കോണ്‍ഗ്രസിന് തിരിച്ചടി : ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി രാജിവച്ചു

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസിന് വീണ്ടും വന്‍ തിരിച്ചടി. കോണ്‍ഗ്രസിന്റെ ഡല്‍ഹി പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്ലി രാജിവച്ചു.സംഘടന തലത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം കൂടാതെ കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലടക്കം പ്രതിഷേധമുണ്ട്. ഡല്‍ഹിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായുള്ള തര്‍ക്കമാണ് രാജിവെക്കാന്‍ കാരണമെന്നാണ് രാജികത്തില്‍ ലവ്‌ലി വ്യക്തമാക്കുന്നത്. Also Read ; വടകരയില്‍ പോളിങ് വൈകിയതില്‍ അട്ടിമറിയെന്ന് യുഡിഎഫ്: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചുകൊണ്ട് കോണ്‍ഗ്രസ് അഖിലേന്ത്യ […]

ബൈക്ക് അപകടം; ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

ഡല്‍ഹി: രാജ്യത്തെ ഗതാഗത നിയമങ്ങള്‍ എല്ലാം വെറും നോക്കുകുത്തികളാകുകയാണ്. ദിനം പ്രതി ഉണ്ടാകുന്ന അപകടങ്ങള്‍ അതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്.അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇന്നുണ്ടായ അപകടം. ബൈക്ക് നിയന്ത്രണം വിട്ട് സ്പീഡ് ബ്രേക്കറിലിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നാല് പേരുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.ഒപ്പമുണ്ടായിരുന്ന ഒരാള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. Also Read ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുമോ; 17 ന് തീരുമാനം അറിയാം നോയിഡയിലാണ് സംഭവം ഉണ്ടായത്.ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന സുരേന്ദ്ര, സഹോദരിമാരായ […]

തിരിച്ചുവരവിന്റെ തകര്‍പ്പന്‍ റെക്കോര്‍ഡുമായി ഡല്‍ഹി ക്യാപിറ്റല്‍സ്, താരമായി റിഷഭ് പന്ത്

ലഖ്നൗ: ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ ആറ് വിക്കറ്റിന് വീഴ്ത്തി സീസണിലെ രണ്ടാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. സൂപ്പര്‍ ജയന്റ്സിന്റെ തട്ടകമായ ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നായകന്‍ ആയിമാറിയത് 41 റണ്‍സോടെയുളള റിഷഭ് പന്ത് അണ്. Also Read ; മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 20 പേര്‍ക്ക് പരിക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് മറ്റൊരു റെക്കോര്‍ഡും കുടെ. ഐപിഎല്ലില്‍ 3000 റണ്‍സെന്ന നാഴികകല്ലാണ് ഈമത്സരത്തോടെ പന്ത് […]

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി; മദ്യനയ കേസില്‍ സിബിഐ കോടതിയില്‍

ഡല്‍ഹി:മദ്യനയ അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അഴിമതിക്കാര്‍ക്കെതിരെ നടപടി ഇനിയും തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.പ്രതിപക്ഷം ഒന്നിച്ചത് അഴിമതിക്കാരെ സംരക്ഷിക്കാനാണെന്നും മോദി പറഞ്ഞു.അതേസമയം കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിനെതിരെയും കെ കവിതയ്‌ക്കെതിരെയും നിര്‍ണായക തെളിവുണ്ടെന്ന് സിബിഐയും ഇന്ന് കോടതിയെ അറിയിച്ചു.കെ കവിതയെ റൌസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കവിതയെ കൂടാതെ കെജ്‌രിവാളിനെതിരേയും തെളിവുണ്ടെന്ന് സിബിഐ കോടതിയില്‍ അറിയിച്ചത്. Also Read ;മെമ്മറികാര്‍ഡ് കേസില്‍ നിര്‍ണായക ഇടപെടല്‍; സാക്ഷിമൊഴികള്‍ അതിജീവിതക്ക് നല്‍കണമെന്ന് ഹൈക്കോടതി സൗത്ത് […]

ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; ലഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും

ന്യൂഡല്‍ഹി: ഡല്‍ഹി ആം ആദ്മി പാര്‍ട്ടി സര്‍ക്കാരില്‍ ഭരണ പ്രതിസന്ധി തുടരുന്നു. ഈ ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഉടന്‍ ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും. രാജിവെച്ച മന്ത്രി രാജ് കുമാര്‍ ആനന്ദ് ഉടന്‍ തന്നെ ബിജെപിയില്‍ അംഗത്വം സ്വീകരിക്കും എന്നാണ് വിവരം. Also Read ;പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; ആനയുടെ നില ഗുരുതരം ഡല്‍ഹി തീഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സര്‍ക്കാരിന്റെ ദൈനംദിന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ കഴിയുന്നില്ല. രാജ് കുമാര്‍ ആനന്ദ് മന്ത്രി […]

മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്ന് നിര്‍ണായക ദിനം.അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയുന്നത്. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ്മയുടെ ബെഞ്ചാണ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വിധി പ്രസ്താവിക്കുക.അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകള്‍ ഇല്ലാതെയാണ് ഇ ഡി നടപടിയെന്നുമാണ് കെജ്‌രിവാളിന്റെ വാദം.എന്നാല്‍ മദ്യനയ അഴിമതിയുടെ ഭാഗമായ മുഴുവന്‍ ഹവാല ഇടപാടും നടന്നത് എഎപി കണ്‍വീനറായ കെജ്രിവാളിന്റെ അറിവോടെയാണെന്നാണ് ഇ ഡിയുടെ നിലപാട്. also Read ; ഒടുവില്‍ മൗനം […]

‘ഇന്ത്യ’ പേര്; നിലപാടറിയിക്കാന്‍ പ്രതിപക്ഷത്തിന് അന്ത്യശാസനം നല്‍കി ഡല്‍ഹി ഹൈക്കോടതി

പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടതിനെ ചോദ്യംചെയ്ത പൊതുതാത്പര്യഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവസാന അവസരം നല്‍കി ഡല്‍ഹി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്നാണ് നിര്‍ദേശം. ഹര്‍ജിയില്‍ ഏപ്രില്‍ 10ന് വാദം കേട്ട് അന്തിമതീര്‍പ്പ് കല്‍പ്പിക്കുമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. Also Read ; ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കം; ബസ് കണ്ടക്ടര്‍ യാത്രക്കാരനെ ബസില്‍നിന്നു ചവിട്ടിപ്പുറത്തിട്ടു മര്‍ദിച്ചു ആക്ടിവിസ്റ്റ് ഗിരീഷ് ഭരദ്വാജാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എയും […]

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായകം

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായക ദിനം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാപ്പ് സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്രിവാളിന്റെ വാദം. ഹര്‍ജിയെ എതിര്‍ത്ത് ഇഡി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. Also Read ;സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം രാഹുൽ ഗാന്ധി മണ്ഡലത്തിൽ, ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ […]

ദില്ലി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ്

ഡല്‍ഹി: കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ദില്ലി ചലോ മാര്‍ച്ചില്‍ ഇന്നും സംഘര്‍ഷം. പ്രതിസന്ധികളെ മറികടന്ന് ഡല്‍ഹിയിലേക്ക് യാത്ര തുടരാന്‍ തന്നെയാണ് കര്‍ഷകരുടെ തീരുമാനം. പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. Also Read ; ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി; പ്രമേയം നിയമസഭ് ഐക്യകണ്‌ഠേന പാസാക്കി പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക് നേരെയായിരുന്നു പോലീസിന്റെ അധിക്രമമം. ബുള്‍ഡോസറുകള്‍ അടക്കമാണ് കര്‍ഷകര്‍ എത്തിയിരുന്നത്. ശംഭു, ജിന്ദ്, കുരുക്ഷേത്ര […]

കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഡല്‍ഹിയിലെ പ്രതിഷേധം; കിട്ടാനുള്ള തുക എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇത് അടിച്ചമര്‍ത്തലിനെതിരായ സമരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രത്തില്‍നിന്ന് ഓരോ ഇനത്തിലും കിട്ടാനുള്ള തുകയുടെ കണക്ക് വിശദമാക്കി. ലൈഫ് മിഷന്‍ വീടുകള്‍ ഔദാര്യമായി നല്‍കുന്നു എന്ന പ്രതീതി കേന്ദ്രം ഉണ്ടാക്കുന്നെന്നും ബ്രാന്‍ഡിങ് ഇല്ലെങ്കില്‍ നാമമാത്രവിഹിതം തരില്ലെന്ന് കേന്ദ്രം ശഠിക്കുന്നെന്നും ഇത് കേരളം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം. പ്രളയസമയത്ത് തന്ന ഭക്ഷ്യധാന്യത്തിന്റെ പണം പോലും പിടിച്ചുപറിച്ചുവെന്നും […]