ഏകാദശിക്ക് ഒരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം
തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആട്ടവിശേഷങ്ങളിലൊന്നായ ഏകാദശിക്ക് ഇനി ദിവസങ്ങള്‍ മാത്രം. ഈ വര്‍ഷത്തെ ഏകാദശി നവംബര്‍23 വ്യാഴാഴ്ച നടത്താനാണ് ഗുരുവായൂര്‍ ദേവസ്വം അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.ഏകാദശി ഉത്സവത്തോട് അനുബന്ധിച്ചുള്ള ഏകാദശി വിളക്കുകള്‍ക്ക് ഒക്ടോബര്‍ 25 ന് തുടക്കമായിരുന്നു. ഈ ദിവസം ലക്ഷക്കണക്കിന് ഭക്തര്‍ ക്ഷേത്രത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗുരുവായൂരിലെ പ്രതിഷ്ഠാദിനമായാണ് ഏകാദശിയെ കണക്കാക്കുന്നത്. ദശമി, ഏകാദശി, ദ്വാദശി എന്നി തിഥികള്‍ വരുന്ന മൂന്ന് ദിവസങ്ങളിലായാണ് ഏകാദശിവ്രതം അനുഷ്ഠിക്കുന്നത്. ഗുരുവും വായുവും ചേര്‍ന്ന് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ നടത്തിയ ഏകാദശി […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































