എ ഐ ക്യാമറയില്‍ വീണ്ടും ‘പ്രേതം’, അന്വേഷണമാരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്
കണ്ണൂര്‍: ഉരുവച്ചാല്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച എ ഐ നിരീക്ഷണ ക്യാമറയില്‍ വീണ്ടും അജ്ഞാത സ്ത്രീയുടെ ചിത്രം പതിഞ്ഞു. സീറ്റു ബെല്‍റ്റിടാതെ സഞ്ചരിച്ച യാത്രക്കാരനൊപ്പമാണ് സീറ്റ് ബെല്‍റ്റിടാതെ മുന്‍ സീറ്റില്‍ അജ്ഞായതയായ സ്ത്രീയുടെ ചിത്രവും പതിഞ്ഞത്. കടവത്തൂര്‍ മുണ്ടത്തോട് മീത്തലെ കുന്നത്ത് അലിയെന്ന യാത്രക്കാരനൊപ്പമാണ് അജ്ഞാത സ്ത്രീയെ കണ്ടത്. സെപ്തംബര്‍ 25ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ചിത്രം പതിഞ്ഞു കാണുന്നത്. ബിസിനസുകാരനായ അലി നിരന്തരം യാത്ര ചെയ്യുന്നയാളാണ്. തന്റെ കൂടെ അന്നേ ദിവസം മറ്റാരും യാത്ര ചെയ്തിട്ടില്ലെന്നാണ് […]





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































