സീപ്ലെയിന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍

തിരുവനന്തപുരം: സീപ്ലെയിന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മത്സ്യത്തൊഴിലാളികള്‍. സീപ്ലെയിന്‍ പദ്ധതി തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മുന്‍പെടുത്ത നിലപാടില്‍ മാറ്റമില്ലെന്നും ഞായറാഴ്ച ആലപ്പുഴയില്‍ യോഗം ചേരുമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. മുഴുവന്‍ സംഘടനകളും യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ യോഗത്തില്‍ വെച്ചായിരിക്കും പ്രക്ഷോഭ പരിപാടികള്‍ ചര്‍ച്ച ചെയ്യുക. Also Read; ശബരിമല നട നാളെ തുറക്കും, ഈ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി, തിരക്കേറിയാല്‍ ദര്‍ശന സമയം വര്‍ധിപ്പിക്കും വനം വകുപ്പും സീപ്ലെയിന്‍ […]

മീന്‍ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി കണ്ണില്‍ത്തെറിച്ചു, അലര്‍ജിബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മീന്‍ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലര്‍ജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അര്‍ത്തയില്‍ പുരയിടത്തില്‍ പ്രവീസ് (56) ആണ് മരിച്ചത്. Also Read ; മാന്നാറിലെ യുവതിയുടെ കൊലപാതകം; 15 വര്‍ഷം മുന്‍പ് കാണാതായ അമ്മ ജീവനോടെയുണ്ടെന്ന് പ്രതികരിച്ച് മകന്‍, വൈകാരിക പ്രതികരണമെന്ന് പൊലീസ് ജൂണ്‍ 29 ന് രാവിലെയാണ് കടല്‍ച്ചൊറി കണ്ണില്‍ത്തെറിച്ചത്. പ്രവീസ് മക്കളോടൊപ്പം രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരെ ഉള്‍ക്കടലില്‍ മീന്‍ പിടിക്കുന്നതിനിടയിലായിരുന്നു സംഭവം. വലയില്‍ കുടുങ്ങിയ […]

കേന്ദ്ര മന്ത്രിയുടെ ബോട്ട് മീന്‍വലയില്‍ കുരുങ്ങി; തടാകത്തില്‍ കുടുങ്ങിയത് രണ്ട് മണിക്കൂര്‍

ഭുവനേശ്വര്‍: കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി പര്‍ഷോത്തം റുപാല സഞ്ചരിച്ച ബോട്ട് തടാകത്തില്‍ കുടുങ്ങിയത് രണ്ട് മണിക്കൂര്‍. ഖുര്‍ദ ജില്ലയിലെ ബര്‍ക്കുലില്‍നിന്ന് പുരിയിലേക്ക് പോകുകയായിരുന്നു മന്ത്രിയുടെ ബോട്ട് എന്നാല്‍ ഒഡിഷയിലെ ചില്ലിക തടാകത്തില്‍ വെച്ചാണ് ബോട്ട് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയത്. Also Read; പിണറായി വിജയനെകുറിച്ചുള്ള സ്തുതിഗീതത്തെ തള്ളാതെ ഇ.പി ജയരാജന്‍ പിന്നീട് മറ്റൊരു ബോട്ട് അയക്കുകയും മന്ത്രിയേയും സംഘത്തെയും കരയിലെത്തിക്കുകയുമായിരുന്നു. ബി.ജെ.പി. വക്താവ് സമ്പിത് പത്രയും മന്ത്രിക്കൊപ്പമായിരുന്നു.  

വിശാഖപട്ടണത്ത് വന്‍ തീപിടിത്തം; 25 ബോട്ടുകള്‍ കത്തിനശിച്ചു

വിശാഖപട്ടണം: വിശാഖപട്ടണത്തെ തുറമുഖത്ത് വന്‍ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചു. 30 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണക്കുകൂട്ടല്‍. തീ പടരുന്നത് കണ്ട് ബോട്ടുകളില്‍ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് ബോട്ടുകള്‍ക്ക് തീപിടിച്ചത്. മദ്യപസംഘം ബോട്ടില്‍ നടത്തിയ പാര്‍ട്ടിക്കിടെയാണ് തീ പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. എന്നാല്‍ സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. Also Read; മൂന്ന് മന്ത്രിമാരെ ഒഴിവാക്കി നവകേരള സദസ്സിന്റെ ഫ്‌ളക്‌സ് ബോര്‍ഡ്