February 2, 2026

അനില്‍ അംബാനിയുടെ 50 സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്; ജീവനക്കാരെ ചോദ്യം ചെയ്തു

റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. 2017-19 കാലത്ത് യെസ് ബാങ്കില്‍നിന്ന് 3,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടന്നതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡെന്നാണ് പുറത്തുവരുന്ന വിവരം. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് സിബിഐ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് 50 സ്ഥാപനങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്. 35 ഇടങ്ങളിലായി നടത്തിയ പരിശോധനയില്‍ 25ല്‍ അധികംപേരെ ചോദ്യം ചെയ്തു. Also Read; ജൂലൈ മാസത്തിലെ […]

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ തെളിവുകള്‍ ഉണ്ടെന്ന് ഇ ഡി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരായ കണ്ടെത്തലുകള്‍ തെളിയിക്കാന്‍ തെളിവുകള്‍ ഉണ്ടെന്ന് ഇ ഡി. ഡല്‍ഹി റൗസ് അവന്യു കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവര്‍ക്കുമെതിരായ കേസ് നിലനില്‍ക്കുമെന്നും ഇ ഡി വ്യക്തമാക്കി. Also Read; തൃശൂര്‍ ചാവക്കാടും ദേശീയപാത 66ല്‍ വിള്ളല്‍ നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് 142 കോടി രൂപ സോണിയക്കും രാഹുലിനും ലഭിച്ചെന്നും പ്രാഥമികമായി ഇരുവര്‍ക്കുമെതിരായ കേസ് നിലനില്‍ക്കുമെന്നും ഇ ഡി കോടതിയെ അറിയിച്ചു. നാഷണല്‍ ഹെറാള്‍ഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎല്‍ […]

ഗോകുലം ഗോപാലന് വീണ്ടും നോട്ടീസയച്ച് ഇ ഡി; ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലനെ വിടാതെ പിന്‍തുടര്‍ന്ന് ഇ ഡി. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ ഡി വീണ്ടും നോട്ടീസയച്ചു. നേരിട്ട് ഓഫീസില്‍ എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇ ഡി പറഞ്ഞു. ഇന്നലെ കൊച്ചി ഓഫീസില്‍ ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ഇ ഡി ചോദ്യം ചെയ്തിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഗോകുലം ഗോപാലനെതിരായ ഇ ഡി അന്വേഷണം […]

കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ഹാജരായി ഗോകുലം ഗോപാലന്‍

കൊച്ചി: വ്യവസായിയും ‘എമ്പുരാന്‍’ സിനിമയുടെ സഹനിര്‍മാതാവുമായ ഗോകുലം ഗോപാലന്‍ കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി. നോട്ടീസ് നല്‍കിയതു പ്രകാരമാണ് അദ്ദേഹം വീണ്ടും ഇ.ഡിക്ക് മുന്നില്‍ ഹാജരായത്. എന്നാല്‍ വിളിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും തങ്ങള്‍ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഇ.ഡി. ഒന്നരക്കോടി പിടിച്ചെടുത്തെന്നത് വെറുതേ പറയുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. Also Read; കണ്ണൂരില്‍ പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചു; പരാതി നല്‍കി നാട്ടാന സംരക്ഷണ സമിതി നേരത്തേ ഗോകുലം ഗ്രൂപ്പിന്റെ ചെന്നൈയിലെ ഓഫീസില്‍ പരിശോധനകള്‍ നടത്തുകയും പിന്നാലെ ഗോകുലം […]

ഗോകുലം ഗ്രൂപ്പ് ചട്ടലംഘനം നടത്തി 593 കോടി സമാഹരിച്ചെന്ന് ഇ.ഡിയുടെ കണ്ടെത്തല്‍

കൊച്ചി: ഗോകുലം ഗ്രൂപ്പ് ആര്‍ബിഐ, ഫെമ ചട്ടലംഘനം നടത്തിയതായി ഇ.ഡിയുടെ കണ്ടെത്തല്‍. ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് 593 കോടി രൂപ സമാഹരിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ചിട്ടിക്കെന്ന പേരില്‍ പ്രവാസികളില്‍നിന്ന് 593 കോടി രൂപ നേരിട്ട് വാങ്ങുകയും പിന്നീട് ഈ തുക അക്കൗണ്ട് വഴി കൈമാറുകയുമായിരുന്നു. ചട്ടം ലംഘിച്ച് വിദേശത്തേക്ക് പണം അയച്ചെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. Also Read; മലപ്പുറം പ്രത്യേകരാജ്യം, സ്വന്തമായി അറിപ്രായം പറയാന്‍ സാധിക്കില്ല; വിവാദ പരാമര്‍ശവുമായി വെള്ളാപ്പള്ളി നേരത്തെ ഒന്നരക്കോടി രൂപയും രേഖകളും ഇ.ഡി […]

എമ്പുരാന്‍ തിരിച്ചടിക്കുന്നു; ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തു, സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്

