‘ഇതിനെല്ലാം തുടക്കമിട്ടത് പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയം’, ഓര്‍മപ്പെടുത്തലുമായി ഗീതുമോഹന്‍ദാസിന്റെ കുറിപ്പ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമാ മേഖലയില്‍ നിന്ന് നിരവധി പേരാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ പിന്തുണച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് സംവിധായികയും നടിയുമായ ഗീതു മോഹന്‍ദാസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങള്‍ക്കും പിന്നില്‍ പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയമാണെന്നാണ് നടി ഫേസ്ബുക്കില്‍ കുറിച്ചത്. Also Read ; സിദ്ദിഖിന്റെ രാജി മാത്രം പോര, ഫിലിം ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറ്റി നിര്‍ത്തണം – രേവതി […]

സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കും, വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ കേസുകളിലും നീതി നടപ്പിലാക്കും – എം ബി രാജേഷ്

തിരുവനന്തപുരം: നിയമത്തിന് മുകളില്‍ ആരും പറക്കില്ല എല്ലാവര്‍ക്കും നീതി നടപ്പാക്കും. അതാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും എം ബി രാജേഷ് പ്രതികരിച്ചു. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. Also Read ; യുവനടിയുടെ ലൈംഗികാരോപണം ; അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമയിലെ പല പ്രമുഖര്‍ക്കെതിരെ ഉയരുന്ന ലൈംഗികാതിക്രമ പരാതികളുടെ പശ്ചാത്തലത്തില്‍ വലുപ്പച്ചെറുപ്പമില്ലാതെ എല്ലാ കേസുകളിലും നിയമവും നീതിയും നടപ്പിലാക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇത്തരം കേസുകളില്‍ […]

യുവനടിയുടെ ലൈംഗികാരോപണം ; അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്

തിരുവനന്തപുരം : അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ദിഖ്. കഴിഞ്ഞ ദിവസം ഒരു യുവനടി ഉയര്‍ത്തിയ ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് രാജിവെച്ചത്‌. യുവനടിയായ രേവതി സമ്പത്താണ് ഇത്തരത്തില്‍ സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ചത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി നില്‍ക്കുന്ന സമയത്താണ് ഇത്തരത്തില്‍ മോശം പെരുമാറ്റമുണ്ടായതെന്നാണ് നടി വ്യക്തമാക്കിയത്. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിരുന്നെന്നും പക്ഷേ ആരും അത് വിശ്വസിക്കാന്‍ തയ്യാറായില്ലായെന്നും നടി പറഞ്ഞു. കൂടാതെ  പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ […]

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സംവിധായകന്‍ രഞ്ജിത്ത്

തിരുവനന്തപുരം: ഒടുവില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് സംവിധായകന്‍ രഞ്ജിത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തിന് പിന്നാലെ രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു. സത്യങ്ങള്‍ എല്ലാം പുറത്തുവരുമെന്ന് രഞ്ജിത് രാജിസന്ദേശത്തില്‍ പറയുന്നുണ്ട്. അതേസമയം അല്‍പസമയത്തിന് മുമ്പ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് സിദ്ദിഖ് രാജിവെച്ചിരുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി […]

രഞ്ജിത്തിനെതിരായ ലൈംഗികാരോപണം ; നിജ സ്ഥിതി മനസിലാക്കിയ ശേഷം നടപടിയെന്ന് മന്ത്രി ആര്‍ ബിന്ദു

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിലെ വസ്തുതകള്‍ പരിശോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഒരു സ്ത്രീ ഇത്തരം ആരോപണം ഉന്നയിക്കുമ്പോള്‍ നിജ സ്ഥിതി മനസിലാക്കണമെന്നും അതിന് ശേഷം മാത്രം നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചില മാധ്യമങ്ങളില്‍ വന്ന വിവരങ്ങള്‍ മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ളത് അതുകൊണ്ട് തന്നെ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന് എല്ലാം പരിശോധിച്ച ശേഷമേ നടപടികള്‍ എടുക്കാന്‍ സാധിക്കുള്ളൂ.ഇതില്‍ അന്തിമ അഭിപ്രായം പറയേണ്ടത് സാംസ്‌കാരിക വകുപ്പും മുഖ്യമന്ത്രിയുമാണെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി. Also Read ; ആരോപണങ്ങള്‍ എല്ലാ […]

