തോല്‍വിക്ക് പിന്നാലെ റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴ

ഐപിഎല്‍ 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 106 റണ്‍സിന് തോറ്റതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിന് വീണ്ടും പണികിട്ടി. കുറഞ്ഞ ഓവര്‍ നിരക്കിന് ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴയാണ് വിധിച്ചിരിക്കുന്നത്. ഈ സീസണിലെ മൂന്ന് മത്സരങ്ങള്‍ക്കിടെ രണ്ടാംവട്ടവും പിഴവ് വരുത്തിയതാണ് റിഷഭിന് ഇരട്ടി പിഴ ലഭിക്കാന്‍ കാരണമായത്. റിഷഭ് പന്ത് മാത്രമല്ല പ്ലേയിംഗ് ഇലവനിലുണ്ടായിരുന്ന എല്ലാ താരങ്ങളും ഇംപാക്ട് പ്ലെയറും പിഴയൊടുക്കണം. മാച്ച് ഫീയുടെ 25 ശതമാനമോ ആറ് ലക്ഷം രൂപയോ […]

വിവാഹത്തിന് ആരെങ്കിലും ഈ കാറില്‍ വരുമോ? സംഗതി വൈറലായി…

വിവാഹത്തിന് എന്ത് വെറൈറ്റി കൊണ്ടുവരാം എന്ന് ചിന്തിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗവും. അതിനായി പൂവുകള്‍ ഉപയോഗിച്ച് അലങ്കരിച്ച വാഹനത്തിലല്ലാതെ വരനെ കുതിരപ്പുറത്തും ആനപുറത്തും വരെ എത്തിക്കാറുണ്ട്. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്തമായൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. Also Read ; ശശി തരൂര്‍ ഡല്‍ഹി നായരല്ല, അസ്സല്‍ നായര്‍- നേരത്തെ ഉണ്ടായത് ധാരണാപിശകെന്ന് ജി. സുകുമാരന്‍ നായര്‍ വൈറലായ വീഡിയോയില്‍ വരന്‍ കടന്നുവരുന്നത് ഒരു കാറില്‍ തന്നെയാണ്. പക്ഷേ കാറിന്റെ അലങ്കാരമാണ് ചര്‍ച്ചയാകുന്നത്. വിവാഹവേദിയിലേക്ക് കാര്‍ കടന്നുവരുന്നത് കണ്ടാല്‍ ഒരു […]

കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ പതിനെട്ട് മണിക്കൂറിന് ശേഷം രക്ഷിച്ചു

ബംഗളുരു: കര്‍ണാടകയിലെ വിജയപുര ജില്ലയിലെ ലച്യാന ഗ്രാമത്തില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി. സാത്വിക് എന്ന കുട്ടിയെയാണ് പതിനെട്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചത്. കുട്ടിയെ ചികിത്സക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. Also Read  ; രാഹുല്‍ ഇന്‍ഡ്യ മുന്നണിക്ക് സ്വീകാര്യന്‍ അല്ലേ? ആണെങ്കില്‍ വയനാട്ടില്‍ തമ്മില്‍ മത്സരിക്കില്ലലോ? രാഹുലിനെ കടന്നാക്രമിച്ച് സ്മൃതി ഇറാനി ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന സ്വാതിക് അടപ്പില്ലാത്ത കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു. കൃഷി ആവശ്യത്തിനായി കുട്ടിയുടെ പിതാവ് സതീഷ് മുജഗോന്ദ് […]

ഇനി സ്റ്റാറ്റസിലും ടാഗ് ചെയ്യാം, പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്

ഏറ്റവും കൂടുതല്‍ ആളുകള്‍ ജനപ്രിയമായ മെസേജിങ് ആപ്പാണ് വാട്‌സ്ആപ്പ്. ഇടയ്ക്കിടെ മികച്ച ഫീച്ചറുകള്‍ കൊണ്ട് ഉപഭോക്താക്കളെ വാട്‌സ്ആപ്പ് അതിശയിപ്പിക്കാറുമുണ്ട്. ഇപ്പോള്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ഒരു പുതിയ അപ്‌ഡേറ്റ് എത്തിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയില്‍ സുഹൃത്തുക്കളെ ടാഗ് ചെയ്യുന്നപോലെ വാട്‌സ്ആപ്പ് സ്റ്റാറ്റസിലും ഈ ഫീച്ചര്‍ എത്തിക്കാനാണ് മെറ്റയുടെ നീക്കം എന്നാണ് പുറത്തു വരുന്ന വിവരം. ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റാറ്റസ് അപ്ഡേറ്റുകളില്‍ മറ്റുള്ളവരെ സ്വകാര്യമായി ടാഗ് ചെയ്തുകൊണ്ട് സംവദിക്കാന്‍ കഴിയുന്ന ഒരു പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് എത്തിക്കാനൊരുങ്ങുന്നത്. ഈ ഫീച്ചര്‍ […]

ബോക്സറും കോണ്‍ഗ്രസ് അംഗവുമായിരുന്ന വിജേന്ദര്‍ സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബോക്സര്‍ വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു. എക്സ് പോസ്റ്റിലൂടെയാണ് വിജേന്ദര്‍ ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ ബി.ജെ.പി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. Also Read ;മന്ത്രി റിയാസ് ചട്ടലംഘനം നടത്തിയെന്ന് യു ഡി എഫ്; നോട്ടീസ് ലഭിച്ചാല്‍ മറുപടി നല്‍കുമെന്ന് മന്ത്രി ഹരിയാന രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ള ജാട്ട് സമുദായത്തില്‍ പെട്ടയാളാണ് ഇദ്ദേഹം. മധുരയില്‍ ഹേമമാലിനിയെ മാറ്റി വിജേന്ദറിനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍. […]

