ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി
നടന്‍ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷന്‍ താരം ഗോപിക അനിലും വിവാഹിതരായി. വിവാഹചിത്രങ്ങള്‍ സാമൂഹികമാധ്യമത്തിലൂടെ ഗോവിന്ദ് പത്മസൂര്യ പങ്കുവെച്ചിട്ടുമുണ്ട്. ശ്രീ വടക്കുംനാഥന്റെ സന്നിധിയില്‍ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കേരളീയത്തനിമയില്‍ അണിഞ്ഞൊരുങ്ങിയാണ് ഇരുവരും ചടങ്ങിനെത്തിയത്. കസവുസാരി ധരിച്ച് പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങളണിഞ്ഞ് ഗോപിക എത്തിയപ്പോള്‍ കസവുമുണ്ടും മേല്‍മുണ്ടും ധരിച്ച് ജി.പി.യും എത്തി. തുളസീമാലകള്‍ അണിഞ്ഞുള്ള ചിത്രങ്ങളില്‍ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും കാണാം. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