കോഴിക്കോട്: പ്രമുഖ വ്യവസായിയും എമ്പുരാന്‍ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ വിവിധ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ്. ചെന്നൈ കോടമ്പാക്കത്തെയും കോഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാന്‍ഡ് കോര്‍പ്പറേറ്റ് ഓഫീസിലും ഗോകുലം ഗ്രാന്റ് ഹോട്ടലിലും പരിശോധന നടക്കുകയാണ്. 11.30യോടെയാണ് കൊച്ചി ഇഡി ഓഫീസില്‍ നിന്നുള്ള സംഘം കോര്‍പറേറ്റ് ഓഫീസിലെത്തിയത്. ടാക്‌സി വാഹനങ്ങളില്‍ കോഴിക്കോട് ഗോകുലം ഹോട്ടലിലെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പിന്നീട് ഗോകുലം മാളിലേക്കും പരിശോധനയ്ക്ക് പോവുകയായിരുന്നു. Also Read; വഖഫ് നിയമ ഭേദഗതി: അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നാക്രമണം – നാഷണല്‍ ലീഗ് […]

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കെ.രാധാകൃഷ്ണന്‍ എംപിയെ ഇ ഡി ചോദ്യം ചെയ്യും

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണനെ ഉടന്‍ ഇ ഡി ചോദ്യം ചെയ്യും. രാധാകൃഷ്ണനെ ഈ മാസം പതിനേഴിന് ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് ഇ ഡി. ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് ഇ ഡി രാധാകൃഷ്ണന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ഈ സമയത്ത് രാധാകൃഷ്ണന്‍ ഡല്‍ഹിയില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് പോയതായിരുന്നു. Also Read; കൊല്ലത്തുനിന്നും കാണാതായ 13 കാരിയെ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തി ഇന്നലെ ചേലക്കരയില്‍ എത്തിയപ്പോള്‍ മാത്രമാണ് […]

പാതി വില തട്ടിപ്പ്; സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ്

തിരുവനന്തപുരം: പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ്. കൊച്ചിയില്‍ ലാലി വിന്‍സെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്ത മംഗലത്തെ ഓഫീസിലും തോന്നയ്ക്കല്‍ സായി ഗ്രാമിലും അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും ഇ ഡി പരിശോധന നടത്തിവരികയാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കൂടാതെ അനന്തു കൃഷ്ണന്റെ സ്ഥാപനത്തിലും ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ട്. കടവന്ത്രയിലെ സോഷ്യല്‍ ബി വെന്‍ഞ്ചേസ് എന്ന സ്ഥാപനത്തിലാണ് […]

പാതി വില തട്ടിപ്പില്‍ ഇ ഡി അന്വേഷണം; പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം

കൊച്ചി: കേരളമാകെ നടന്ന കോടികളുടെ പാതി വില തട്ടിപ്പില്‍ പ്രാഥമിക വിവര ശേഖരണം നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തട്ടിപ്പിലൂടെ അനന്തു കൃഷ്ണന്‍ സ്വന്തമാക്കിയ പണം വിദേശത്തേക്ക് കടത്തിയെന്നും സംശയം ഉണ്ട്. കേസായതോടെ വിദേശത്തേക്ക് കടക്കാന്‍ അനന്തു കൃഷ്ണന്‍ ശ്രമിച്ചെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. പാതിവിലയ്ക്ക് വണ്ടിയും ഗൃഹോപകരണങ്ങളും നല്‍കാമെന്നു പറഞ്ഞ് നടത്തിയ സിഎസ്ആര്‍ തട്ടിപ്പില്‍ തൃശൂരിലും വന്‍ കൊള്ളയാണ് നടന്നത്. മൂന്ന് സീഡ് സൊസൈറ്റികളില്‍ നിന്നായി അനന്തു കൃഷ്ണന്റെ അക്കൗണ്ടിലേക്ക് നാലുമാസത്തിനിടെ ഒഴുകിയത് ഒന്നരക്കോടി രൂപയാണ്. പാതിവില […]

‘15000 കോടിയുടെ വിറ്റ് വരവ്’ ; ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരായ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി

ഡല്‍ഹി: ലോട്ടറിയിലൂടെ 15000 കോടി രൂപയുടെ വിറ്റ് വരവ് നടത്തിയ കണ്ടെത്തലില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരായ അന്വേഷണ വിവരങ്ങള്‍ പുറത്തു വിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. 2014 ല്‍ അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നത്.ഇയാള്‍ ലോട്ടറി വില്‍പ്പനയുടെ പേരില്‍ വ്യാപക ക്രമക്കേട് നടത്തിയെന്ന് ഇഡി പറയുന്നു. കേസില്‍ ഇതുവരെ ഇയാളുമായി ബന്ധപ്പെട്ട് ആയിരം കോടിയുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടിയിട്ടുണ്ട്. ഇതില്‍ 622 കോടി രൂപ ഇഡി കൊച്ചി യൂണിറ്റാണ് കണ്ടുകെട്ടിയത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ലോട്ടറി വിതരണക്കാരാക്കിയാണ് തട്ടിപ്പ് നടന്നത്. വില്‍ക്കാത്ത […]

  • 1
  • 2