കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധം ആരംഭിച്ചു

ഡല്‍ഹി: കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധത്തിന് ജന്തര്‍മന്തറില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മന്ത്രിമാരും എംഎല്‍എംപിമാരും എംപിമാരും പങ്കെടുക്കുന്നുണ്ട്. ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. Also Read; രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസ്; വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് പോസ്റ്റിട്ട യുവാവ് പിടിയില്‍ വി എസ് സര്‍ക്കാരിന്റെ കാലത്താണ് അവസാനമായി ഡല്‍ഹിയില്‍ കേരളം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചര്‍ച്ചയാക്കാനാണ് കേരളത്തിന്റെ നീക്കമെന്നും ബിജെപി […]

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും വൈകി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനങ്ങളും ട്രെയിനുകളും വൈകി. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങള്‍ റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫ്‌ലൈറ്റ്‌റഡാര്‍ 24 അനുസരിച്ച്, പ്രതികൂല കാലാവസ്ഥമൂലം 100-ലധികം വിമാനങ്ങളാണ് വൈകിയിരിക്കുന്നത്. 5 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതുടര്‍ന്ന് നിരവധി യാത്രക്കാര്‍ ലഗേജുമായി വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുകയാണ്. Also Read ; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും മെസ്സിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും എല്ലാ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളും […]

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയില്‍ സ്ഫോടനം നടന്നതായി ഫോണ്‍ സന്ദേശം

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം നടന്നതായുള്ള ഫോണ്‍ സന്ദേശം. പിന്നാലെ സ്ഥലത്ത് പോലീസിനൊപ്പം എന്‍ ഐ എയുടെയും പരിശോധന. ഡല്‍ഹി ചാണക്യപുരിയിലെ ഇസ്രയേല്‍ എംബസിയിലാണ് സ്ഫോടനം നടന്നെന്ന് അജ്ഞാതന്‍ ഫോണ്‍ വിളിച്ചറിയിച്ചത്. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും സംശയിക്കുന്ന ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസിന് പിന്നാലെ ഫോറന്‍സിക്, എന്‍.ഐ.എ സംഘവും സ്ഥലത്ത് പരിശോധന നടത്തി. Also Read; മെല്‍ബണ്‍ ടെസ്റ്റിലും ഓസ്ട്രേലിയക്ക് മികച്ച തുടക്കം വൈകിട്ട് അഞ്ച് മണിയോടെയാണ് സ്ഫോടനമുണ്ടായത്. വലിയശബ്ദം കേട്ട് ഞാന്‍ പുറത്തേക്ക് ഓടിവന്നപ്പോള്‍ […]

നിയന്ത്രണങ്ങള്‍ പാലിക്കാതെ ദീപാവലി ആഘോഷം; ഡല്‍ഹിയിലെ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ വായുമലിനീകരണം ഗുരുതരാവസ്ഥയില്‍. ഡല്‍ഹിയില്‍ പലയിടങ്ങളും ചൊവ്വാഴ്ച രാവിലെ കനത്ത പുകമഞ്ഞ് അനുഭവപ്പെട്ടു. വിവിധ മേഖലകളില്‍ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിലാണ്. ഈ അവസ്ഥയില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായുഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണമായത്. വായുമലിനീകരണം അതിരൂക്ഷമായിരിക്കുന്നത് ബാവന(434), നരേല(418), രോഹിണി(417), ആര്‍.കെ പുരം(417), ദ്വാരകനരേല(404), ഒഖ്‌ലനരേല(402) തുടങ്ങിയ സ്ഥലങ്ങളിലാണ്. Also Read; ആലുവ കൊലപാതകം; അസ്ഫാക് ആലത്തിന് ഇന്ന് ശിക്ഷ വിധിക്കും നഗരത്തിന്റെ വായു ഗുണനിലവാരം […]