ആരോപണങ്ങള്‍ എല്ലാ കാലത്തുമുണ്ടാകാറുണ്ട് പരാതി ഉണ്ടെങ്കില്‍ അന്വേഷിക്കണം ; റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഇന്ദ്രന്‍സ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്.സാക്ഷരത മിഷന്‍ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയെഴുതാന്‍ അട്ടംക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളിലെത്തിയപ്പോഴായിരുന്നു ഇന്ദ്രന്‍സിന്റെ പ്രതികരണം. സിനിമാ മേഖലയിലെ ഇത്തരം ആരോപണങ്ങള്‍ എല്ലാ കാലത്തും ഉള്ളതാണെന്നും പരാതികളുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. Also Read ; ‘നാട്ടു നാട്ടു’ഗാനത്തിലെ കൊട്ടാരം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിലും ഇന്ദ്രന്‍സ് പ്രതികരിച്ചു. ആര്‍ക്കെതിരെയും എന്തും പറയാമല്ലോ എന്ന് പറഞ്ഞ ഇന്ദ്രന്‍സ് തനിക്ക് മലയാളി നടികളെ അറിയില്ല, പിന്നല്ലേ ബംഗാളി നടിയെന്നും […]

ലൈംഗികാതിക്രമ ആരോപണം ; രഞ്ജിത്തിന് പ്രതിരോധം തീര്‍ത്ത് സര്‍ക്കാര്‍, പരാതി ലഭിച്ചാല്‍ കേസെടുക്കും

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണത്തില്‍ സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന് പ്രതിരോധം തീര്‍ത്ത് സാംസാകാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഏതെങ്കിലും ഒരു ആക്ഷേപത്തില്‍ കേസെടുക്കാനാകില്ല മറിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നും മറിച്ച് പരാതി ലഭിച്ചാല്‍ എത്ര വലിയവനാണെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വിട്ടുവീഴ്ചയുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

ഇരകളെ രക്ഷിക്കാന്‍ എന്ന പേരില്‍ വേട്ടക്കാരെ രക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത് – വി മുരളീധരന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതിരപക്ഷമപള്‍പ്പെടെ നിരവധിപേരാണ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ ബിജെപിയുടെ മുതിര്‍ന്ന നേതാവ് വി മുരളീധരനും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഇരകളെ രക്ഷിക്കാന്‍ എന്ന പേരില്‍ വേട്ടക്കാരെ രക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വി മുരളീധരന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പല ഭാഗങ്ങളും മറച്ചുവച്ചു. സര്‍ക്കാര്‍ ആരെയാണ് സംരക്ഷിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു. Also Read ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല -എം വി ഗോവിന്ദന്‍ […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ല -എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ സര്‍ക്കാരിന് ഒളിച്ചു കളിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ ഒരു ഭാഗവും വെട്ടിക്കളഞ്ഞിട്ടില്ല. ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടതുകൊണ്ടാണ് ചില ഭാഗങ്ങള്‍ ഒഴിവാക്കി പ്രസിദ്ധീകരിച്ചത്. മൊഴികളുടെ രഹസ്യാത്മകത സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. ഏതെങ്കിലും ഭാഗം ലഭിച്ചില്ലെങ്കില്‍ അത് നിയമപരമായി വാങ്ങി എടുക്കാവുന്നതുമാണ്. സിനിമാരംഗത്ത് ഉയര്‍ന്നുവന്ന പരാതികളില്‍ പലര്‍ക്കെതിരെയും നേരത്തെയും കേസെടുത്തിട്ടുണ്ട്. ഒരു കേസില്‍ പ്രമുഖ നടന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. മലയാള സിനിമയെ സംരക്ഷിക്കുക എന്നാണ് […]

ഇരയുടെ പേര് ഒഴിവാക്കാം, വേട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് നടന്‍ ജഗദീഷ്

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണം വൈകിയതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന് നടന്‍ ജഗദീഷ്. റിപ്പോര്‍ട്ടില്‍ ഇരയുടെ പേര് ഒഴിവാക്കാം. വേട്ടക്കാരന്റെ പേര് വെട്ടിമാറ്റേണ്ടതില്ല. ഒറ്റപ്പെട്ട സംഭവമാക്കി ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. പരാതി ലഭിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. പേജുകള്‍ എന്തുകൊണ്ട് ഒഴിവാക്കിയെന്നതില്‍ സര്‍ക്കാര്‍ വ്യക്തമായ വിശദീകരണം നല്‍കണമെന്നും ജഗദീഷ് പറഞ്ഞു. നടിമാര്‍ വാതില്‍ മുട്ടിയെന്ന് പറയുമ്പോള്‍ എവിടെ മുട്ടി എന്ന് ചോദിക്കേണ്ട കാര്യമില്ല. ഇത്തരം സംഭവങ്ങള്‍ ഇനിയും ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. Also Read; വയനാട്ടിലെ ദുരിത ബാധിതരില്‍ ഒരു […]