയും

ഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ മരിച്ച മൂന്നുപേരുടെ കൂട്ടത്തില്‍ ഒരു മലയാളി കൂടി. എറണാകുളം സ്വദേശി നവീനാണ് മരിച്ചത്. ശനിയാഴ്ച രാത്രി വെള്ളക്കെട്ട് നിറഞ്ഞ ബേസ്‌മെന്റില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് നവീന്റെ മൃതദേഹം കണ്ടെത്തിയത്. നവീന് പുറമെ രണ്ട് വിദ്യാര്‍ത്ഥിനികളും മരിച്ചിരുന്നു. ഇവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയും മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമായിരുന്നു. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയെന്നും മരണവിവരം ബന്ധുക്കളെ […]

ഡല്‍ഹിയില്‍ മഴ കനക്കുന്നു: ജൂണ്‍ 28ന് രേഖപ്പെടുത്തിയത് 1936ന് ശേഷമുള്ള ഏറ്റവും കൂടിയ മഴ

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം രേഖപ്പെടുത്തിയത് 228.1 മില്ലിമീറ്റര്‍ മഴ. 1936ന് ശേഷം ജൂണിലെ ഒരൊറ്റ ദിവസത്തില്‍ പെയ്യുന്ന ഏറ്റവും ഉയര്‍ന്ന മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാരാന്ത്യത്തില്‍ ഇതില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. Also Read ; ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസ് തില്ലങ്കേരി-ആയങ്കിമാര്‍ക്കെതിരെ പറയുന്ന പഴയ പ്രസംഗം പുറത്ത് ഡല്‍ഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രമായ സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയുടെ കണക്കുകള്‍ അനുസരിച്ച്, ജൂണ്‍ 28ന് 24 മണിക്കൂര്‍ […]

ഡല്‍ഹിയില്‍ കനത്ത മഴ; നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍, വാഹനഗതാഗതം സ്തംഭിച്ചു

ഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ടുകളുണ്ടായി. കാറുകള്‍ മുങ്ങുകയും വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയു ചെയ്തു. Also Read ; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അവധികള്‍ ഈ ജില്ലയില്‍; മുന്നറിയിപ്പ് നല്‍കി ദുരന്ത നിവാരണ അതോറിറ്റി കനത്ത മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ആറ് പേര്‍ക്ക് പരിക്കുള്ളതായാണ് വിവരം. ഇതേത്തുടര്‍ന്ന് ഒന്നാം ടെര്‍മിനലില്‍ നിന്നുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു. കേരളത്തിലും […]

ബിജെപി എംപിമാരും മുഖ്യമന്ത്രിമാരും നേരെ ഡല്‍ഹിയിലേക്ക്; നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ഞായറാഴ്ച

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിനുള്ള തിരക്കിട്ട ചര്‍ച്ചകള്‍ രാജ്യതലസ്ഥാനത്ത് പുരോഗമിക്കുന്നു. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതായതോടെ സഖ്യകക്ഷികളുടെ വിലപേശലകളും പിന്തുണ സംബന്ധിച്ച അഭ്യൂഹങ്ങളും ഉയരുന്നതിനിടെ മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള വിവരം. ബിജെപി നേതാക്കളായ അമിത് ഷായും രാജ്നാഥ് സിങും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ വസതിയില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. Also Read ; തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ.മുരളീധരന്റെ തോല്‍വിയില്‍ ഡിസിസി […]

സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക്; ഡല്‍ഹിയില്‍ ഇന്ന് മോദിയുമായി കൂടിക്കാഴ്ച

തൃശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സുരേഷ് ഗോപി ഇന്ന് ഡല്‍ഹിയിലെത്തും. പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ നേരില്‍ കാണും. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിയാക്കാന്‍ തീരുമാനിച്ചതായാണ് സൂചന. ഇതു സംബന്ധിച്ച കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഉച്ചയ്ക്ക് മൂന്നിന് നെടുമ്പാശ്ശേരിയില്‍ നിന്ന് വിമാനം മാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തും. Also Read ; നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് തുടര്‍ച്ചയായി ജാമ്യഹര്‍ജി; 25,000 രൂപ പിഴ, ആരോ പിന്നിലുണ്ടെന്ന് കോടതി കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്ന് സുരേഷ് […]

ചുമതലകള്‍ കൈമാറി കെജ്രിവാളിന്റെ മടക്കം; സന്ദീപ് പഥകിന് പാര്‍ട്ടി നിയന്ത്രണവും അതിഷി മര്‍ലെനക്ക് സര്‍ക്കാര്‍ ഭരണ ഏകോപനവും

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഇടക്കാല ജാമ്യക്കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് മടങ്ങേണ്ടി വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഭരണ നിര്‍വഹണ ചുമതല കൈമാറി. സംഘടന ജനറല്‍ സെക്രട്ടറി സന്ദീപ് പഥകിന് പാര്‍ട്ടി നിയന്ത്രണ ചുമതലയും മന്ത്രി അതിഷി മര്‍ലെനക്ക് സര്‍ക്കാര്‍ ഭരണ ഏകോപന ചുമതലയുമാണ് നല്‍കിയിട്ടുള്ളത്. മന്ത്രി സൗരവ് ഭരദ്വാജ് സന്ദീപ് പഥകിന്റെ ടീമിനൊപ്പമായിരിക്കും. സഞ്ജയ് സിംഗിനെ ചുമതലകളൊന്നും ഏല്‍പിച്ചില്ല. അതേസമയം സുനിത കെജ്രിവാള്‍ സജീവ രാഷ്ട്രീയത്തിലേക്ക് തല്‍ക്കാലമിറങ്ങേണ്ടെന്നും കെജ്രിവാള്‍ നിര്‍ദേശം നല്‍കി. Also Read; ബോളിവുഡ് […]