‘ഇന്ത്യ’ പേര്; നിലപാടറിയിക്കാന്‍ പ്രതിപക്ഷത്തിന് അന്ത്യശാസനം നല്‍കി ഡല്‍ഹി ഹൈക്കോടതി

പ്രതിപക്ഷ സഖ്യത്തിന് ‘ഇന്ത്യ’ എന്നു പേരിട്ടതിനെ ചോദ്യംചെയ്ത പൊതുതാത്പര്യഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അവസാന അവസരം നല്‍കി ഡല്‍ഹി ഹൈക്കോടതി. ഒരാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്നാണ് നിര്‍ദേശം. ഹര്‍ജിയില്‍ ഏപ്രില്‍ 10ന് വാദം കേട്ട് അന്തിമതീര്‍പ്പ് കല്‍പ്പിക്കുമെന്നും ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. Also Read ; ചില്ലറയെച്ചൊല്ലിയുള്ള തര്‍ക്കം; ബസ് കണ്ടക്ടര്‍ യാത്രക്കാരനെ ബസില്‍നിന്നു ചവിട്ടിപ്പുറത്തിട്ടു മര്‍ദിച്ചു ആക്ടിവിസ്റ്റ് ഗിരീഷ് ഭരദ്വാജാണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. തെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എയും […]

പവന് 600 രൂപ വര്‍ധിച്ചു, സ്വര്‍ണ്ണവിലയില്‍ റെക്കോഡ് കുതിപ്പ്

കോഴിക്കോട്: സ്വര്‍ണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് 600 രൂപ വര്‍ധിച്ച് 51,280 രൂപയായി. എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6410 രൂപയുമായി. ഇന്നലെ പവന് 50,680 രൂപയായിരുന്നു വില. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2285 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38ലും ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്. Also Read ;നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്ര വിവാഹിതനാകുന്നു. തെന്നിന്ത്യന്‍ താരം […]

നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്ര വിവാഹിതനാകുന്നു. തെന്നിന്ത്യന്‍ താരം നീലം ഉപാധ്യായാണ് വധു. കഴിഞ്ഞ ദിവസം ഇരുവരുടേയും റോക്ക ചടങ്ങുകള്‍ നടന്നിരുന്നു.

പ്രിയങ്ക ചോപ്ര, ഭര്‍ത്താവ് നിക്ക് ജൊനാസ്, മകള്‍ മാല്‍തി തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. പഞ്ചാബി ആചാരങ്ങള്‍ക്ക് അനുസരിച്ചുള്ള വിവാഹത്തിന് മുമ്പ് നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണ് റോക്ക. വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ പരസ്പരം സമ്മാനം കൈമാറുന്ന ഈ ചടങ്ങോടെയാണ് വിവാഹം പരസ്യമാക്കുന്നത്. ഇതിന് ശേഷമാണ് വിവാഹ നിശ്ചയം നടക്കുക. Also Read ; ‘തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ’; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി ചുവപ്പ് ഷിഫോണ്‍ സാരിയില്‍ സുന്ദരിയായാണ് പ്രിയങ്ക ചടങ്ങിനെത്തിയത്. ഷെര്‍വാണിയായിരുന്നു നിക്ക് ജൊനാസിന്റെ ഔട്ട്ഫിറ്റ്. […]

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായകം

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായക ദിനം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും കസ്റ്റഡിയും ചോദ്യം ചെയ്തുള്ള കെജ്രിവാളിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മാപ്പ് സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്നാണ് കെജ്രിവാളിന്റെ വാദം. ഹര്‍ജിയെ എതിര്‍ത്ത് ഇഡി സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. Also Read ;സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുശേഷം രാഹുൽ ഗാന്ധി മണ്ഡലത്തിൽ, ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്രിവാളിനെ […]

റായ്ബറേലിയിലും അമേഠിയിലും സ്ഥാനാര്‍ത്ഥിയില്ലാതെ കോണ്‍ഗ്രസിന്റെ പത്താം സ്ഥാനാര്‍ത്ഥിപ്പട്ടിക

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പത്താംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയപ്പോളും അമേഠിയിലും റായ് ബറേലിയിലും സ്ഥാനാര്‍ത്ഥികളില്ല. പട്ടികയില്‍ 17 സ്ഥാനാര്‍ത്ഥികളാണ് ഇടംപിടിച്ചിരിക്കുന്നത്. ഒഡീഷയില്‍ നിന്നുള്ള എട്ട് സ്ഥാനാര്‍ത്ഥികളും ആന്ധ്രാപ്രദേശില്‍ നിന്നുള്ള അഞ്ച് പേരും ബിഹാറില്‍ നിന്നുള്ള മൂന്ന് പേരും പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരാളുമാണ് ഏറ്റവും പുതിയ പട്ടികയിലുള്ളത്. Also Read; ബിജെപി നേതാവിന്റെ ആരോപണം തള്ളി അടൂര്‍ പ്രകാശ് ആന്ധ്രാപ്രദേശിലെ കടപ്പയില്‍ നിന്നും പിസിസി അദ്ധ്യക്ഷ വൈ എസ് ശര്‍മ്മിള റെഡ്ഡി ജനവിധി തേടും. ബിഹാറിലെ മഹാഖഡ്ബന്ധന്റെ […]