February 5, 2026

ലോകത്തെ അമ്പരപ്പിച്ച ‘ടാര്‍സന്‍’ നടന്‍ അന്തരിച്ചു

ലോസ് ഏഞ്ചല്‍സ്(അമേരിക്ക): ലോകമെമ്പാടും ആരാധാകരെ സൃഷ്ടിച്ച ‘ടാര്‍സന്‍’ ടിവി പരമ്പരയിലെ പ്രധാന കഥാപാത്രമായ ടാര്‍സനെ അവതരിപ്പിച്ച ഹോളിവുഡ് നടന്‍ റോണ്‍ എലി (86) അന്തരിച്ചു. 1966 കളില്‍ പുറത്തിറങ്ങിയ പരമ്പരയാണ് ടാര്‍സന്‍. ടാര്‍സന്‍ വേഷത്തിലൂടെയാണ് അദ്ദേഹം ലോകശ്രദ്ധയാകര്‍ഷിച്ചത്. ടാര്‍സന് പുറമെ ‘സൗത്ത് പസഫിക്’, ‘ദ ഫൈന്‍ഡ് ഹു വാക്ക്ഡ് ദി വെസ്റ്റ്’, ‘ദി റെമാര്‍ക്കബിള്‍ മിസ്റ്റര്‍ പെന്നിപാക്കര്‍’ എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകള്‍ കിര്‍സ്റ്റണ്‍ കാസലെ എലിയാണ് മരണം വിവരം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. Also […]

വിമാനാപകടത്തില്‍ ഹോളിവുഡ് നടന്‍ ക്രിസ്റ്റിയന്‍ ഒലിവറും രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ടു

ലോസ് ഏഞ്ചലസ്: വിമാനാപകടത്തില്‍ ഹോളിവുഡ് നടന്‍ ക്രസ്റ്റ്യന്‍ ഒലിവറും (51) അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളും കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10ഓടെയാണ് വിമാനാപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെയാണ് കരീബിയന്‍ കടലില്‍ വിമാനം പതിക്കുകയായിരുന്നു വെന്നാണ് വിവരം. 30 വര്‍ഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യന്‍ ഒലിവര്‍. സെന്റ് ലൂസിയയിലേയ്ക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോവുകയായിരുന്നു ഇവര്‍. ഒലിവറിന്റെ മക്കളായ മെഡിറ്റ (10),അനിക് (12)എന്നിവരെ കൂടാതെ വിമാനത്തിന്റെ പൈലറ്റ് റോബര്‍ട്ട് ഷാസും അപകടത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സംഭവം നടന്നയുടന്‍ […]