വായു മലിനീകരണത്തിനിടെ ഡല്‍ഹിയ്ക്ക് ആശ്വാസമായി നേരിയ മഴ: കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജന്‍സി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ വായു നിലവാരം ഗുരുതരമായി തുടരുന്നതിനിടെ ആശ്വാസമായി നേരിയമഴ. ഇന്ന് പുലര്‍ച്ചെ പെയ്ത ചെറിയ മഴയ്ക്ക് ശേഷം വിഷ മൂടല്‍മഞ്ഞ് നീങ്ങിയപ്പോഴും ന്യൂഡല്‍ഹിയിലെ വായു ഗുണനിലവാരം ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച ദീപാവലിക്ക് മുന്നോടിയായി മലിനീകരണം കുറയുമെന്നാണ് കാലാവസ്ഥാ ഏജന്‍സിയുടെ പ്രതീക്ഷ. ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) യുമായി ഡല്‍ഹി സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടയ്ക്കാണ് ആശ്വാസമായി മഴ പെയ്തത്. വായുമലിനീകരണം നിയന്ത്രണാതീതമായതോടെയാണ് കൃത്രിമ മഴയിലൂടെ അന്തരീക്ഷത്തിലെ പൊടിയും പുകയും […]

ഡല്‍ഹിയിലെ മലിനീകരണ നിയന്ത്രണ നടപടികള്‍ പരിശോധിക്കാന്‍ ഗ്രൗണ്ട് ലെവല്‍ പ്രവര്‍ത്തനവുമായി മന്ത്രിമാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണ നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ എല്ലാ മന്ത്രിമാരും ഗ്രൗണ്ട് ലെവലില്‍ പ്രവര്‍ത്തിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (GRAP) എന്ന് വിളിക്കുന്ന കേന്ദ്രത്തിന്റെ വായു മലിനീകരണ നിയന്ത്രണ പദ്ധതിയില്‍ പറഞ്ഞിരിക്കുന്ന നടപടികള്‍ നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അനാസ്ഥയിയുണ്ടായതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയുടെ വടക്ക്, വടക്കുകിഴക്കന്‍ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഗോപാല്‍ റായ് നിരീക്ഷിക്കും, കൈലാഷ് ഗെലോട്ട് തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറന്‍ ജില്ലകളില്‍ പരിശോധന നടത്തും. […]

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം; കരയുദ്ധത്തിൻ്റെ സൂചനയുമായി ഇസ്രയേൽ, ദില്ലിയിലും കനത്ത സുരക്ഷ

ദില്ലി: ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ദില്ലിയിലും കനത്ത സുരക്ഷ. ജൂത മതസ്ഥാപനങ്ങള്‍ക്കും ഇസ്രായേല്‍ എംബസിക്കും സുരക്ഷ ശക്തമാക്കി. യുകെ, യുഎസ്, ഫ്രാന്‍സ്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തില്‍ പ്രതിഷേധം കണക്കിലെടുത്താണ് ഈ നീക്കം. Also Read; ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ പണികിട്ടും അതേസമയം ആറ് ദിവസമായി തുടരുന്ന ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇതുവരെ 2800 പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ ഇസ്രായേല്‍ കരയുദ്ധത്തിന് ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമാകുകയാണ്. ഗാസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടത് കരയുദ്ധം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണെന്നാണ് […]

ഓപ്പറേഷന്‍ അജയ്; ഇസ്രായേലില്‍ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി

ദില്ലി: ഓപ്പറേഷന്‍ അജയ്യുടെ ഭാഗമായി ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരുമായി പുറപ്പെട്ട ആദ്യ വിമാനം ദില്ലിയിലെത്തി. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. 230 പേര്‍ അടങ്ങുന്ന സംഘത്തില്‍ 9 പേര്‍ മലയാളികളാണുള്ളത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് മടങ്ങിയത്. Also Read; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. മടങ്ങിയെത്തിയവരെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും എയര്‍പോര്‍ട്ടില്‍ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കിയിട്ടുണ്ട്. ദില്ലിയിലെത്തുന്ന മലയാളികളെ സഹായിക്കുന്നതിനായി ദില്ലി കേരള ഹൗസില്‍ 24 മണിക്കൂറും […]

ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം

ഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍, പഞ്ചാബ്, ഹരിയാന എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. നേപ്പാളിലായിരുന്നു ഭൂകമ്പത്തിന്റെ ഉത്ഭവമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി സെന്റര്‍ പറയുന്നതനുസരിച്ച് ഉച്ചയ്ക്ക് 2.25 നും 2.51 നും ആണ് ഭൂചലനമുണ്ടായത്. ഉത്തരാഖണ്ഡിലേയും യുപിയിലേയും ചിലഭാഗങ്ങളിലും ഭൂചലനമുണ്ടായി. ഈ വര്‍ഷത്തിന്റെ ആദ്യത്തില്‍ തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങള്‍ പ്രവചിച്ച ഡച്ച് ഗവേഷകനായ […]