ഗായിക അഭിരാമി സുരേഷിന് പരിക്കേറ്റു
ഇഷ്ടപ്പെട്ട വിഭവം പാചകം ചെയ്യുന്നതിനിടെ ഗായിക അഭിരാമി സുരേഷിന് പരിക്കേറ്റു. മിക്‌സി പൊട്ടിത്തെറിച്ച് അതിന്റെ ബ്ലേഡ് കൈയ്യില്‍ തട്ടിയാണ് അപകടമുണ്ടായത്. അഭിരാമിക്ക് വലത് കയ്യിലെ 5 വിരലുകളിലും പരുക്കേറ്റിട്ടുണ്ട്. ഇക്കാര്യം ഗായിക തന്നെയാണ് സമൂഹമാധ്യമ വിഡിയോയിലൂടെ ആരാധകരെ അറിയിച്ചത്. ചെറിയ ഇടവേളയ്ക്കു ശേഷം സന്തോഷത്തോടെ വീഡിയോകള്‍ ചെയ്ത് പ്രേക്ഷകരോടു സംവദിക്കാനൊരുങ്ങുകയായിരുന്നുവെന്നും അതിനിടെയാണ് അപ്രതീക്ഷിതമായി ഇത്തരമൊരു അപകടം സംഭവിച്ചതെന്നും അഭിരാമി പറയുന്നു. മിക്‌സി പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും അപകടശേഷം കുറച്ചു സമയത്തേക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു താനെന്നും അഭിരാമി […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































