ഒടുവില്‍ മൗനം വെടിഞ്ഞ് ‘അമ്മ’

ഒടുവില്‍ മൗനം വെടിഞ്ഞ് ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന് ദിവസങ്ങളായിട്ടും പ്രതികരിക്കാതിരുന്ന അമ്മയ്ക്ക് വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നത്. ‘അമ്മ ഒളിച്ചോടിയതല്ല. ഷോയുടെ തിരക്കുള്ളതിനാലാണ് പ്രതികരിക്കാന്‍ വൈകിയത്. പ്രസിഡന്റ് സ്ഥലത്തില്ല. അവരോടുള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് സമയമെടുത്തത്. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണെന്നും റിപ്പോര്‍ട്ടില്‍ എന്തു നടപടിയെടുക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്നും ഞങ്ങളുടെ അംഗങ്ങള്‍ തൊഴിലിടത്ത് സുരക്ഷിതമായിരിക്കണമെന്നത് ഞങ്ങളുടെ കൂടെ ആവശ്യമാണെന്നും സിദ്ദിഖ് പറഞ്ഞു. Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന: […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന: കെ സുരേന്ദ്രന്‍

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പിണറായി സര്‍ക്കാരിന്റെ സ്ത്രീ പക്ഷ നിലപാട് വാചക കസര്‍ത്ത് മാത്രമാണെന്നും സര്‍ക്കാര്‍ വേട്ടക്കാരെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. Also Read; സര്‍ക്കാരിന് ആരെയും രക്ഷിക്കാനില്ല, ഖണ്ഡിക ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല, റിപ്പോര്‍ട്ടില്‍ ഇനി തീരുമാനമെടുക്കേണ്ടത് കോടതി : പി രാജീവ് ‘ആരെയൊക്കെയോ രക്ഷിക്കാനാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ വെട്ടിയത്. സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. […]

സര്‍ക്കാരിന് ആരെയും രക്ഷിക്കാനില്ല, ഖണ്ഡിക ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ല, റിപ്പോര്‍ട്ടില്‍ ഇനി തീരുമാനമെടുക്കേണ്ടത് കോടതി : പി രാജീവ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്നും സര്‍ക്കാര്‍ ചില ഭാഗങ്ങള്‍ നീക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മന്ത്രി പി രാജീവ്. സര്‍ക്കാരിന് ആരെയും രക്ഷിക്കാനില്ലെന്നും വിഷയത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് കോടതിയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു. റിപ്പോര്‍ട്ടിലെ മൊഴികളുടെ അടിസ്ഥാനത്തില്‍ നിയമനടപടി എടുക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നില്ല. മൊഴികള്‍ ആദ്യം കേട്ടത് ഹേമ കമ്മിറ്റിയാണെന്നും നടപടിക്ക് നിര്‍ദേശിക്കേണ്ടത് കമ്മറ്റിയാണെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ സര്‍ക്കാര്‍ ഒരു ഖണ്ഡികയും ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നും അത് ഒഴിവാക്കിയത് സ്‌പെഷ്യല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആണെന്നും […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; ഉപ്പു തിന്നവര്‍ ആരായാലും വെള്ളം കുടിക്കും, കുറ്റക്കാര്‍ രക്ഷപ്പെടില്ല, സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല – മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിലന്‍കുട്ടി. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ തന്നെ ആയിരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ കുറ്റക്കാരായാലും അവര്‍ രക്ഷപ്പെടില്ലായെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. Also Read ; മന്ത്രി പദവിയിലിരുന്നുകൊണ്ട് സുരേഷ് ഗോപിക്ക് സിനിമ ചെയ്യാന്‍ പറ്റിയേക്കില്ല അതേ സമയം, പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിയതില്‍ വിവാദം

തിരുവനന്തപുരം: പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ കൂടുതല്‍ ഭാഗങ്ങള്‍ വെട്ടിയത് വിവാദമാകുന്നു. വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. റിപ്പോര്‍ട്ടിലെ 49 മുതല്‍ 53 വരെയുള്ള പേജുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. Also Read; അപകീര്‍ത്തിപരമായ പരാമര്‍ശം; സഹനടനെതിരെ അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വടിവേലു 21 പാരഗ്രാഫുകള്‍ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ 129 പാരഗ്രാഫുകള്‍ സര്‍ക്കാര്‍ ഒഴിവാക്കി. അതിനാല്‍ വിവരാവകാശ കമ്മീഷന് വിരുദ്ധമായാണ് സര്‍ക്കാരിന്റെ വെട്ടിനീക്കല്‍ എന്ന […]

സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണത്തെ അപലപിച്ച് ഡബ്ല്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ തങ്ങളുടെ ഒരു സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാന്‍ അവകാശമുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും പ്രസ്തുത വിവരങ്ങള്‍ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടുകൊണ്ടിരിക്കാന്‍ ആവില്ല എന്നും ഡബ്ല്യുസിസി പ്രസ്ഥാവനയിലൂടെ അറിയിച്ചു. ഡബ്ല്യുസിസിയുടെ പ്രസ്ഥാവന Also Read; ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമപരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ ഞങ്ങള്‍ […]

ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമപരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമപരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. സര്‍ക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കില്‍ ഹേമ കമ്മിറ്റിയെ തന്നെ നിയോഗിക്കില്ല. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാരിന് ഒരു താല്‍പര്യക്കുറവും ഉണ്ടായിരുന്നില്ല. പലരും മൊഴി നല്‍കിയത് രഹസ്യാത്മകത കാത്ത് സൂക്ഷിക്കും എന്നു ഉറപ്പ് നല്‍കിയത് കൊണ്ടാണ്. ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണെന്നും മന്ത്രി പറഞ്ഞു. കോണ്‍ക്ലേവില്‍ ഇരയും വേട്ടക്കാരും ഒന്നിച്ചിരിക്കുമെന്ന് പറയുന്നത് തെറ്റാണെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു. Also Read; ഹേമ കമ്മിറ്റി […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മന്ത്രി കെ.എന്‍ ബാലഗോപാല്‍

ന്യൂഡല്‍ഹി: നിലവിലെ ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് പരാതി ഉണ്ടെങ്കിലും അല്ലാതെയും സ്വമേധയായോ കേസെടുക്കാമെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍. ഹേമകമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പരാതി ലഭിക്കാതെ കേസെടുക്കാന്‍ പറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെറ്റായ കാര്യം സിനിമാ രംഗത്തെന്നല്ല, വേറെ ആര് കാണിച്ചാലും നിയമം ഒരുപോലെയാണെന്നും ആര്‍ക്കും പ്രത്യേക പരിഗണന ഇല്ലെന്നും മന്ത്രി പറഞ്ഞു. Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സമര്‍പ്പിക്കാന്‍ തയ്യാറെന്ന് മന്ത്രി സജി ചെറിയാന്‍ ‘പരാതി ലഭിക്കാതെ കേസെടുക്കാമോ എന്നതില്‍ സാങ്കേതിക വശം […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സമര്‍പ്പിക്കാന്‍ തയ്യാറെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് ഗൗരവമാണ് എന്നുള്ളതില്‍ സര്‍ക്കാറിന് തര്‍ക്കമില്ല. ഹൈക്കോടതി പറഞ്ഞത് അനുസരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഹൈക്കോടതി ഉത്തരവ് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. Also Read; സിനിമ സംഘടനകള്‍ മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടി, പവര്‍ഗ്രൂപ്പ് പിടി മുറുക്കിയോ?: സാന്ദ്ര തോമസ് ‘മാധ്യമങ്ങളുടെ സംശയങ്ങള്‍ക്കെല്ലാം മറുപടി പറയാനാകില്ല. സര്‍ക്കാരിന് ഒന്നും മറച്ചുവെക്കാനില്ല. ഭരണപരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു. കോണ്‍ക്ലേവിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഹൈക്കോടതി എന്ത് പറഞ്ഞാലും […]

സിനിമ സംഘടനകള്‍ മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടി, പവര്‍ഗ്രൂപ്പ് പിടി മുറുക്കിയോ?: സാന്ദ്ര തോമസ്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടിയെന്നും സാന്ദ്ര ചോദിച്ചു. ഇതിനര്‍ത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാതിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവര്‍ ഗ്രൂപ്പിനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോംപ്റ്റിറ്റിവ് കമ്മീഷന്‍ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണെന്നും സാന്ദ്ര പറഞ്ഞു. ഒരു റിപ്പോര്‍ട്ട് […]